വന്ദേ ഭാരതിന്റെ കരുത്ത്: ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത
ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ മികച്ച വളര്‍ച്ച, 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 515 കോടി രൂപയുടെ വരുമാനം
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഇലക്ട്രോണിക്‌സ്, റെയില്‍വെ ആന്‍ഡ് മൊബിലിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ബി2ബി സ്ഥാപനമാണ് ആംബര്‍ എന്റര്‍പ്രൈസസ് (Amber Enterprises (India). എല്ലാ വിഭാഗങ്ങളിലും തന്നെ ശക്തമായ വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ മെച്ചപ്പെട്ട പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് ഓഹരിയില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.
1. റെയില്‍വേ ആന്‍ഡ് മൊബിലിറ്റി രംഗത്ത് പ്രവര്‍ത്തന മാര്‍ജിന്‍ കൂടുതലാണ്. നിലവില്‍ മൊത്തം വരുമാനത്തിന്റെ 11% ഈ വിഭാഗത്തില്‍ നിന്നാണ് ലഭിക്കുന്നത്. 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതി മുതല്‍ 2023-24 ആദ്യ പകുതി വരെ വരുമാനത്തില്‍ 45% സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. 2019ല്‍ സിദ്വാള്‍ റെഫ്രിജറേഷന്‍ എന്ന കമ്പനിയെ ഏറ്റെടുത്ത് മൊബിലിറ്റി ബിസിനസിലേക്ക് കടന്നു. റെയില്‍വെ, മെട്രോ റെയില്‍, ബസുകള്‍, പ്രതിരോധം തുടങ്ങിയ മേഖലകള്‍ക്ക് എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങള്‍ ചെയ്ത് കൊടുക്കുന്ന സ്ഥാപനമാണ് സിദ്വാള്‍. ഏറ്റെടുക്കലിനു ശേഷം ഗവേഷണ-വികസന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കി. ഇന്ത്യന്‍ റെയില്‍വെ ആധുനികവത്കരണത്തിന് പ്രാധാന്യം നല്‍കി കൂടുതല്‍ വന്ദേ ഭാരത് തീവണ്ടികള്‍ പുറത്തിറക്കുന്നതും മെട്രോ റെയില്‍ വികസനം അതിവേഗത്തില്‍ നടപ്പാക്കുന്നതും കമ്പനിക്ക് കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കാന്‍ സഹായകരമാകും. നിലവില്‍ ഈ വിഭാഗത്തില്‍ 1,140 കോടി രൂപയുടെ ഓര്‍ഡറുകള്‍ നടപ്പാക്കാനുണ്ട്.
2. ആംബര്‍ ഐ.എല്‍.ജെ.എന്‍ (ILJN) എന്ന കമ്പനിയെ 2018ല്‍ ഏറ്റെടുത്തു കൊണ്ടാണ് ഇലക്ട്രോണിക്‌സ് രംഗത്തേക്ക് കടന്നത്. തുടര്‍ന്ന് ഇന്‍വെര്‍ട്ടര്‍, എ.സി, വിയറബിള്‍സ്, ഹിയറബിള്‍സ്, ഓട്ടോമോട്ടീവ്, ടെലികോം തുടങ്ങിയ മേഖലകള്‍ക്കുള്ള പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കി. അടുത്തിടെ നെക്‌സ് ബേസ് എന്ന കമ്പനിയുമായി ചേര്‍ന്ന് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം 'നോയിസ്' ബ്രാന്‍ഡില്‍ സ്മാര്‍ട്ട് വിയറബിള്‍സ് ഉത്പാദനം ആരംഭിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി മുതല്‍ 2023-24 ആദ്യ പകുതി വരെ വരുമാനത്തില്‍ 48% വാര്‍ഷിക വളര്‍ച്ച കൈവരിച്ചു -515 കോടി രൂപ. നോയിസ് ഇന്ത്യയിലെ നമ്പര്‍ 1 സ്മാര്‍ട്ട് വിയറബിള്‍ വാച്ച് ബ്രാന്‍ഡാണ്, ലോകത്തെ മൂന്നാമത്തതും. നോയിഡയില്‍ പുതിയ ഉത്പാദന കേന്ദ്രം ആരംഭിക്കുന്നു. സംയോജിത
3. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തില്‍ എ.സി യൂണിറ്റുകള്‍, വിവിധ ഘടകങ്ങള്‍ എന്നിവ കൂടാതെ റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ ഘടകങ്ങള്‍ എന്നിവയും നിര്‍മിച്ചു നല്‍കുന്നുണ്ട്. ഈ വിഭാഗത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം കുറഞ്ഞു. കാലംതെറ്റിയുള്ള കാലാവസ്ഥ ഇന്‍വെന്ററി വര്‍ധിക്കാന്‍ കാരണമായി. എങ്കിലും 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി മുതല്‍ 2023-24ന്റെ ആദ്യ പകുതി വരെ വരുമാനത്തില്‍ 63% വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിച്ചു-1879 കോടി രൂപ. സംയോജിത
2023-24ല്‍ 380 കോടി രൂപ മൂലധന ചെലവ് ലക്ഷ്യമിടുന്നു. ചെന്നൈയില്‍ പുതിയ ഉത്പാദന കേന്ദ്രം ആരംഭിക്കും, പൂനെയില്‍ നിലവിലുള്ള കേന്ദ്രം വികസിപ്പിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 3,700 രൂപ
നിലവില്‍ വില- 3,135 രൂപ.
Stock Recommendation by Axis Securities
(Equity investing is subject to market risk. Always do your own research or consult a financial expert before investing)