ഓഹരിവില എക്കാലത്തെയും ഉയര്‍ന്ന നിലയില്‍, അറിയുമോ വിപണിയില്‍ തിളങ്ങുന്ന ഈ അദാനി കമ്പനിയെ
ആറ് മാസത്തിനിടെ 220 ശതമാനത്തിന്റെ നേട്ടമാണ് ഗൗതം അദാനിയുടെ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്
ജൂണ്‍ പാദഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ ഉയര്‍ന്ന അദാനി പവര്‍ (Adani Power) എക്കാലത്തെയും ഉയര്‍ന്ന നിലയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 3 ശതമാനത്തോളം ഉയര്‍ന്ന അദാനി പവറിന്റെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിലയായ 353 രൂപ തൊട്ടു. രാവിലെ 11.40ന് 1.1 ശതാനം നേട്ടത്തോടെ 343.45 രൂപയിലാണ് ഈ അദാനി കമ്പനി വിപണി വ്യാപാരം നടത്തുന്നത്.
Also Read : അദാനി പവര്‍; വരുമാനം ഉയര്‍ന്നത് 109 ശതമാനം, അറ്റാദായം 4,780 കോടി
കഴിഞ്ഞ ഒരുമാസത്തിനിടെ 32 ശതമാനത്തിന്റെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ച ഈ കമ്പനിയുടെ ആറ് മാസത്തെ വളര്‍ച്ച ഓഹരി വിപണിയില്‍ ശദ്ധേയമായിരുന്നു. ആറ് മാസത്തിനിടെ 220 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് റിന്യുവബ്ള്‍ എനര്‍ജി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. ഒരുവര്‍ഷത്തിനിടെ 284 ശതമാനത്തിന്റെ വളര്‍ച്ചയും ഈ ഓഹരി കണ്ടു.