മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ്; നിഫ്റ്റിക്ക് 19,650ല്‍ ഹ്രസ്വകാല പിന്തുണ
ബാങ്ക് സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിൽ
നിഫ്റ്റി ഇന്നലെ 0.3 പോയിന്റ് നേട്ടത്തോടെ 19,674.55 എന്ന നിലയിലാണ് സെഷൻ അവസാനിപ്പിച്ചത്. നിഫ്റ്റി 19,650ന് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിൽ ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം.
നിഫ്റ്റി കാര്യമായ മാറ്റമില്ലാതെ 19,678.2 ൽ വ്യാപാരം തുടങ്ങി. പിന്നീട് 19601.6 എന്ന താഴ്ന്ന നിലയിലെത്തി. ഉച്ചകഴിഞ്ഞു സൂചിക ക്രമേണ ഉയർന്ന് 19,734.2 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. 19,674.55 ൽ ക്ലോസ് ചെയ്തു.
റിയൽറ്റി, ധനകാര്യ സേവനങ്ങൾ, ബാങ്കുകൾ, എഫ്എംസിജി മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടി, മീഡിയ, ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 1040 ഓഹരികൾ ഉയർന്നു, 1213 ഓഹരികൾ ഇടിഞ്ഞു, 182 എണ്ണം മാറ്റമില്ലാതെ തുടർന്നു.
നിഫ്റ്റിയിൽ ബജാജ് ഫിനാൻസ്, ടാറ്റാ കൺസ്യൂമർ, ബജാജ് ഫിൻ സെർവ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ, എസ്.ബി.ഐ ലൈഫ്, ഹീറോ മോട്ടോ കോർപ്, ഇൻഫോസിസ് എന്നിവയ്ക്കാണ് കൂടുതൽ നഷ്ടം.
നിഫ്റ്റി ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പക്ഷപാതം കാണിക്കുന്നു. കൂടാതെ, നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്കു താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി മെഴുകുതിരി (doji candle) രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു സമീപം അവസാനിച്ചു. ഈ മെഴുകുതിരി ഒരു സമാഹരണ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 19,650 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിൽ ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം. നിഫ്റ്റി 19650നു താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, സമീപകാല ഡൗൺ ട്രെൻഡ് പുനരാരംഭിക്കാം.
പിന്തുണ-പ്രതിരാേധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
19,635-19,560-19,500
റെസിസ്റ്റൻസ് ലെവലുകൾ
19,735-19,800-19,880
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 154.05 പോയിന്റ് നേട്ടത്തിൽ 44 ,766.1 ൽ ക്ലോസ് ചെയ്തു. സാങ്കേതികമായി, സൂചിക ദീർഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. എങ്കിലും മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഹ്രസ്വകാല സിംപിൾ മൂവിംഗ് ശരാശരിക്കു താഴെയാണ്. എങ്കിലും സൂചിക പ്രതിദിന ചാർട്ടിൽ ഒരു ചെറിയ വെെറ്റ് കാൻഡിൽ (white candle) രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു.
ഇൻട്രാഡേ റെസിസ്റ്റൻസ് ആയ 44,880 നു മുകളിൽ സൂചിക ട്രേഡ് ചെയ്തു നിലനിർത്തിയാൽ ഇന്ന് ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ 44,600 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
44,600 -44,400 -44,200
പ്രതിരോധ നിലകൾ
44,880 -45,100 -45,300
(15 മിനിറ്റ് ചാർട്ടുകൾ)