രാജ്യാന്തര തലത്തില്‍ വില്‍പ്പന ഉയരുന്നു, ഈ ഫാര്‍മ ഓഹരി ഏഴ് ശതമാനം വളര്‍ച്ച നേടാം
യു എസ് ജെനറിക്‌സ് വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു, വരുമാനത്തില്‍ 5.5 % വര്‍ധനവ്
പ്രമുഖ ഫാര്‍മ കമ്പനിയായ സിപ്ല (Cipla Ltd) കടുത്ത മത്സരം ഉള്ള ഇന്ത്യന്‍ മരുന്ന് വ്യവസായ രംഗത്ത് അതിവേഗം മുന്നേറ്റം നടത്തുന്ന കമ്പനിയാണ്. അമേരിക്കന്‍ ജെനറിക്‌സ് (generics) വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് സിപ്ല. 2024 -25 വരെ ശക്തമായ വളര്‍ച്ചക്ക് ഇത് വഴിയൊരുക്കും.2022 -23 ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ വിറ്റു വരവ് 189 ദശലക്ഷം ഡോളറായിരുന്നു.
- ജെനറിക്‌സ് (പേറ്റന്റ്റ് ഇല്ലാത്ത) മരുന്നുകളിലും, പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളും, ഉപഭോക്തൃ ആരോഗ്യ സംരക്ഷണം എന്നിവയില്‍ അടിസ്ഥനാക്കിയുള്ള വളര്‍ച്ച യാണ് സിപ്ല ലക്ഷ്യമിടുന്നത്.
- പങ്കാളിത്ത വ്യവസ്തിതിയില്‍ പ്രേമേഹത്തിന് എതിരായ മരുന്നുകള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു.
- 2022 -23 ആദ്യ പാദത്തില്‍ വരുമാനം 5.5 % വര്‍ധിച്ച് 4151,.27 കോടി രൂപയായി. അറ്റാദായം 720 കോടി രൂപയായി കുറഞ്ഞു (മുന്‍ വര്‍ഷം 782.37 കോടി രൂപ).
- 2017 -18 മുതല്‍ 2021 -22 കാലയളവില്‍ വില്‍പ്പനയില്‍ 14 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിച്ചു.
- 2022 -23 ആദ്യ പകുതിയില്‍ അന്താരാഷ്ട്ര വിപണിയില്‍ വിറ്റു വരവ് 189 ദശലക്ഷം ഡോളറായിരുന്നു.
- 2021 -22 ല്‍; 2800 കോടി രൂപയുടെ വരുമാനം നേടാന്‍ കഴിഞ്ഞ കമ്പനിക്ക് 2023 -24 വരെ ഉള്ള കാലയളവില്‍ 18 % സംയുക്ത വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ഉള്ള മരുന്നുകളില്‍ മികച്ച പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
- ബ്രീത്ത് ഫ്രീ എന്ന മൊബൈല്‍ ആപ്പ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് അനുഗ്രഹമാണ്. 50,000 ഡൗണ്‍ ലോഡായിട്ടുണ്ട്.
- തൈറോയ്ഡ്, നേത്ര രോഗങ്ങള്‍, പ്രേമേഹം, കുത്തി വെയ്പ്പുകള്‍ എന്നി വിഭാഗങ്ങളില്‍ കൂടുതല്‍ മരുന്നുകള്‍ പുറത്തിറക്കും.
- വില്‍പ്പന വര്ധനവിലൂടെ മാര്‍ജിനിലും അടുത്ത മൂന്ന് വര്‍ഷത്തില്‍ ഉയര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവര്‍ത്തന മാര്‍ജിന്‍ 30 ശതമാനമാകാന്‍ സാധ്യത.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 1180 രൂപ
നിലവില്‍ - 1,097 രൂപ
(Stock Recommendation by Motilal Oswal Investment Services)