ഈ ഓഹരി 34 ശതമാനം വരെ ഉയർന്നേക്കാം
ലോകത്തെ വലിയ സ്പെഷ്യാലിറ്റി പാക്കേജിംഗ് കമ്പനിയാണ് ഇ.പി.എല്‍. ബ്രസീല്‍ വിപണിയില്‍ സാധ്യതകള്‍
എസ്സൽ പ്രോപാക്ക് ലിമിറ്റഡ് എന്ന പേരില്‍ 1982 ല്‍ ആരംഭിച്ച ഇ.പി.എല്‍ ലിമിറ്റഡ് (EPL Ltd) ലോകത്തിലെ ഏറ്റവും വലിയ സ്പെഷ്യാലിറ്റി പാക്കേജിംഗ് കമ്പനിയാണ്. ഉപഭോക്തൃ ഉത്പന്നങ്ങള്‍ നിറയ്ക്കാനുള്ള ലാമിനേറ്റുകള്‍, ലാമിനേറ്റ് ട്യൂബുകള്‍, അടപ്പുകള്‍ തുടങ്ങിയവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍.
പ്രധാനമായും ദന്ത സംരക്ഷണ ഉല്പന്നങ്ങള്, സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളാനുള്ള ലാമിനേറ്റ് ട്യൂബുകളാണ് ഇ.പി.എല്‍ നിര്‍മിച്ചു നല്‍കുന്നത്.
നിലവിൽ ഈ ഓഹരി വില 163 രൂപ നിരക്കിൽ ആണ് ട്രേഡ് ചെയ്യുന്നത്. ഈ ഓഹരി ഇനിയും 34ശതമാനം വരെ ഉയരാം. അതിന് ഓഹരിയെ സഹായിക്കുന്ന ഘടകങ്ങള്‍.
1. ചൈന ഒഴികെ കിഴക്ക് ഏഷ്യ-പെസിഫിക്ക് മേഖലയില്‍ ആവശ്യകത വര്‍ധിക്കുന്നുണ്ട്. ചൈന ഡിമാന്‍ഡില്‍ ഉടന്‍ തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
2. അസംസ്കൃത വസ്തുക്കളുടെ വില കുറയുന്നുണ്ട് എങ്കിലും കോവിഡിന് മുന്‍പുള്ള നിലയിലേക്ക് താഴ്ന്നിട്ടില്ല. കടത്തു കൂലി കോവിഡിന് മുന്‍പുള്ള നിരക്കുകളിലേക്ക് താഴ്ന്നിട്ടുണ്ട്. ഇതിനോടൊപ്പം വിവിധ വിപണികളില്‍ ഉല്‍പ്പന്ന വില വര്‍ധിപ്പിച്ചും മാര്‍ജിന്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.
3. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെലവ് സംബന്ധമായ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഊര്‍ജ നിരക്കുകള്‍ വര്‍ധിച്ചതും, വേതന നിരക്ക് ഉയരുന്നതുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
4. ബ്രസീല്‍ വിപണിയില്‍ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവിടെ 3.2 ദശലക്ഷം ലാമിനേറ്റഡ് ട്യൂബുകളുടെ ഡിമാന്‍ഡ് ഉണ്ട്.
5. ഇന്ത്യയിലും വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്, പുതിയ ബിസിനസുകളിലേക്ക് കടക്കുന്നത് കൊണ്ട് വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. ഗവേഷണത്തിന്റെ ഫലമായി നേര്‍ത്തതും ഭാരം കുറഞ്ഞതുമായ ട്യൂബുകള്‍ നിര്‍മിക്കാന്‍ കഴിയുന്നുണ്ട്.
6. ഉപഭോക്തൃ ഉത്പ്പന്നങ്ങള്‍ അലൂമിനിയം ട്യൂബുകളില്‍ അടക്കം ചെയ്യുന്ന സമ്പ്രദായത്തില്‍ നിന്ന് മാറി ലാമിനേറ്റഡ് ട്യൂബുകള്‍ ഉപയോഗിക്കുന്നത് വര്‍ധിക്കുകയാണ്. ഇത് ഇ.പി.എല്ലിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമാണ്.
7. 2022-23 മുതല്‍ 2024-25 കാലയളവില്‍ വരുമാനത്തില്‍ 12 ശതമാനവും അറ്റാദായത്തില്‍ 34 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 215
നിലവില്‍ - 162.75
Stock Recommendation by Motilal Oswal Investment Services
Equity investing is subject to market risk. Always do your own research before investing.