താഴ്ചയിൽ തുടക്കം, പിന്നെ ചാഞ്ചാട്ടം

ലാഭമെടുക്കലും സജീവം

Update: 2021-02-12 05:23 GMT

നേരിയ താഴ്ചയിൽ ഇന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു ചാഞ്ചാടുകയായിരുന്നു. ഉയർന്ന വിലയിൽ ലാഭമെടുക്കൽ കൂടി.

ആഭ്യന്തര വിമാന സർവീസുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് ഇൻ്റർഗ്ലോബ് ഏവിയേഷൻ അടക്കം വ്യോമയാന കമ്പനികളുടെ ഓഹരി വില കൂട്ടി. സ്പൈസ്ജെറ്റിനു നാലര ശതമാനം വില കയറി.
മികച്ച ലാഭ മാർജിനോടെ മൂന്നാം പാദ ഫലം പുറത്തുവിട്ട റെപ്കോ ഹോംസിൻ്റെ ഓഹരി വില അഞ്ചു ശതമാനത്തോളം ഉയർന്നു.
ബാങ്ക് ഓഹരികൾ തുടക്കത്തിൽ താഴോട്ടു പോയിട്ട് ഉയർന്നു.
ഡോളർ കരുത്താർജിച്ചത് ലോക വിപണിയിൽ സ്വർണ വില താഴ്ത്തി. ഔൺസിന് 1819 ഡോളർ വരെ താണ ശേഷം 1822-ലേക്കു കയറി. കേരളത്തിൽ പവന് 240 രൂപ താണ് 35,400 രൂപയായി.
ആവശ്യത്തിലധികം ക്രൂഡ് ഓയിൽ വിപണിയിലുണ്ടെന്ന ഒപെക് റിപ്പോർട്ട് ക്രൂഡ് വില 61 ഡോളറിനു താഴെയാക്കി.


Tags:    

Similar News