നിഫ്റ്റിയില്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരാന്‍ സാധ്യത, 24,000 ല്‍ ഇന്‍ട്രാഡേ പിന്തുണ
ജൂണ്‍ 27 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 175.70 പോയിന്റ് (0.74%) കയറി 24,044.50 എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. സൂചിക 24,000 നു മുകളില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് ആക്കം പ്രതീക്ഷിക്കാം.
നിഫ്റ്റി ഉയര്‍ന്ന് 23,881.60 ല്‍ വ്യാപാരം ആരംഭിച്ചു. രാവിലെ വ്യാപാരത്തില്‍ 23805.40 എന്ന താഴ്ന്ന നിലവാരത്തിലെത്തി. സൂചിക ക്രമേണ ഉയര്‍ന്ന് 24,044.50 ല്‍ ക്ലോസ് ചെയ്യുന്നതിന് മുമ്പ് റെക്കോര്‍ഡ് ഉയരമായ 24,087.40 പരീക്ഷിച്ചു.
ഐടി, ഓട്ടോ, മെറ്റല്‍, എഫ്എംസിജി മേഖലകള്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ മാധ്യമങ്ങള്‍, ബാങ്കുകള്‍, ഫാര്‍മ എന്നിവയ്ക്കാണ് കൂടുതല്‍ നഷ്ടം. 831 ഓഹരികള്‍ ഉയരുകയും 1676 ഓഹരികള്‍ ഇടിയുകയും 114 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
അള്‍ട്രാടെക് സിമന്റ്, എല്‍ടിഐ മൈന്‍ഡ് ട്രീ, ഗ്രാസിം, എന്‍ടിപിസി എന്നിവയാണ് നിഫ്റ്റി 50 സൂചികയില്‍ കൂടുതല്‍ ഉയര്‍ന്നത്. ശ്രീറാം ഫിന്, എല്‍ ആന്‍ഡ് ടി, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ് എന്നിവ കൂടുതല്‍ നഷ്ടത്തിലായി.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ബുള്ളിഷ് ട്രെന്‍ഡ് തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,000 ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടരുകയാണെങ്കില്‍, വരും ദിവസങ്ങളില്‍ സൂചിക അടുത്ത ഹ്രസ്വകാല പ്രതിരോധമായ 24,250 പരീക്ഷിച്ചേക്കാം.
ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 24,000 -23,900 -23,800
പ്രതിരോധം 24,100 -24,175 -24,250
(15-മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 23,800 -23,350
പ്രതിരോധം 24,250 -24,750.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 59.20 പോയിന്റ് നഷ്ടത്തില്‍ 52,811.30 ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ഒരു ചെറിയ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 53,000 ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലയ്ക്ക് മുകളില്‍ നീങ്ങുകയാണെങ്കില്‍ ബുള്ളിഷ് ട്രെന്‍ഡ് ഇന്ന് പുനരാരംഭിക്കാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 52,675 ലാണ്.
ഇന്‍ട്രാഡേ സപ്പോര്‍ട്ട്
52,675 -52,400 -52,150
പ്രതിരോധ നിലകള്‍
53,000 -53,250 -53,500
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു
ഹ്രസ്വകാല സപ്പോര്‍ട്ട് 52,300 -51,000
പ്രതിരോധം 53,600 -55,000.