പുതിയ പോളിസിക്ക് മികച്ച പ്രതികരണം, ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത
പുതിയ ബിസിനസ് മൂല്യം 5% വര്‍ധിച്ചു, വ്യക്തിഗത, ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ബിസിനസില്‍ മികച്ച മൂന്ന് കമ്പനികളില്‍ ഒന്ന്
2000ത്തില്‍ സ്ഥാപിച്ച പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയാണ് എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷ്വറന്‍സ് (HDFC Life Insurance Company Ltd). സംരക്ഷണം, സമ്പാദ്യം, നിക്ഷേപം, പെന്ഷന്, ആരോഗ്യ രക്ഷ തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വേണ്ടിയുള്ള പോളിസികള്‍ പുറത്തിറക്കിയിട്ടുണ്ട്. 2023 ഡിസംബറില്‍ തുടങ്ങിയ ആദായം ഉറപ്പ് നല്കുന്ന (ഗ്യാരന്റീഡ്) ലൈഫ് ഇന്‍ഷ്വറന്‍സ് പദ്ധതിയായ എച്ച്.ഡി.എഫ്.സി ലൈഫ് ക്ലിക്ക് ടു അച്ചീവ് (HDFC Life Click to Achieve) പദ്ധതിക്ക് ഒരു മാസത്തിനകം 100 കോടി രൂപ പ്രീമിയമായി സമാഹരിക്കാന്‍ സാധിച്ചു. ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് നിക്ഷേപ, ആദായ, സംരക്ഷണ അനുപാതം സ്വയം നിര്‍ണയിച്ച് അനുയോജ്യമായ നിക്ഷേപ കാലാവധി തീരുമാനിക്കാം. 2023-24 ത്രൈമാസങ്ങളിലെ (ഏപ്രില്‍-ഡിസംബര്‍) പ്രവര്‍ത്തന ഫലം പ്രതീക്ഷ നല്‍കുന്നതാണ്.
1. വ്യക്തിഗത സംരക്ഷണ പോളിസികളില്‍ വാര്‍ഷിക പ്രീമിയം തത്തുല്യ വരുമാനം 54 ശതമാനം വര്‍ധിച്ചു. ഗ്രൂപ്പ് ഇന്‍ഷ്വറന്‍സില്‍ 31 ശതമാനം ഇടിവ് രേഖപ്പെടുത്തി.
2. ബാങ്കഷ്വറന്‍സ്, ഏജന്‍സി, ചാനല്‍ ബിസിനസില്‍ മാന്ദ്യം ഉണ്ടായി. എച്ച്.ഡി.എഫ്.സി ബാങ്ക് ചെറിയ പട്ടണങ്ങളില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിക്കുന്നത് ബാങ്കഷ്വറന്‍സ് വിഭാഗത്തില്‍ വളര്‍ച്ച മെച്ചപ്പെടാന്‍ സഹായിക്കും. കൂടാതെ കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, എന്‍.കെ.ജി.എസ്.ബി ബാങ്കുമായി ബാങ്കഷ്വറന്‍സ് ധാരണയായിട്ടുണ്ട്.
3. 2023-24 (ഏപ്രില്‍-ഡിസംബര്‍) കാലയളവില്‍ മൊത്തം പ്രീമിയം വരുമാനം 11 ശതമാനം വര്‍ധിച്ച് 42,139 കോടി രൂപയായി. പുതിയ ബിസിനസ് പ്രീമിയം 7 ശതമാനം വര്‍ധിച്ച് 20,100 കോടി രൂപയായി. പുതിയ ബിസിനസ് മൂല്യം 5 ശതമാനം വര്‍ധിച്ച് 2,267 കോടി രൂപയുമായി. അറ്റാദായം 16 ശതമാനം വര്‍ധിച്ച് 1,157 കോടി രൂപയുമായി.
4. പുതിയ ബിസിനസ് പ്രീമിയം മാര്‍ജിന്‍ 26.5 നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയില്‍ അധികം കവറേജ് ഉള്ള പോളിസികളില്‍ കുറവുണ്ടായിട്ടുണ്ട്. ഇതുവരെ മൊത്തം 5 കോടി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കാന് സാധിച്ചിട്ടുണ്ട്.
5. ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാത്ത അനവധി കുടുംബങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും ഉണ്ട്. അതിനാല്‍ ഈ വിപണിയില്‍ മത്സരം വര്‍ധിച്ചെങ്കിലും തുടര്‍ന്നും വളര്‍ച്ചാ സാധ്യത ഉണ്ട്. എച്ച്.ഡി.എഫ്.സി ക്ക് വൈവിധ്യമായതും വിവിധ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഉദ്ദേശിച്ചുള്ള ഇന്‍ഷ്വറന്‍സ് പോളിസികള്‍ ഉള്ളത് കൊണ്ട് കൂടുതല്‍ ബിസിനസ് വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചേക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 750 രൂപ
നിലവില്‍ വില - 611 രൂപ
Stock Recommendation by Sharekhan by BNP Paribas.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)