ഗവേഷണത്തിന് ഊന്നൽ നൽകുന്ന കൺസ്യൂമർ കമ്പനി, ഓഹരി 16% ഉയരാൻ സാധ്യത

ഉപഭോക്‌തൃ വിഭാഗത്തിൽ ഫാൻ, ലൈറ്റുകൾ, എ.സി, വാട്ടർ പ്യൂരിഫൈയെർ, സ്വിച്ചുകൾ, പമ്പുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്. വ്യവസായങ്ങൾക്ക് പമ്പുകൾ, ഹെവി ഡ്യൂട്ടി ഫാൻ, കേബിൾ മുതലായവ ഉൽപ്പാദിപ്പിക്കുന്നു. മികച്ച വളർച്ചാ സാധ്യത

Update: 2023-07-20 10:10 GMT

അതിവേഗത്തിൽ വിറ്റഴിയുന്ന കൺസ്യുമർ, വ്യാവസായിക ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ഹാവെൽസ് ഇന്ത്യ (Havells India Ltd). 14,000 വിതരണക്കാർ ഉള്ള വലിയ ശൃംഖല കമ്പനിക്ക് ഉണ്ട്. ഉപഭോക്‌തൃ വിഭാഗത്തിൽ ഫാൻ, ലൈറ്റുകൾ, എ.സി, വാട്ടർ പ്യൂരിഫൈയെർ, സ്വിച്ചുകൾ, പമ്പുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നുണ്ട്. വ്യവസായങ്ങൾക്ക് പമ്പുകൾ, ഹെവി ഡ്യൂട്ടി ഫാൻ, കേബിൾ മുതലായവ ഉൽപ്പാദിപ്പിക്കുന്നു. മികച്ച വളർച്ചാ  സാധ്യത ഉള്ളത് കൊണ്ട് ഓഹരിയിൽ മുന്നേറ്റം ഉണ്ട്, തുടർന്നുള്ള സാധ്യതകൾ അറിയാം:

1. 2022-23 ൽ ഗവേഷണത്തിനായി ചെലവഴിച്ചത് 160 കോടി രൂപയാണ്- മുൻ വർഷത്തെക്കാൾ 48% വർധനവ്. വരുമാനത്തിന്റെ  ഒരു ശതമാനം ഗവേഷണ-വികസന പദ്ധതികൾക്കായി നീക്കിവെച്ചു.

2. ഹാവൽസ് കമ്പനിക്ക് കീഴിലുള്ള  റൂം എ.സി ബ്രാൻഡ് ആയ  ലോയ്‌ഡ്, ഇന്ത്യയിലെ മൂന്ന് മികച്ച കോൺസ്യൂമർ ബ്രാൻഡുകളിൽ ഒന്നാണ്. വിപണി വിഹിതം 10%. മുൻ വർഷങ്ങളിൽ ഫ്രിഡ്‌ജ്‌, വാഷിംഗ് മെഷീൻ, ടി.വി എന്നിവ കൂടി പുറത്തിറക്കിയതോടെ കൺസ്യൂമർ ഇലക്ട്രോണിക്സ് വിഭാഗത്തിൽ പ്രധാനപ്പെട്ട എല്ലാ ഉത്പന്നങ്ങളും വിൽക്കുന്ന കമ്പനിയായി മാറി.

3. മൊത്തം വരുമാനത്തിൻറ്റെ 2.6% പരസ്യ പ്രചാരണങ്ങൾക്ക് ചെലവായി 440 കോടി രൂപ (മുൻ വർഷത്തെ അപേക്ഷിച്ചു 77% വർധനവ്. ഇതിലൂടെ ബ്രാൻഡിന് ദേശീയ തലത്തിൽ പ്രചാരം വർധിപ്പിക്കാൻ സാധിച്ചു. സെലിബ്രിറ്റി കളെയും, മേഖലാ തലത്തിൽ ബ്രാൻഡ് അംബാസഡർമാരെ നിയോഗിച്ചും വ്യാപാര മേളകളിൽ പങ്കെടുത്തും ബ്രാൻഡിംഗ് മെച്ചപ്പെടുത്താൻ കഴിഞ്ഞു.

4. 2022-23 മുതൽ 2024-25 കാലയളവിൽ നികുതിക്കും പലിശക്കും മറ്റും മുൻപുള്ള വരുമാനത്തിൽ 27%, അറ്റാദായത്തിൽ 29% സംയുക്‌ത വാർഷിക വളർച്ചാ നിരക്ക് കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

5. ഗവേഷണ വികസനത്തിലൂടെ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി വിപണിയിൽ ആധിപത്യം നിലനിർത്താൻ സാധിക്കുന്നു. 2023 ഏപ്രിൽ മാസത്തിൽ ഒരു സ്വീഡിഷ് സ്റ്റാർട്ട് അപ്പ് കമ്പനിയുടെ സഹകരണത്തോടെ നൂതനമായ സോളിഡ്‌ സ്റ്റേറ്റ് സർക്യൂട്ട് ബ്രേക്കർ പുറത്തിറക്കി. സ്വിച്ച് ഗിയർ വിഭാഗത്തിൽ ഹാവെൽസ് അങ്ങനെ ശക്തമാവുകയുമാണ്.

നിക്ഷേപകർക്കുള്ള നിർദേശം- വാങ്ങുക (Buy)

ലക്ഷ്യ വില- 1580 രൂപ

നിലവിൽ- 1357 രൂപ 

(Stock Recommendation by Motilal Oswal Financial Services ) 

Tags:    

Similar News