സിമന്റ്, ധനകാര്യ ബിസിനസില്‍ മികച്ച വളര്‍ച്ച, ഓഹരി മുന്നേറ്റം തുടരുമോ?
2022 -23 ല്‍ ഏകീകൃത വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു, പെയിന്റ് രംഗത്ത് ഗവേഷണ വികസന പരിപാടികള്‍
ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാസിം ഇന്‍ഡസ്ട്രീസ് (Grasim Industries Ltd) വൈവിധ്യമായ ബിസിനസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ്. സിമന്റ്, തുണിത്തരങ്ങള്‍, ധനകാര്യം, രാസവസ്തുക്കള്‍, ചില്ലറ കച്ചവടം തുടങ്ങിയ മേഖലകളില്‍ കമ്പനിക്ക് സാന്നിധ്യം ഉണ്ട്. 2022 -23 ലെ മികച്ച സാമ്പത്തിക ഫലത്തെ തുടര്‍ന്ന് ഓഹരിയില്‍ ഉണ്ടായ മുന്നേറ്റം തുടരാന്‍ സാധിക്കുമോ? ഓഹരിയുടെ സാധ്യതകള്‍ നോക്കാം:
1. 2022 -23 ല്‍ ഏകീകൃത വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു (1,17,627 കോടി രൂപ, 23% വാര്‍ഷിക വളര്‍ച്ച). സിമന്റ് ബിസിനസ് ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളിലും വരുമാനം വര്‍ധിച്ചു. അള്‍ട്രാ ടെക്ക് സിമന്റ്, ആദിത്യ ബിര്‍ള കാപിറ്റല്‍ എന്നിവയുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു.
2. ചൈന വിപണി വീണ്ടും സജീവമായത് കൊണ്ട് വിസ്‌കോസ് സ്റ്റേപ്പിള്‍ ഫൈബര്‍ (Viscose Staple Fibre) ബിസിനസില്‍ തിരിച്ചുവരവ് ഉണ്ടായിട്ടുണ്ട്. ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഇന്‍വെന്ററി ദിനങ്ങള്‍ 27 ല്‍ നിന്ന് 23 ദിവസമായി കുറഞ്ഞു. ഈ വിഭാഗത്തില്‍ ശേഷി വിനിയോഗം 90% വരെ ഉയര്‍ന്നു.
3 ലിനെന്‍, കമ്പിളി എന്നിവയുടെ ഡിമാന്‍ഡ് വര്‍ധിച്ചത് കൊണ്ട് തുണിത്തരങ്ങളുടെ ബിസിനസ് മെച്ചപ്പെട്ടു. രാസവസ്തുക്കളുടെ ബിസിനസില്‍ ഇടിവ് ഉണ്ടായി. ക്‌ളോര്‍ അല്‍കലി (Chlor Alkali) വിപണിയുടെ വളര്‍ച്ച കുറഞ്ഞതാണ് രാസവസ്തുക്കളുടെ വരുമാനത്തില്‍ കുറവ് ഉണ്ടാകാന്‍ കാരണം.
4 .2022-23 മാര്‍ച്ച് പാദത്തില്‍ നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 4.9% വര്‍ധിച്ച് 4,873 കോടി രൂപയായി. സിമന്റ്, ധനകാര്യ സേവനങ്ങളുടെ ബിസിനസ് മെച്ചപ്പെട്ടതാണ് ആദായം വര്‍ധിക്കാന്‍ മുഖ്യ കാരണം. എന്നാല്‍ EBITDA മാര്‍ജിന്‍ 1.5% കുറഞ്ഞ് 4.6% ആയി.
5. പെയിന്റ് വിഭാഗത്തില്‍ 6 പുതിയ ഉത്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. അത്യാധുനിക ഗവേഷണ വികസന കേന്ദ്രവും സ്ഥാപിക്കുകയാണ്.
6. 2022 -23 ല്‍ മൊത്തം മൂലധന ചെലവ് 4,307 കോടി രൂപ- പെയിന്റ് വിഭാഗത്തില്‍ 1,979 കോടി രൂപ.
7. ബി ടു ബി ഇ കൊമേഴ്സ് ബിസിനസിലേക്കും ഗ്രാസിം കടക്കുകയാണ്. ഇത് സംബന്ധിച്ച ഒരുക്കങ്ങളും സംവിധാനങ്ങളും സജ്ജമാവുകയാണ്. മഹാരാഷ്ട്ര, മധ്യ പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് ആദ്യമായി ബിസിനസ് ആരംഭിക്കുന്നത്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -1933 രൂപ
നിലവില്‍- 1766 രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research before investing)