പ്ലൈവുഡ് ഡിമാന്‍ഡ് വര്‍ധിക്കുന്നു, 55 ശതമാനം ഉയരാന്‍ സാധ്യതയുള്ള ഓഹരി
വരുമാനത്തില്‍ എട്ടര ശതമാനത്തിലധികം വര്‍ധനവ്
1984ല്‍ സ്ഥാപിതമായ പ്രമുഖ പ്ലൈവുഡ് കമ്പനിയാണ് ഗ്രീന്‍പ്ലൈ. നാഗാലാന്‍ഡില്‍ ആദ്യ ഉല്‍പ്പാദന കേന്ദ്രം 1988ല്‍ സ്ഥാപിച്ചു. ഗ്രീന്‍പ്ലൈ എന്ന ബ്രാന്‍ഡ് പുറത്തിറക്കി 1997ല്‍ ആണ്.
പിന്നീട് മ്യാന്മറിലും ഉല്‍പ്പാദനം വ്യാപിപ്പിച്ചു. വിവിധ തരം പ്ലൈവുഡ്, അലങ്കാര വിനീര്‍, വാതില്‍, പിവിസി ഉല്‍പ്പന്നങ്ങള്‍ കൂടാതെ എംഡിഎഫ് (multi density fibre) ബിസിനസും 2021 ല്‍ ആരംഭിച്ചു. ഗ്രീന്‍പ്ലൈ ഓഹരി യെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍:
1. 2021 ല്‍ എം ഡി എഫ് തടി നിര്‍മ്മിക്കുന്നതിന് പുതിയ ഉല്‍പ്പാദന കേന്ദ്രം ഗുജറാത്തില്‍ വഡോദരയില്‍ നിര്‍മാണം ആരംഭിച്ചു. 2022 -23 മാര്‍ച്ച് പാദത്തില്‍ പരീക്ഷണ ഉള്‍പ്പാദനം ആരംഭിക്കും. ഇതിന് മൂലധന ചെലവ് 548 കോടി രൂപ. ഇതില്‍ നിന്ന് പ്രതീക്ഷിക്കുന്ന വാര്‍ഷിക വരുമാനം 600 -650 കോടി രൂപ. ആദ്യ വര്‍ഷം 40 -45 % ഉല്‍പ്പാദന ശേഷി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് കരുതുന്നു
2. 2022 -23 ഡിസംബര്‍ പാദത്തില്‍ വരുമാനം 8.6 % വര്‍ധിച്ച് 405.1 കോടി രൂപയായി. പ്ലൈവുഡ് വില്‍പനയില്‍ കുറവ് ഉണ്ടായി. വിപണിയില്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് കാരണം. നികുതിക്കും പലിശക്കും മുന്‍പുള്ള മാര്‍ജിന്‍ 10.4 ശതമാനമായി കുറഞ്ഞു (നേരത്തെ 11 %).
3. 2022 -23 ല്‍ വില്‍പ്പന യില്‍ 20 % വളര്‍ച്ച പ്രതീക്ഷിക്കുന്നു, തുടര്‍ന്ന് 10 % വാര്‍ഷിക വളര്‍ച്ച നേടും. നികുതിക്കും, പലിശ അടവിനും മുന്‍പുള്ള മാര്‍ജിന്‍ (EBITDA margin) 2023 -24 ല്‍ 15 ശതമാനമായി ഉയരും.
4. പശ്ചിമ ഇന്ത്യന്‍ എം ഡി എഫ് വിപണിയില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സാധിക്കും. ലോജിസ്റ്റിക്‌സ് ചെലവും മറ്റു കമ്പനികളെ അപേക്ഷിച്ച് കുറവായിരിക്കും. രാസവസ്തുക്കള്‍ അടുത്ത് ലഭ്യമാകുന്നതും ചെലവ് കുറയാന്‍ സഹായിക്കും. റിയല്‍ എസ്റ്റേറ്റ് മേഖല വളരുന്ന സാഹചര്യത്തില്‍ പ്ലൈവുഡ് ഡിമാന്‍ഡ് വരും വര്‍ഷങ്ങളില്‍ വര്‍ധിക്കും. എം ഡി എഫ് ഉല്‍പ്പാദനത്തില്‍ നിന്ന് നേട്ടം പ്രതീക്ഷിക്കാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy) ലക്ഷ്യ വില -224 രൂപ, നിലവില്‍ 141 രൂപ- Stock Recommendation by Yes Securities