25,000 കോടിയുടെ ആസ്തി നേടി; ഈ മൈക്രോ ഫിനാന്‍സ് കമ്പനി ഓഹരി മുന്നേറുമോ?
4.2 ലക്ഷം പുതിയ ഉപഭോക്താക്കള്‍; 194 പുതിയ ശാഖകള്‍ ആരംഭിച്ചു
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമാണ് ക്രെഡിറ്റ്ആക്‌സസ് ഗ്രാമീണ്‍ (CreditAccess Grameen Ltd). രജത ജൂബിലി വര്‍ഷത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 25,000 കോടിയെന്ന സുപ്രധാന നാഴികക്കല്ല് കൈവരിച്ചു. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം മുന്‍പ് ധനം ഓണ്‍ലൈനില്‍ 2022 ഡിസംബര്‍ 13ന് നല്‍കിയിരുന്നു. (Stock Recommendation by ICICI Securities). അന്നത്തെ ലക്ഷ്യ വിലയായ 1,300 ഭേദിച്ച് 2023 ഡിസംബര്‍ 13ന് 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 1794.40ല്‍ ഓഹരി വില എത്തി. തുടര്‍ന്ന് വില ഇടിഞ്ഞു. കമ്പനി ഇപ്പോള്‍ വികസന മുന്നേറ്റം നടത്തുന്നതിനെ തുടര്‍ന്ന് ഈ ഓഹരി വീണ്ടും ആകര്‍ഷകമാകുന്നു.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)