മികച്ച ഓര്‍ഡറുകള്‍, ഈ നിര്‍മാണ കമ്പനി ഓഹരിയില്‍ മുന്നേറ്റ സാധ്യത
2022 -23 സാമ്പത്തിക വര്‍ഷത്തില്‍ 8,000 കോടി രൂപയുടെ ഓര്‍ഡറുകള്‍, വരുമാനം 24% വര്‍ധിക്കാന്‍ സാധ്യത
കഴിഞ്ഞ നാലു ദശാബ്ദമായി നിര്‍മാണ മേഖലയില്‍ വലിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന പ്രമുഖ കമ്പനിയാണ് അലുവാലിയ കോണ്‍ട്രാക്ട്‌സ് (Ahluwalia Contracts (India) Ltd). 2,300 ജീവനക്കാരും ദിവസ വേതനത്തിന് ജോലി ചെയ്യുന്ന 30,000 തൊഴിലാളികളും കമ്പനിക്ക് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരിയില്‍ ഇടപാടുകള്‍ ഗണ്യമായി വര്‍ധിച്ചു. എന്നാല്‍ അതില്‍ അസ്വാഭാവികത ഇല്ലെന്ന് കമ്പനി ഓഹരി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. ഈ ഓഹരിയിലെ മുന്നേറ്റം തുടരുമോ? സാധ്യതകള്‍ നോക്കാം:
1. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം 8,162.7 കോടി രൂപയുടെ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നു. മാര്‍ച്ച് പാദത്തില്‍ പുതുതായി ലഭിച്ചത് 4,128 കോടി രൂപയുടെ ഓര്‍ഡറുകള്‍. കൂടാതെ 4,000-5,000 കോടി രൂപയുടെ പദ്ധതികളുടെ ടെന്‍ഡറില്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ നിന്നും 2,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2. 2022-23 മുതല്‍ 2024 -25 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 23% സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. പ്രതീക്ഷിക്കുന്ന വാര്‍ഷിക വരുമാനം -4296 കോടി രൂപ. നിലവില്‍ 2838.4 കോടി രൂപ.
3. 2022-23 മാര്‍ജിന്‍ 10.7%, 2023-24 ല്‍ 11 ശതമാനമായി വര്‍ധിക്കും. നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ വില കുറഞ്ഞത് മാര്‍ജിന്‍ വര്‍ധിക്കാന്‍ സഹായിക്കും.
4. റിയല്‍ എസ്റ്റേറ്റ്, ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവയില്‍ പുതിയ നിക്ഷേപങ്ങള്‍ ഉണ്ടാകുന്നത് കമ്പനിക്ക് കൂടുതല്‍ നിര്‍മാണ കരാര്‍ ലഭിക്കാന്‍ സാധ്യത വര്‍ധിപ്പിക്കും. അടുത്ത മൂന്ന് വര്‍ഷം നടപ്പാക്കാനുള്ള പദ്ധതികള്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
5. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 20% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡി.എല്‍.എഫ് റിയല്‍ എസ്റ്റേറ്റ്(745 കോടി രൂപ), ധാരാവി മലിനജല പദ്ധതി (557 കോടി രൂപ), ഡല്‍ഹി എയ്റോ സിറ്റി (427 കോടി രൂപ) എന്നിവയാണ് പുതിയ പ്രോജക്ടുകള്‍. 2023-24 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ മാര്‍ജിന്‍ 11.5 ശതമാനമായി ഉയരും.
6. ശക്തമായ ബാലന്‍സ് ഷീറ്റ്, ക്യാഷ് ബാലന്‍സ് (585 കോടി രൂപ), മൂലധനത്തില്‍ നിന്നുള്ള വാര്‍ഷിക ആദായം 25% വര്‍ധിച്ചത് തുടങ്ങിയ കാരണങ്ങള്‍ ഈ ഓഹരിയെ ആകര്‍ഷകമാക്കുന്നു. എങ്കിലും ഈ രംഗത്ത് വര്‍ധിച്ചു വരുന്ന മത്സരം, നിര്‍മാണ വസ്തുക്കളുടെ വിലയിലെ ചാഞ്ചാട്ടം, പദ്ധതി നിര്‍വഹണത്തില്‍ ഉണ്ടാകുന്ന കാലതാമസം തുടങ്ങിയ കാരണങ്ങള്‍ കമ്പനിയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില -800 രൂപ
നിലവില്‍ - 679 രൂപ
Stock Recommendation by ICICI Direct Research
(Equity investing is subject to market risk. Always do your own research before investing)