അപൂർവ നേട്ടങ്ങളുമായി ഒരു ഐ ടി ഭീ മൻ, വാങ്ങാം ടെക് മഹീന്ദ്രയുടെ ഓഹരികൾ
വരുമാനത്തിൽ 17.3 % വർധനവ്, നിർമിത ബുദ്ധി, ഡാറ്റ സയൻസ് എന്നിവയിൽ പുതിയ ചുവടുവയ്‌പുകൾ
മഹീന്ദ്ര ഗ്രൂപ്പിന്റെ കീഴിലുള്ള ടെക് മഹീന്ദ്ര ഇന്ത്യയിലെ മികച്ച 5 ഐ ടി കമ്പനികളിൽ പെടും. നിർമിത ബുദ്ധി, ബ്ലോക്ക് ചെയിൻ, 5 ജി, സൈബർ സെക്യുരിറ്റി തുടങ്ങിയ പുത്തൻ സാങ്കേതിക വിദ്യയിൽ അടിസ്ഥാനമാക്കിയുള്ള ഐ ടി സേവനങ്ങൾ 90 രാജ്യങ്ങളിൽ ഫോർച്യൂൺ 500 ൽ പെട്ട വമ്പൻ കമ്പനികൾക്ക് നൽകി വരുന്നു.
യു കെ യിലെ വെയിൽസ് രാജകുമാരൻ സുസ്ഥിര ഭാവിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്ന ടെറാ കാർട്ട ബഹുമതി ലഭിച്ച ഒരേ ഒരു ഇന്ത്യൻ ഐ ടി കമ്പനിയാണ് ടെക് മഹീന്ദ്ര. ഭാരതത്തിലെ ഗ്രാമങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രാദേശിക ഭാഷയിൽ കോഡിങ് ചെയ്യാനായി ഭാരത് മാർക്ക് അപ്പ് ലാങ്ങ്‌വേജ് (Bharat Markup Language) വികസിപ്പിച്ചു. ടെക് മഹീന്ദ്ര മഹീന്ദ്ര ഗ്യാലറി എന്ന എൻ എഫ് ടി (NFT) വിപണന സംവിധാനിതിലൂടെ മാതൃ സ്ഥാപനമായ മഹീന്ദ്രക്ക് എൻ എഫ് ടി നൽകുന്ന ആദ്യ ആട്ടോമൊബൈൽ കമ്പനിയാകാൻ സാധിച്ചു. ഫോബ്‌സ് ബ്ലോക്ക് ചെയിൻ 50 പട്ടികയിൽ ഉൾപ്പെട്ട ഒരേ ഒരു ഇന്ത്യൻ കമ്പനിയാണ് ടെക് മഹീന്ദ്ര.
2021-22 നാലാം പാദത്തിൽ 24.5 % വർധിച്ച് 12.116 കോടി രൂപ യായി. 2021-22 ൽ വരുമാനം 17.9 % വർധിച്ച 44646 കോടി രൂപയായി ഉയർന്നു. നികുതിക്കും, പലിശക്കും മറ്റും (EBITDA margin ) മുൻപുള്ള മാർജിൻ 2.3 % ഇടിഞ്ഞ് 17.2 ശതമാനമായി. ജീവനക്കാരുടെ ആനുകൂല്യങ്ങൾക്ക് ഉള്ള ചെലവ് വർധിച്ചതും, ഹാർഡ്‌വെയർ, സോഫ്ട്‍വെയർ എന്നിവയിൽ അധിക നിക്ഷേപം വേണ്ടി വന്നതുമാണ് പ്രധാന കാരണങ്ങൾ. ഭാരതി എയർ ടെല്ലുമായി സഹകരിച്ച 5 ജി ഇന്നൊവേഷൻ ലാബ് സജ്ജീകരിക്കുന്നു.
2021-22 നാലാം പാദത്തിൽ 24.5 % വർധിച്ച് 12.116 കോടി രൂപ യായി. 2021-22 ൽ വരുമാനം 17.9 % വർധിച്ച 44646 കോടി രൂപയായി ഉയർന്നു. നികുതിക്കും, പലിശക്കും മറ്റും (EBITDA margin ) മുൻപുള്ള മാർജിൻ 2.3 % ഇടിഞ്ഞ് 17.2 ശതമാനമായി. ജീവനക്കാരുടെ ആനുകൂല്യങ്ങൾക്ക് ഉള്ള ചെലവ് വർധിച്ചതും, ഹാർഡ്‌വെയർ, സോഫ്ട്‍വെയർ എന്നിവയിൽ അധിക നിക്ഷേപം വേണ്ടി വന്നതുമാണ് പ്രധാന കാരണങ്ങൾ.
ഒരു ശതകോടി ഡോളറിന്റെ പുതിയ ഇടപാടുകൾ കരസ്ഥമാക്കി. കമ്മ്യൂണികേഷൻസ് വിഭാഗത്തിൽ 17.2 % വളർച്ച, എന്റർ പ്രൈസ് 14.6 %, ഐ ടി സേവനങ്ങൾ 42.9 % എന്നിങ്ങനെ യാണ് വളർച്ച കൈവരിച്ചത്. അമേരിക്കൻ ബിസിനസിൽ 18 .5 ശതമാനവും യൂറോപ് 14.5 % വളർച്ചയും നേടി
പുതിയ ഓർഡറുകൾ ലഭിക്കുന്നതും, പുതിയ സാങ്കേതിക വിദ്യകളിൽ മുന്നേറ്റം നടത്തുന്നതിലൂടെയും ടെക് മഹീന്ദ്രക്ക് അടുത്ത രണ്ടു വർഷം നേട്ടങ്ങൾ കൊയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷ. 2021 -22 മുതൽ 2023-24 കാലയളവിൽ വാർഷിക സംയുക്ത വളർച്ച നിരക്ക് 13 % കൈവരിക്കാൻ സാധിക്കും.
നിക്ഷേപകർക്കുള്ള നിർദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 1372 രൂപ
നിലവിൽ 1174 രൂപ
(Stock Recommendation by Geojit Financial Services )