യുവതലമുറ നേതൃത്വം ഏറ്റെടുത്ത ശേഷം മികച്ച വളര്‍ച്ച, ഓഹരിയില്‍ മുന്നേറ്റം ഉണ്ടാവാം

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ഓപ്പറേറ്റര്‍, ഒക്ടോബര്‍-ഡിസംബറില്‍ ചരക്ക് കൈകാര്യം ചെയ്തതില്‍ 42 ശതമാനം വളര്‍ച്ച

Update:2024-01-09 18:36 IST

Image by Canva

വൈവിധ്യമാര്‍ന്ന ബിസിനസുകള്‍ നടത്തുന്ന അദാനി ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ഓപ്പറേറ്റിംഗ് കമ്പനിയാണ് അദാനി പോര്‍ട്‌സ് & സ്പെഷ്യല്‍ ഇക്കോണോമിക്ക് സോണ്‍ ലിമിറ്റഡ് (Adani Ports & Special Economic Zone Ltd).  അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി 2016ല്‍ സി.ഇ.ഒയായി സ്ഥാനം ഏറ്റെടുത്ത ശേഷം കമ്പനി അതിവേഗം വികസിച്ചു. ഇന്ത്യ, ശ്രീലങ്ക, ഇസ്രയേല്‍ എന്നിവിടങ്ങളിലായി പുതിയ നാലു തുറമുഖങ്ങളും ടെര്‍മിനലുകളും ആരംഭിച്ചു. ഇപ്പോള്‍ രാജ്യത്ത് മൊത്തം 14 തുറമുഖങ്ങള്‍ കമ്പനി കൈകാര്യം ചെയ്യുന്നു. 2024 ജനുവരി ആദ്യവാരം മുതൽ മാനേജിംഗ് ഡയറക്ടറയും  കരൺ അദാനി നിയമിക്കപ്പെട്ടു. ഗൗതം അദാനി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്താണ്.

1. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ തുറമുഖങ്ങളില്‍ ചരക്ക് കൈകാര്യം ചെയ്തതില്‍ 23 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. മൊത്തം 31.1 കോടി മെട്രിക്ക് ടണ്‍. ഈ സാമ്പത്തിക വഷം അവസാനത്തോടെ ഇത് 40 കോടി മെട്രിക് ടണ്‍ ആക്കാന്‍ ലക്ഷ്യമിടുന്നു.

2. ഉപകമ്പനിയായ അദാനി ലോജിസ്റ്റിക്‌സ് ലിമിറ്റഡ് പ്രവര്‍ത്തനം വിപുലപ്പെടുത്തി. കണ്ടെയ്നര്‍ ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍, ലോജിസ്റ്റിക്‌സ് പാര്‍ക്കുകളില്‍ കണ്ടെയ്നര്‍ കൈകാര്യം ചെയ്യല്‍, കൂടാതെ സംഭരണ ശാലകള്‍, ട്രക്ക് സേവനങ്ങളും നല്‍കി വരുന്നു.

3. ഏറ്റെടുക്കലുകളിലൂടെ അതിവേഗം വളര്‍ച്ച നേടിയ കമ്പനിയാണ് അദാനി പോര്‍ട്‌സ്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ക്യാഷ് ഫ്‌ളോ 2017-18 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ 16 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. മൊത്തം നേടിയത് 43,300 കോടി രൂപ. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ ക്യാഷ് ഫ്‌ളോ 14 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ കിഴക്കന്‍ തീരങ്ങളില്‍ കൃഷ്ണ പട്ടണം, ഗംഗാവരം തുറമുഖങ്ങള്‍ ഏറ്റെടുത്തത് കമ്പനിയെ കൂടുതല്‍ ശക്തമാക്കും.

4. 2030ഓടെ ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ട്രാന്‍സ്പോര്‍ട്ട് യൂട്ടിലിറ്റി കമ്പനിയാകാനും ലോകത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ കമ്പനിയാകാനും ലക്ഷ്യമിടുന്നു.

5. പുതിയ തുറമുഖങ്ങള്‍ ഏറ്റെടുത്തത് വഴി 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ ചരക്ക് കൈകാര്യം ചെയ്യുന്നതില്‍ 14 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിലൂടെ വരുമാനം 19 ശതമാനവും നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 18 ശതമാനവും അറ്റാദായം 17 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില -1,410 രൂപ

നിലവില്‍ വില- 1,194.40 രൂപ

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News