വിയറ്റ്‌നാമില്‍ പുതിയ കാപ്പി ഉത്പാദന കേന്ദ്രം; ഈ ഓഹരി 24% വരെ ഉയരാം
വിറ്റുവരവ് 26.47 % വര്‍ധിച്ചു, അറ്റാദായത്തില്‍ 25 % ഉയര്‍ച്ച, ലക്ഷ്യം രണ്ടുവര്‍ഷത്തിനുള്ളില്‍ 60,000 ടണ്‍ ഉത്പാദന ശേഷി
ഹൈദരാബാദിലെ പ്രമുഖ കാപ്പി നിര്‍മാതാക്കളായ സി സി എല്‍ പ്രോഡക്ട്‌സ് (CCL Products Ltd) ഓഹരിക്ക് വളര്‍ച്ചാ സാധ്യത. ഉത്പാദനത്തിന്റെ 90% വരെ കയറ്റുമതി ചെയ്യുന്ന ഇവര്‍ വിയറ്റ്‌നാമില്‍ പുതിയ കാപ്പി ഉല്‍പ്പാദന കേന്ദ്രം തുറക്കാനുള്ള പദ്ധതിയിലാണ്. ഓഹരി ഈ മാസം മുന്നേറ്റം 580 രൂപ വരെ ഉയര്‍ന്നു. നേരിയ തിരുത്തലിന് ശേഷം ഈ ഓഹരി 24% വരെ ഉയരാന്‍ സാധ്യത ഉണ്ടെന്നതാണ് വിലയിരുത്തല്‍.
ഈ കോഫി ബ്രാന്‍ഡിനെ ആകര്‍ഷകമാകുന്ന ഘടകങ്ങള്‍:
1. വിയറ്റ്‌നാമില്‍ സ്‌പ്രേ ഡ്രൈഡ് (Spray Dried) കാപ്പി ഉല്‍പ്പാദനത്തനൊപ്പം ഫ്രീസ് ഡ്രൈഡ് (Freeze dried) കാപ്പി ഉല്‍പ്പാദനം ആരംഭിക്കുന്നു. മൂലധന ചെലവ് വര്‍ധിക്കുന്നത് കൊണ്ട് മൊത്തം കടം 2024-25 സാമ്പത്തിക വര്‍ഷം 1085 കോടി രൂപയാകും. എങ്കിലും ഫ്രീസ് ഡ്രൈഡ് കാപ്പിക്ക് ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ളതിനാല്‍ ആദായം മെച്ചപ്പെടുമെന്നാണ് കരുതുന്നത്.
2023 -24 മുതല്‍ മൊത്തം വില്‍പ്പന 3% ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. വിയറ്റ്‌നാമാണ് ലോകത്തെ ഏറ്റവും വലിയ റോബസ്റ്റ കാപ്പിയുടെ നിര്‍മാതാക്കള്‍. അതിനാല്‍ വളരെ അടുത്ത് നിന്ന് സംസ്‌കരണത്തിന് ലഭിക്കും.
2. ഇന്ത്യയിലെ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ തിരുപ്പതിയില്‍ ഇനിയും ശേഷി ഉയര്‍ത്താന്‍ സാധിക്കും. അവിടെ 150 ഏക്കര്‍ ഉള്ളതില്‍ 35 ഏക്കറില്‍ പ്രത്യേക സാമ്പത്തിക മേഖലയാണ്. ഇവിടുത്തെ ഫ്രീസ് ഡ്രൈഡ് ഉല്‍പ്പാദന കേന്ദ്രം 2023 -24 വരെ പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.
3. ആന്ധ്രാപ്രദേശിലെ ദുഗ്ഗിരാള ഉല്‍പ്പാദന കേന്ദ്രത്തില്‍ ശേഷി വര്‍ധിപ്പിക്കാന്‍ സാധ്യമല്ല. ഇവിടെയും ഫ്രീസ് ഡ്രൈഡ് കാപ്പി ഉല്‍പ്പാദന ശേഷി 2023 -24 വരെ പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.
3. കയറ്റുമതി വിപണിയില്‍ ബി ടു ബി (B2B) ബിസിനസ് ശക്തമായ വളര്‍ച്ച തുടരുന്നു. പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും, കൂടുതല്‍ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി. ഉപഭോക്താക്കളില്‍ നിന്ന് ആവര്‍ത്തിച്ച് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ആഗോള കാപ്പി ആവശ്യകത 2-3 % പ്രതിവര്‍ഷം വര്‍ധിക്കുന്നുണ്ട്. ഇത് കമ്പനിയുടെ കയറ്റുമതി വിപണി വികസിപ്പിക്കാന്‍ സഹായിക്കും.
4. 2022 -23 ഡിസംബര്‍ പാദത്തില്‍ വിറ്റുവരവ് 26.47 % വര്‍ധിച്ച് 535 കോടി രൂപയായി. അറ്റാദായം 25 % ഉയര്‍ന്ന് 73 കോടി രൂപയായി. നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം 101 കോടി രൂപ.
5 . ബി ടു സി (B2C) ബിസിനസ് വരുമാനം അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ രണ്ടിരട്ടിയായി വര്‍ധിക്കും. നിലവില്‍ ഒരു ലക്ഷം റീറ്റെയ്ല്‍ കേന്ദ്രങ്ങളില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇത് ഒരു വര്‍ഷം കൊണ്ട് 1.2 ലക്ഷമാകും.
6. തെക്കേ ഇന്ത്യയില്‍ 3% വിപണി വിഹിതം ഉണ്ട്. പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി വിപണി വികസിപ്പിക്കും. ആഗോള കാപ്പി ആവശ്യകത 2-3% പ്രതിവര്‍ഷം വര്‍ധിക്കുന്നുണ്ട്. ഇത് കമ്പനിയുടെ കയറ്റുമതി വിപണി വികസിപ്പിക്കാന്‍ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 700 രൂപ
നിലവില്‍ - 554.55 രൂപ
Equity investing is subject to market risk. Always do your own research before investing.
Stock Recommendation by Nirmal Bang Research.