വെല്‍ഡിംഗ് ഉപകരണങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡ്, ഓഹരി മുന്നേറ്റം തുടരുമോ?
റെയില്‍വേ, ഹെവി എന്‍ജീനിയറിംഗ്, ഓട്ടോമൊബൈല്‍, ഷിപ്പിംഗ് രംഗത്ത് വളര്‍ച്ചാ സാധ്യത
വെല്‍ഡിംഗ് ഉപകരണങ്ങള്‍, അനുബന്ധ വസ്തുക്കള്‍ തുടങ്ങിയവ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് അഡോര്‍ വെല്‍ഡിംഗ് (Ador Welding Ltd). പൂനെ ആസ്ഥാനമായി ഏഴ് പതിറ്റാണ്ടു മുന്‍പ് ആരംഭിച്ച കമ്പനി ഇപ്പോള്‍ 70 രാജ്യങ്ങളില്‍ വിപണനം നടത്തുന്നുണ്ട്. നിലവില്‍ സില്‍വാസ, റായ്പൂര്‍ എന്നിവിടങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങള്‍ ഉണ്ട്.
1. കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയിലും വിദേശത്തും മികച്ച ഡിമാന്‍ഡുണ്ട്. ഓട്ടോമേഷന്‍ നടപ്പാക്കി കാര്യക്ഷമത മെച്ചപ്പെടുത്തുന്നത് വഴി മാര്‍ജിന്‍ ഉയരും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ സാന്നിധ്യം ശക്തമാക്കാന്‍ സാധിച്ചു.
2. റെയില്‍വേ, ഓട്ടോമൊബൈല്‍, എന്‍ജിനീയറിംഗ്, കപ്പല്‍ നിര്‍മാണം, സിമന്റ് വ്യവസായങ്ങളില്‍ വെല്‍ഡിംഗ് ഉത്പന്നങ്ങള്‍ക്ക് വളര്‍ച്ചാ സാധ്യതയുണ്ട്.
3. വില്‍പ്പന വര്‍ധിക്കുന്നതിലൂടെ 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 10.8 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ആദായം (EBITDA) 12 ശതമാനം വര്‍ധിക്കുമെന്ന് കരുതുന്നു.
4. ഇന്ത്യന്‍ വെല്‍ഡിംഗ് ഉപകരണ വിപണിയില്‍ 8-9 ശതമാനം, വെല്‍ഡിംഗിന് വേണ്ട ഉത്പന്നങ്ങളുടെ വിപണിയില്‍ 15 ശതമാനം എന്നിങ്ങനെ വിപണി വിഹിതം നേടാന്‍ സാധിച്ചിട്ടുണ്ട്. 300ല്‍ അധികം വിതരണക്കാര്‍ വഴി 70 രാജ്യങ്ങളില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നുണ്ട് .
5. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നത് വെല്‍ഡിംഗ് ഉപകരണങ്ങള്‍ ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും.
6. ഇന്ത്യന്‍ വെല്‍ഡിംഗ് വ്യവസായം 2023 മുതല്‍ 2028 വരെയുള്ള കാലയളവില്‍ 7 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപകമ്പനിയുമായി ലയനം പൂര്‍ത്തിയാകുന്നതോടെ കമ്പനി വെല്‍ഡിംഗ് കട്ടിംഗ് ഉത്പന്നങ്ങളുടെ ബിസിനസില്‍ ശക്തമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- ശേഖരിക്കുക (accumulate)
ലക്ഷ്യ വില- 1,806 രൂപ
നിലവില്‍ വില- 1,515 രൂപ
Stock Recommendation by Asit C Mehta Investments.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)