നിഫ്റ്റിക്ക് 22,350ല്‍ ഇന്‍ട്രാഡേ പിന്തുണ; പോസിറ്റീവ് ട്രെന്‍ഡ് തുടരാം
ഏപ്രിൽ 24 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 34.40 പോയിന്റ് (0.15 ശതമാനം) ഉയര്‍ന്ന് 22,402.40ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവല്‍ 22,350-ന് മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.
നിഫ്റ്റി ഉയര്‍ന്ന് 22,421.60ല്‍ വ്യാപാരം തുടങ്ങി. രാവിലെ 22,476.40 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 22,402.40ല്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് 22,384 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി.
ലോഹം, റിയല്‍റ്റി, ഫാര്‍മ, ധനകാര്യ സേവനങ്ങള്‍ എന്നീ മേഖലകള്‍ കൂടുതല്‍ നേട്ടമുണ്ടാക്കി.ഐ.ടി, മീഡിയ, പൊതുമേഖലാ ബാങ്കുകള്‍, ഓട്ടോ എന്നിവ നഷ്ടത്തിലായി. വിശാലവിപണി പോസിറ്റീവ് ആയിരുന്നു. 1483 ഓഹരികള്‍ ഉയര്‍ന്നു, 954 എണ്ണം ഇടിഞ്ഞു, 162 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റി 50ക്ക് കീഴില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം ഹിന്‍ഡാല്‍കോ, സിപ്ല, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍ എന്നിവയ്ക്കാണ്. ടാറ്റാ കണ്‍സ്യൂമര്‍, ഗ്രാസിം, ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ലൈഫ് എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. എങ്കിലും മൊമന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാ്ക്ക് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ കാന്‍ഡിലിന് ഉള്ളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 22,350ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ നിലനിന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം. അടുത്തുള്ള ഹ്രസ്വകാല പ്രതിരോധം 22,500 ലെവലില്‍ തുടരുന്നു.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 22,350 -22,250 -22,155
പ്രതിരോധം 22,475 -22,550 -22,650
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 21,850 -21,200
പ്രതിരോധം 22,500 -23,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 218.55 പോയിന്റ് നേട്ടത്തില്‍ 48,189.00ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത കാണിക്കുന്നു. എന്നാല്‍ സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ചെറിയ വൈറ്റ് കാന്‍ഡില്‍ രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ സൂചിപ്പിക്കുന്നത് ആക്കം കാളകള്‍ക്ക് അനുകൂലമായി തുടരുന്നു എന്നാണ്.
ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 48,070ലാണ്, പ്രതിരോധം 48,300ല്‍ നില്‍ക്കുന്നു. മുന്നേറ്റം തുടരുന്നതിന് സൂചിക 48,300 എന്ന പ്രതിരോധനില മറികടക്കേണ്ടതുണ്ട്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 48,070 -47,850 -47,600
പ്രതിരോധ നിലകള്‍
48,300 -48,500 -48,700
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 47,000 -46,000
പ്രതിരോധം 48,500 -49,500.