വിതച്ചും കൊയ്തും കുതിക്കുന്ന ട്രാക്റ്റര്‍ കമ്പനി; എസ്‌കോര്‍ട്‌സ് കുബോട്ട ഓഹരിയുടെ സാധ്യതകള്‍

കൂടുതല്‍ ട്രാക്ടര്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതോടൊപ്പം കയറ്റുമതിയിലും കൂടുതല്‍ ശ്രദ്ധ

Update: 2022-11-22 06:40 GMT

എസ്‌കോര്ട്‌സ് ഗ്രൂപ്പിന് കീഴില്‍ ഉള്ള എസ്‌കോര്ട്‌സ് ലിമിറ്റഡ് (Escorts Limited) ജൂണില്‍ എസ്‌കോര്ട്‌സ് കുബോട്ട (Escorts Kubota Ltd) എന്ന് പുനര്‍നാമകരണം ചെയ്തു. ജപ്പാന്‍ കമ്പനിയായ കുബോട്ട ഓഹരി വിഹിതം 44.8 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പേരു മാറ്റിയത്. നിര്‍മാണ, കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് എസ്‌കോര്ട്‌സ് കുബോട്ട

നടീല്‍ കൊയ്ത്ത് യന്ത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് എത്താനാണ് ശ്രമം. കാര്‍ഷിക ഉപകരണങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനത്ത് എത്താനാണ് ശ്രമം. കയറ്റുമതി വര്‍ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 2027 -28 ല്‍ മൊത്തം വരുമാനത്തിന്റ്റെ 20 ശതമാനം വരെ കയറ്റുമതിയില്‍ നിന്നാണ്. ഡീലര്‍ ശൃംഖല 50 % വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. ഇന്ത്യയെ ഉല്‍പ്പാദന ഹബ്ബാക്കി കുബോട്ടയുടെ ആഗോള ട്രാക്റ്റര്‍ വിപണിയിലെ സാന്നിധ്യം ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്.

പ്രവര്‍ത്തന വരുമാനം 12 ശതമാനം വര്‍ധിച്ച് 1883.5 കോടി രൂപയായി. അറ്റാദായം 32 ശതമാനം കുറഞ്ഞ് 152.7 കോടി രൂപയായി. അറ്റാദായം കുറയാന്‍ കാരണം പ്രവര്‍ത്തന ചെലവ് വര്‍ധിച്ചതും സബ്സിഡിയറി കമ്പനിയില്‍ 72.8 കോടി രൂപയുടെ നിക്ഷേപം നടത്തിയതുമാണ്.ട്രാക്റ്റര്‍ വില്‍പ്പന 12 .5 % വര്‍ധിച്ച് 23703 ആയി. കാര്‍ഷിക ഉപകരണങ്ങളുടെ വിറ്റുവരവ് 1454.9 കോടി രൂപ (മുന്‍വര്‍ഷം 1257 കോടി രൂപ).

എസ്‌കോര്ട്‌സ് അറ്റാദായത്തിന്‍ റ്റെ 5 % ഗവേഷണത്തിനും, വികസനത്തിനും ഉപയോഗിക്കും, 40 % ഓഹരി ഉടമകളുടെ ആദായമായി നല്‍കും. വികസനത്തിനായി 4000 കോടി രൂപയുടെ മൂലധന ചെലവ് പ്രതീക്ഷിക്കുന്നു.

കാലവര്‍ഷത്തില്‍ നല്ല മഴ ലഭിച്ചതിനാല്‍ കാര്‍ഷിക ഉപകരണങ്ങളുടെ വിപണിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്നതുകൊണ്ട് നിര്‍മാണ ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കും, ഇതെല്ലാം എസ്‌കോര്ട്‌സ് കുബോട്ടയുടെ വളര്‍ച്ചക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. എന്‍ ബി എഫ് സി കളുമായി ഉപകരണങ്ങള്‍ വാങ്ങുന്നതിന് വയ്പ് നല്‍കാനുള്ള സംവിധാനം ഏര്‍പെടുത്തുന്നുണ്ട്

കുബോട്ടയുടെ സാങ്കേതിക മികവ്, ആഗോള വിപണിയിലെ ആധിപത്യം, എസ്‌കോര്ട്‌സ് ഗ്രൂപ്പിന് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പിന്‍ബലത്തില്‍ കമ്പനി ബഹുദൂരം മുന്നോട്ടുള്ള കുതിപ്പിന് തയ്യാറെടുക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -2365 രൂപ

നിലവില്‍ - 2,187.40 രൂപ

Stock Recommendation by EMKAY Global Financial Services

Tags:    

Similar News