ആവേശം കൈവിടാതെ വിപണി; താരമായി ബാങ്ക് നിഫ്റ്റി

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ രാവിലെ നല്ല നേട്ടമുണ്ടാക്കി;

Update:2022-02-02 11:00 IST

Photo : Canva

ബജറ്റിൻ്റെ ആവേശം വിപണിയിൽ തുടരുന്നു. സെൻസെക്സ് 400 പോയിൻ്റ് ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം വീണ്ടും കയറി.

ബാങ്ക് നിഫ്റ്റിയാണ് ഇന്നു രാവിലെ താരമായത്. ഒന്നര ശതമാനത്തോളം നേട്ടം ഉണ്ടായി. ധനകാര്യ കമ്പനികളുടെ സൂചികയും അതിനടുത്ത ഉയർച്ച കാണിച്ചു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ രാവിലെ നല്ല നേട്ടമുണ്ടാക്കി.
വരുമാനവും ലാഭ മാർജിനും പ്രതീക്ഷയേക്കാൾ കുറവായത് അഡാനി പോർട്സിൻ്റെ വിലയിടിച്ചു.
ലാഭ മാർജിൻ കുത്തനേ വർധിപ്പിച്ച വിഐപി ഇൻഡസ്ട്രീസ് ഓഹരി വില ആറു ശതമാനത്തിലധികം ഉയർന്നു.
മാരുതി സുസുകിയുടെ ജനുവരിയിലെ ഉൽപാദനം 0.3 ശതമാനം ഉയർന്നതായ റിപ്പോർട്ട് ഓഹരി വില 1.25 ശതമാനം ഉയർത്തി. മാസങ്ങൾക്കു ശേഷമാണ് കമ്പനിയിൽ ഉൽപാദനം ഉയരുന്നത്.
ഡ്രെഡ്ജിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി 13 ശതമാനത്തിലേറെ ഉയർന്നു.
സുപ്രിയ ലൈഫ് സയൻസ് വില അഞ്ചര ശതമാനത്തോളം കൂടി.
കാൻഫിൻ ഹോംസിൻ്റെ വില ലക്ഷ്യം 720 രൂപയാക്കി ഷെയർഖാൻ ഉയർത്തിയതിനെ തുടർന്ന് ഇന്നു രാവിലെ വില ആറു ശതമാനം കയറി 660 രൂപയ്ക്കു മുകളിലായി.
ലോക വിപണിയിൽ സ്വർണ വില 1797 ഡോളറിലേക്കു താണു. കേരളത്തിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു.
ഡോളർ ഇന്നു മൂന്നു പൈസ നഷ്ടത്തിൽ 74.76 രൂപയിൽ വ്യാപാരം തുടങ്ങി.

Tags:    

Similar News