പുതിയ ഉത്പന്നങ്ങളും ശക്തമായ കയറ്റുമതിയും, ഈ ഓഹരി മുന്നേറാം
സെപ്റ്റംബര്‍ പാദ ലാഭത്തില്‍ 14.5% വര്‍ധന, വിദേശ വിപണികളിലെ ഉപകമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു
ഒന്നേകാല്‍ നൂറ്റാണ്ട് പാരമ്പര്യമുള്ള മുരുഗപ്പ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ എന്‍ജിനീയറിംഗ് കമ്പനിയാണ് കാര്‍ബോറണ്ടം യൂണിവേഴ്സല്‍ (Carborundam Universal Ltd). 2023-24 സെപ്റ്റംബര്‍ പാദ ഫലം സമ്മിശ്രമായിരുന്നു. വിദേശ കറന്‍സി വിനിമയ നിരക്ക് പ്രതികൂലമായതും ചൈന ഉത്പന്നങ്ങളുടെ കടന്നു കയറ്റവും കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചു. എങ്കിലും നികുതിക്ക് ശേഷമുള്ള ലാഭം 14.5% വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റ സാധ്യതയുണ്ട്.
1. ഉരച്ചില്‍ ഉത്പന്നങ്ങള്‍ക്ക് (abrasives) ആഭ്യന്തര വിപണിയില്‍ ചൈനീസ് കമ്പനികളില്‍ നിന്ന് കടുത്ത മത്സരം നേരിട്ടു. പെയ്ന്റ് കമ്പനികള്‍ അബ്രസീവ് വിപണിയിലേക്ക് കടന്നത് കമ്പനിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
2. സെപ്റ്റംബര്‍ പാദത്തിലെ ഏകീകൃത വരുമാനം 1% വര്‍ധിച്ച് 1,123 കോടി രൂപയായി. റഷ്യന്‍ റൂബിള്‍-രൂപ വിനിമയ നിരക്ക് പ്രതികൂലമായത് ഉപകമ്പനികളുടെ ബിസിനസിനെ ബാധിച്ചു. 2023-24ല്‍ നേരത്തെ 10 ശതമാനം ഏകീകൃത വരുമാന വര്‍ധന പ്രതീക്ഷിച്ച സ്ഥാനത്ത് നിലവില്‍ 5% വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
3. ദീര്‍ഘ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്ന് കരുതുന്നു. പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതും കയറ്റുമതിയിലെ ശക്തമായ വളര്‍ച്ചയും അടുത്തിടെ ഏറ്റെടുത്ത ഉപകമ്പനികളുടെ പ്രകടനം മെച്ചപ്പെടുമെന്നതും കമ്പനിക്ക് നേട്ടമാകും.
4. റഷ്യന്‍ വിപണി പ്രതികൂലമായത് കൊണ്ട് ഇലക്ട്രോ ധാതുക്കളുടെ വിപണിയില്‍ 2% വളര്‍ച്ച കുറഞ്ഞു. സെറാമിക്സ് വിഭാഗത്തില്‍ സെപ്റ്റംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 4% വര്‍ധനയോടെ 265 കോടി രൂപയായി.
5. അമേരിക്ക, ജര്‍മനി, ഇന്ത്യ എന്നിവിടങ്ങളിലെ ഉപകമ്പനികളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. 2023-24ല്‍ 8-10% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6. 2023-24 ആദ്യ പകുതിയില്‍ 97 കോടി രൂപയുടെ മൂലധന ചെലവ് നേരിട്ടു. സാമ്പത്തിക വര്‍ഷം മൊത്തം 280 കോടി രൂപ മൂലധന ചെലവ് ലക്ഷ്യമിടുന്നു.
7. നിലവില്‍ പ്രതി ഓഹരി വരുമാനം 19 രൂപ, ഓഹരിയുടെ വില വരുമാന അനുപാതം (PE Ratio) 56.26.
പ്രതികൂല സാഹചര്യങ്ങളിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍ തുടര്‍ന്നുള്ള പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 1,408 രൂപ
നിലവില്‍ - 1,064.60 രൂപ
വിപണി മൂല്യം - 20,231.49 കോടി രൂപ
Stock Recommendation by Prabhudas Lilladher
(Equity investing is subject to market risk. Always do your own research or consult a financial expert before investing)