ഹണ്ടർ 350 ഹിറ്റാകുന്നു, ഐഷർ മോട്ടോർസ് ഓഹരി 17 % ഉയരാൻ സാധ്യത
കമ്പനി വരുമാനം 55.8 % വർധിച്ചു, അറ്റാദായം 76 % വർധിച്ചു
2022 ആഗസ്റ്റിൽ പുറത്തിറക്കിയ ഹണ്ടർ 350 യുടെ വിൽപ്പന കുതിച്ചു കയറുകയാണ്. 50,000 വാഹനങ്ങൾ വിറ്റു കഴിഞ്ഞു. റോയൽ എൻഫീൽഡ് ബ്രാൻഡ് സ്വന്തമായുള്ള ഐഷർ മോട്ടോർസ് ലിമിറ്റഡ് (Eicher Motors Ltd) 2022 -23 സെപ്റ്റംബർ പാദത്തിൽ മികച്ച സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചു. മോട്ടോർ സൈക്കിൾ വിൽപ്പന 65 % വർധിച്ചു -മൊത്തം വിറ്റത് 2,03,451 വാഹനങ്ങൾ.
ഏകീകൃത വരുമാനം 55.8 % വർധിച്ച് 3453 കോടി രൂപയായി. അറ്റാദായം 76% വർധിച്ച് 657 കോടി രൂപയായി. നികുതിക്കും പലിശക്കും മുൻപുള്ള വരുമാനം (EBITDA) 74.9 % വർധിച്ച് 822 കോടി രൂപയായി. ചെലവുകൾ പരിമിത പ്പെടുത്തുക വഴി EBITDA മാർജിൻ 2.6 % വർധിച്ച് 23.8 ശതമാനമായി
പുതിയ മോഡലുകൾ ഇന്ത്യയിലും വിദേശത്തും പുറത്തിറക്കി വിപണി വിഹിതം വർധിപ്പിക്കുന്നുണ്ട്. ആഭ്യന്തര വിപണിയിൽ മോട്ടോർ സൈക്കിൾ വിൽപന 73 % ഉയർന്നു, കയറ്റുമതി 14 % വളർച്ച കൈവരിച്ചു. ഒക്ടോബർ മാസം 80,792 ബൈക്കുകൾ വിറ്റ് റെക്കോർഡ് കൈവരിച്ചു. അമേരിക്കൻ വിപണിയിൽ 7 % വിപണി വിഹിതം വർധിച്ചു, ഏഷ്യ പസിഫിക്ക് രാജ്യങ്ങളിൽ 9 %, യൂറോപ്പ് മധ്യ പൂർവ ഏഷ്യ രാജ്യങ്ങളിൽ 10 % വളർച്ച നേടി. ഹണ്ടർ 350 പുറത്തിറക്കിയതോടെ ആഗോള വിപണിയിൽ മുന്നേറ്റത്തിന് സാധ്യത ഉണ്ട്. ഇറ്റലിയിൽ നവംബർ മാസം സൂപ്പർ മെറ്റിയർ 650 (Super Meteor) മോഡൽ പുറത്തിറക്കി.
എ ബി വോൾവോ യുമായി സംയുക്ത സംരംഭത്തിൽ വാണിജ്യ വാഹനങ്ങൾ പുറത്തിറക്കുന്നുണ്ട്. ഹെവി ഡ്യൂട്ടി ട്രക്ക് വിഭാഗത്തിൽ 8 % വിപണി വിഹിതം ഐഷർ വോൾവോക്ക് ഉണ്ട്. ചണ്ഡീഗഢ് നഗരത്തിൽ ഓടാനായി 40 വൈദ്യുത ബസ്സുകൾ ഉൽപാദിപ്പിച്ചു നൽകി. പുതിയ ഐഷർ , വോൾവോ ബസ്സുകൾ പുറത്തിറക്കി. ഒക്ടോബർ മാസം വലിയ വാഹനങ്ങളുടെ വിൽപ്പന 53 .8 % വർധിച്ച് 6038 കോടി രൂപയായി.
ഉത്സവ സീസൺ ഡിമാൻഡ് വർധിച്ചതോടെ 2022 -23 ആദ്യ പകുതിയിൽ 125 സി സി വിഭാഗത്തിൽ വിപണി വിഹിതം വർധിച്ചു. പുതിയ മോഡലുകൾ പുറത്തിറക്കിയും, കയറ്റുമതി വർധിപ്പിച്ചും റീറ്റെയ്ൽ ശൃംഖല വിപുല പ്പെടുത്തിയും ഐഷർ മോട്ടോർസ് മെച്ചപ്പെട്ട സാമ്പത്തിക ഫലം കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy) ലക്ഷ്യ വില 4109 രൂപ, നിലവിൽ 3502 രൂപ.
Stock Recommendation by Geojit Financial Services.