എണ്ണ ഡിമാന്‍ഡ് ഉയരും, ഉല്‍പ്പാദന ശേഷി കൂട്ടുന്നു; ഈ ഓയില്‍ ഓഹരി 22 ശതമാനം നേട്ടമുണ്ടാക്കാം
ശുദ്ധികരണ ശാലകൾ നവീകരിക്കുന്നു, പുതിയ എണ്ണ ശുദ്ധികരണ ശാല സ്ഥാപിക്കുന്നു
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് (ഐഒസി) 51 % ഓഹരി പങ്കാളിത്തം ഉള്ള 1965 ല്‍ സ്ഥാപിതമായ എണ്ണ കമ്പനിയാണ് ചെന്നൈ പെട്രോളിയം (Chennai Petroleum Corporation Ltd). ദക്ഷിണ ഇന്ത്യയില്‍ ഐഒസിക്ക് വേണ്ടി ഉല്‍പ്പാദനം നടത്താന്‍ കമ്പനിക്ക് കഴിയുന്നുണ്ട്. ഇന്ധനം കൂടാതെ ലൂബ്രിക്കന്റ്റുകള്‍, എണ്ണ മിശ്രിതങ്ങള്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്നു.
ശുദ്ധികരണ ശാലകൾ നവീകരിക്കുന്നു, പുതിയ എണ്ണ ശുദ്ധികരണ ശാല സ്ഥാപിക്കുന്നു. 2022 -23 സെപ്റ്റംബർ പാദത്തിൽ വരുമാനം 75 % വർധിച്ച് 22894.37 കോടി രൂപയായി. അറ്റാദായം 57 % ഇടിഞ്ഞു -27.88 കോടി രൂപയായി. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 2.40 % നിന്ന് 1.05 ശതമാനമായി. മൊത്തം റിഫൈനിംഗ് മാര്‍ജിന്‍ വീപ്പക്ക് 4.4 ഡോളറായി കുറഞ്ഞു (മുന്‍ വര്‍ഷം 5.82 ഡോളര്‍). നികുതിക്കും പലിശക്കും മുന്‍പുള്ള വരുമാനം (EBITDA) 25.4 % കുറഞ്ഞു-228 കോടി രൂപ. എണ്ണ വിലയിടിവ് മൂലം വീപ്പക്ക് 4 ഡോളര്‍ വരെ ഇന്‍വെന്റ്ററി നഷ്ടം ഉണ്ടായി. ഇത് കാരണം മൊത്തം റിഫൈനിംഗ് മാര്‍ജിനില്‍ വലിയ ഇടിവ് ഉണ്ടായില്ലെങ്കിലും അറ്റാദായം ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. എണ്ണ കയറ്റുമതിക്ക് അധിക നികുതി ചുമത്തിയതും ലാഭം കുറയാന്‍ കാരണമായി.
ലോക രാജ്യങ്ങള്‍ കോവിഡിന് ശേഷം മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കൈവരിക്കുമ്പോള്‍ ഊര്‍ജ, ഇന്ധന ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് ഒപെക് കരുതുന്നു. 2023 ല്‍ 1.7 ദശലക്ഷം ബാരല്‍ ഡിമാന്‍ഡ് വര്‍ധിക്കും. ലോക ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് പ്രതീക്ഷയില്‍ ചെന്നൈ പെട്രോളിയം 9 ദശലക്ഷം ടണ്‍ വാര്‍ഷിക ഉല്‍പ്പാദന ശേഷിയുള്ള റിഫൈനറി തമിഴ് നാട്ടില്‍ നാഗപട്ടണത്തില്‍ സ്ഥാപിക്കുകയാണ്. ഇതിന് 31,580 കോടി രൂപയുടെ മൂലധന ചെലവ് വരും. പുതിയ പദ്ധതിയില്‍ 25 % വിഹിതം വീതം ഐഒസിയും, ചെന്നൈ പെട്രോളിയവും പങ്കിടും. പ്രമുഖ ബാങ്കുകളും, ഇന്‍ഷുറന്‍സ് കമ്പനികളും ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നുണ്ട്.
ഗ്രൂപ്പ് രണ്ട് വിഭാഗത്തില്‍ ബേസ് ഓയില്‍ സ്റ്റോക്ക് ഉല്‍പ്പാദിപ്പിക്കാന്‍ ഉള്ള പദ്ധതി ആവിഷ്‌കരിക്കുന്നു. ഇത് കൂടാതെ ഫാര്‍മ ഗ്രേഡ് ഹെക്‌സൈന്‍ (pharma grade hexane) തുടങ്ങിയ പുതിയ ഉല്‍പ്പന്നങ്ങളും പുറത്തിറക്കും. കമ്പനിയുടെ കട ബാധ്യതകള്‍ 9238 കോടി യില്‍ നിന്ന് 7486 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. റിഫൈനറികള്‍ സ്വന്തമായുള്ള ചെന്നൈ പെട്രോളിയം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയും,കയറ്റുമതി ഉയര്‍ത്തിയും സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy) ലക്ഷ്യവില- 254 നിലവില്‍ 208.70 (180 -184 പരിധിയില്‍ കൂടുതല്‍ ഓഹരികള്‍ വാങ്ങാം)
Stock Recommendation by HDFC Securities