2011ല്‍ രാജസ്ഥാനിലെ ജയ്പൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച ധനകാര്യ സ്ഥാപനമാണ് ആവാസ് ഫൈനാന്‍സിയേഴ്സ് (Aavas Financiers Ltd). റിസര്‍വ് ബാങ്ക് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നല്‍കുന്ന വായ്പയില്‍ 70 ശതമാനവും ഭവന മേഖലയ്ക്കാണ്. റീഫിനാന്‍സ് സൗകര്യം നല്‍കുന്നത് നാഷണല്‍ ഹൗസിംഗ് ബാങ്കാണ്. വായ്പ വിതരണത്തിന് ദേശീയ അടിസ്ഥാനത്തില്‍ പുതിയ സാങ്കേതിക സംവിധാനം നടപ്പാക്കിയത് കൊണ്ട് 2023-24 ജൂണ്‍ പാദത്തില്‍ വായ്പ വിതരണത്തില്‍ വളര്‍ച്ച പിന്നോട്ടായി. എങ്കിലും 2023-24ല്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ (AUM) 20-25% വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓഹരി മുന്നേറ്റത്തിലാണ്. തുടര്‍ന്നുള്ള സാധ്യതകള്‍ നോക്കാം:
1. ഭവന വായ്പാ വിഭാഗത്തില്‍ കടുത്ത മത്സരം നേരിടുന്നുണ്ട്. സൂക്ഷ്മ ഇടത്തരം, ചെറുകിട വ്യവസായങ്ങള്‍ക്ക് ഉള്ള വായ്പകളുടെ വളര്‍ച്ചയുടെ ബലത്തില്‍ ഭവനേതര വായ്പകളുടെ വിഹിതം 35 ശതമാനമായി വര്‍ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
2. മാര്‍ച്ച് 2018 മുതല്‍ മാര്‍ച്ച് 2023 വരെ ഉള്ള കാലയളവില്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 28% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിച്ചു. വായ്പാ വിതരണത്തില്‍ 20%, അറ്റാദായത്തില്‍ 36% എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിച്ചു.
3. 2023-24 ജൂണ്‍ പാദത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 2% കുറഞ്ഞ് 1,070 കോടി രൂപയായി. വായ്പ പ്രോസസിംഗിന് പുതിയ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തിയതാണ് വളര്‍ച്ച കുറയാന്‍ കാരണം. ഭവന വായ്പ എടുക്കുന്നവരില്‍ കൂടുതലും സ്വയം തൊഴില്‍ ചെയ്യുന്നവരാണ്.
4. ഭവനേതര വായ്പകളുടെ അനുപാതം 27.2 ശതമാനത്തില്‍ നിന്ന് 30.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ 8% പലിശക്ക് 1,380 കോടി രൂപ കടം എടുത്തിട്ടുണ്ട്. നാഷണല്‍ ഹൗസിംഗ് ബാങ്കില്‍ നിന്ന് എടുക്കുന്ന കടം മൊത്തം കടത്തിന്റെ 20 ശതമാനത്തിനുള്ളില്‍ നിറുത്താന്‍ സാധിക്കും. അതിലൂടെ ഫണ്ട് ചെലവുകളും നിയന്ത്രിക്കാന്‍ സാധിക്കും
5. ജൂണ്‍ പാദത്തില്‍ പലിശ നിരക്ക് 0.40% വര്‍ധിപ്പിച്ചു, തുടര്‍ന്ന് കഴിഞ്ഞ മാസങ്ങളില്‍ 2% വര്‍ധിപ്പിച്ചു. ഇതിലൂടെ പലിശ വരുമാനം വര്‍ധിക്കും. പ്രവര്‍ത്തന ചെലവ്-ആസ്തി അനുപാതം വര്‍ധിച്ച് 3.8 ശതമാനമായി. ഈ സാമ്പത്തിക വര്‍ഷം ഇതേ നില തുടരും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെട്ടത് കൊണ്ട് ഈ അനുപാതം 3 ശതമാനമായി കുറയും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 2,000 രൂപ
നിലവില്‍ വില - 1,720 രൂപ
Stock Recommendation by Nirmal Bang Research
(Equity investing is subject to market risk. Always do your own research or consult a financial expert before investing)