ശക്തമായ ബാലൻസ് ഷീറ്റ്, വായ്‌പയിൽ മികച്ച വളർച്ചാ സാധ്യത; ഈ ബാങ്ക് ഓഹരി പരിഗണിക്കാം

അറ്റ പലിശ മാർജിനിൽ സമ്മർദ്ദം ഉണ്ടാകാം, ശക്തമായ മൂലധന അടിത്തറ

Update:2024-01-02 09:00 IST

പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യക്ക് (Bank of India) വിവിധ സംസ്ഥാനങ്ങളിലായി 5,100ൽ അധികം ശാഖകളുണ്ട്‌. 2023-24ൽ സാമ്പത്തിക വളർച്ച മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ഓഹരിയിൽ മുന്നേറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്..

1. 2023-24ൽ 11-12 ശതമാനം വായ്‌പാ വളർച്ച ലക്ഷ്യമിടുന്നു. അറ്റ പലിശ മാർജിൻ 3 ശതമാനത്തിന് മുകളിൽ നിലനിർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2. മൊത്തം നിഷ്ക്രിയ ആസ്തികൾ 6 ശതമാനത്തിൽ താഴെ നിർത്താനും, ക്രെഡിറ്റ് ചെലവ് 0.60 ശതമാനം  ആക്കാനുമാകുമെന്ന് പ്രതീക്ഷിക്കുന്നു.
3. ഏകദേശം 70,000 കോടി രൂപ വായ്‌പ നൽകാൻ പദ്ധതിയായിട്ടുണ്ട്. അതിൽ 14,000 കോടി റീറ്റെയ്ൽ, കൃഷി, എം.എസ്.എം.ഇ വിഭാഗത്തിനാണ് നൽകുന്നത്.
4. 2023-24 ഡിസംബർ പാദം മുതൽ കോര്‍പ്പറേറ്റ് ആദായ നികുതി 35 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേക്ക് കുറയും. അതുവഴി ആസ്തിയിൽ നിന്നുള്ള ആദായം ഒരു ശതമാനം നേടാൻ സാധിക്കും.
5. ശക്തമായ മൂലധന അടിത്തറ, ഡെപ്പോസിറ്റ് ഫ്രാഞ്ചൈസി ശൃംഖല എന്നിവ ബാങ്കിന്റെ വളർച്ചയ്ക്ക് ശക്‌തി പകരും.
6. ഡിജിറ്റൽ സേവനങ്ങൾ ശക്‌തിപെടുത്താൻ ആകർഷകമായ സവിശേഷതകളോടെ ബി.ഒ.ഐ ഓംനി നിയോ ആപ്പ് പുറത്തിറക്കി. പുതിയ 
റുപെ

 ക്രെഡിറ്റ് കാർഡും പുറത്തിറക്കി. മുൻ‌കൂർ അനുവദിച്ച വ്യക്തിഗത വായ്‌പകൾ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. വാട്സാപ്പ് ബാങ്കിംഗ് ആരംഭിച്ചു.

7. എല്ലാ ശാഖകളിലും നിഷ്ക്രിയ ആസ്തികൾ കൈകാര്യം ചെയ്യാൻ എൻ.പി.എ മാനേജ്‌മെന്റ് സൊല്യൂഷൻ നടപ്പാക്കി വരുന്നു.
8. നവംബറിൽ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അടിസ്ഥാനത്തിൽ വായ്‌പ നിരക്കുകൾ വർധിപ്പിച്ചു. നേരിയ വർധന കൊണ്ട് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിച്ചേക്കും.
നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 135 രൂപ
നിലവിൽ വില - 113 രൂപ
Stock Recommendation by Sharekhan by BNP Paribas.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News