വിപണിയില്‍ ആശ്വാസറാലി, മുന്നേറ്റത്തില്‍ ഫാര്‍മ

രണ്ട് ദിവസത്തെ ഇടിവുകള്‍ക്ക് ശേഷം സൊമാറ്റൊ അഞ്ച് ശതമാനം തിരിച്ചുകയറി

Update:2022-07-27 11:06 IST

യുഎസ് ഫെഡ് നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കകള്‍ക്കിടെ രണ്ട് ദിവസത്തെ ഇടിവുകള്‍ക്ക് ശേഷം വിപണിയില്‍ ആശ്വാസറാലി. ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സ് 0.39 ശതമാനം അഥവാ 216 പോയ്ന്റ് നേട്ടത്തോടെ 55,485 പോയ്ന്റിലാണ് രാവിലെ 10.45ന് വ്യാപാരം നടത്തുന്നത്. നിഫ്റ്റി സൂചിക 0.33 ശതമാനം അഥവാ 54 പോയ്ന്റ് ഉയര്‍ച്ചയോടെ 16,540 പോയ്ന്റിലുമെത്തി.

മേഖലകളില്‍ ഫാര്‍മ സൂചിക 1.12 ഉയര്‍ച്ചയോടെയാണ് മുന്നേറുന്നത്. മെറ്റല്‍, ഓട്ടോ ഓഹരികള്‍ ഇടിവിലാണ്.
എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, പിരമല്‍ എന്റര്‍പ്രൈസസ്, റെയ്ന്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരികള്‍ 4 ശതമാനം വരെ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ലോക്ക് ഇന്‍പിരീഡ് അവസാനിച്ചതിന് പിന്നാലെ ഇടിവിലേക്ക് വീണ സൊമാറ്റൊ 5 ശതമാനം തിരിച്ചുകയറി.
ടാറ്റ പവര്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍, വോള്‍ട്ടാസ് എന്നിവ 4 ശതമാനം വരെ ഇടിഞ്ഞു. വിശാല വിപണിയില്‍ ബിഎസ്ഇ സ്മാള്‍ ക്യാപ് സൂചിക 0.21 ശതമാനവും 0.18 ശതമാനവും നേട്ടത്തിലാണ്.


Tags:    

Similar News