ഡിജിറ്റല്‍, ക്ലൗഡ് പരിവര്‍ത്തന സ്‌പെഷ്യലിസ്റ്റായ ഈ ഐ ടി കമ്പനിയുടെ ഓഹരികള്‍ വാങ്ങാം
യു കെയില്‍ ശക്തമായ ശേഷം യു എസ് വിപണിയും വികസിപ്പിക്കാനായി മാസ്‌ടെക്;
40 രാജ്യങ്ങളില്‍ എന്റര്‍പ്രൈസ് ഡിജിറ്റല്‍, ക്ലൗഡ് പരിവര്‍ത്തന സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ ഐ ടി കമ്പനിയാണ് മാസ്‌ടെക് (Mastek Limited). യു കെ യില്‍ ഈ വര്‍ഷം സര്‍ക്കാരിന് വേണ്ടി ഏറ്റെടുത്ത നിര്‍ണായകവും സങ്കീര്‍ണവുമായ ഐ ടി സേവന കരാറുകള്‍ നടപ്പാക്കാനായി 1600 പേരെ പുതുതായി നിയമിക്കുന്നു. ഇതിനായി 79 ദശലക്ഷം പൗണ്ട്‌സ് (77.27 കോടി രൂപ) നിക്ഷേപം നടത്തുകയാണ് മാസ്‌ടെക്.
മാസ്‌ടെക്കിന്റെ പുതിയ ചുവടുവയ്പുകളെ സ്വാഗതം ചെയ്യുകയും ഇത്തരം നിക്ഷേപങ്ങള്‍ സാങ്കേതിക നവീകരണത്തിന് ആക്കം കൂട്ടുകയും, ഇന്ത്യ യു കെ പങ്കാളിത്തത്തിന്റെ ആഴം വര്‍ധിപ്പിക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍(Boris Johnson Prime Minister of the United Kingdom) മാസ്‌ടെക്കിനെ പ്രകീര്‍ത്തിച്ചു കൊണ്ടു അഭിപ്രായപ്പെട്ടു.
അമേരിക്കയില്‍ റീറ്റെയ്ല്‍, ആരോഗ്യ പരിരക്ഷ, ഒറക്കിള്‍ എന്നീ മേഖലകളില്‍ പുതിയ കരാറുകളിലൂടെ 35 ദശലക്ഷം യു എസ് ഡോളര്‍ വരുമാനം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2025-26-ാടെ ഒരു ശതകോടി ഡോളര്‍ വാര്‍ഷിക വരുമാനം നേടുകയും ഐ ടി മിഡ് ക്യാപ് ഓഹരികളില്‍ ആദ്യ മൂന്ന് സ്ഥാനത്ത് എത്താനാണ് മാസ്‌ടെക് ശ്രമിക്കുന്നത്.
2021-22 ലെ നാലാം പാദത്തില്‍ സാമ്പത്തിക ഫലങ്ങളും മികച്ചതാണ് - വിറ്റ് വരവ് 120.69 കോടി രൂപ., നികുതിക്ക് ശേഷമുള്ള ലാഭം 79.90 കോടി രൂപ.
മാര്‍ജിന്‍ 20 ശതമാനത്തിലധികം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് കരുതുന്നു. ലോകമെമ്പാടും മാസ്‌ടെക് ജീവനക്കാര്‍ക്കായി മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഹാക്കത്തോണ്‍ സംഘടിപ്പിച്ചു. ഇതിലൂടെ ജീവനക്കാരുടെ നൂതന ആശയങ്ങള്‍ അറിയാനും അതിലൂടെ ഉപഭോക്തൃ കമ്പനികള്‍ക്ക് മികച്ച സാങ്കേതിക സേവനങ്ങള്‍ നല്‍കാനും സാധിക്കുന്നു.
യു കെ വിപണിയെ ആശ്രയിക്കുന്നത് കുറക്കുകയും , യു എസ്, മറ്റ് യൂറോപ്യന്‍ വിപണികളില്‍ മുന്നേറ്റം നടത്താന്‍ ശ്രമിക്കുന്നതും മാസ്‌ടെക്കിന് ഗുണകരമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy) ലക്ഷ്യ വില 3400 രൂപ
നിലവിലെ 2,914.80 രൂപ