സേവനം മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ സാങ്കേതികത നടപ്പാക്കുന്നു, ഈ ധനകാര്യ ഓഹരി മുന്നേറാം
ഡിസംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 29% വര്‍ധിച്ചു, ചെറിയ പട്ടണങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നു
ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള വിവിധ ധനകാര്യ സേവനങ്ങള്‍ നല്‍കുന്ന ഹോള്‍ഡിങ് കമ്പനിയാണ് ആദിത്യ ബിര്‍ള ക്യാപിറ്റല്‍ (Aditya Birla Capital Ltd). എം.എസ്.എം.ഇ, ഭവന വായ്പകള്‍, ലൈഫ് ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ ഉപകമ്പനികള്‍ വഴി നല്‍കുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതികത നടപ്പാക്കുന്നതും ഡിസംബര്‍ പാദത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തന ഫലം രേഖപ്പെടുത്തിയതും ഈ ഓഹരിയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
1. 2023-24 ഡിസംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 29 ശതമാനം വര്‍ധിച്ച് 9,997 കോടി രൂപയായി. എന്‍.ബി.എഫ്.സി, ഭവന വായ്പ വിഭാഗത്തില്‍ മൊത്തം നല്‍കിയ വായ്പ 1.15 ലക്ഷം കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം 39 ശതമാനം വര്‍ധിച്ച് 736 കോടി രൂപയായി. നിലവില്‍ 1,462 ബ്രാഞ്ചുകളുണ്ട്. ചെറിയ പട്ടണങ്ങളിലേക്ക് ശാഖകള്‍ വ്യാപിപ്പിച്ച് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനാണ് ശ്രമം.
2. ഉപഭോക്താക്കളുമായി നേരിട്ട് ഇടപാടുകള്‍ നടത്താവുന്ന ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ഡിജിറ്റല്‍ (എ.ബി.സി.ഡി) എന്ന മൊബൈല്‍ ആപ്പ് മാര്‍ച്ചില്‍ പുറത്തിറക്കും. വായ്പ, നിക്ഷേപം, ഇന്‍ഷുറന്‍സ്, പേയ്‌മെന്റ്‌സ് എന്നിവ ഒരു പ്ലാറ്റ്‌ഫോമിലൂടെ നൽകാൻ ഇത് വഴി സാധ്യമാകും.
3. പ്രധാന ബിസിനസുകളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയും ഡാറ്റയും അനലിറ്റിക്സും ഉപയോഗിച്ച് വിപണനം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഗൂഗിള്‍ ക്ലൗഡ് സേവനങ്ങളും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചു. 2024-25ല്‍ ക്രെഡിറ്റ് ചെലവുകള്‍ കുറയാനും വളര്‍ച്ച മെച്ചപ്പെടാനും സാധ്യതയുണ്ട്. റിട്ടേണ്‍ അനുപാതങ്ങള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.
4. ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസില്‍ പുതിയ ബിസിനസ് മൂല്യം (Value of New Business) മെച്ചപ്പെടുമെന്ന് കരുതാം. ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗവും മെച്ചപ്പെടുമെന്ന് കരുതുന്നു.
5. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ അറ്റാദായത്തില്‍ 39 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എം.എസ്.എം.ഇ ബിസിനസ് വളര്‍ച്ചയ്ക്ക് ഉദ്യോഗ പ്ലസ് എന്ന ബി 2ബി പ്ലാറ്റഫോം സഹായകരമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 230 രൂപ
നിലവില്‍ വില -187.85 രൂപ
Stock Recommendation by Motilal Oswal Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)