ആസ്തികളില്‍ മികച്ച വളര്‍ച്ചാ സാധ്യത, ഈ ഓഹരിയില്‍ പ്രതീക്ഷ

പുതിയ വിപണികളില്‍ സാന്നിധ്യം ശക്തമാക്കുകയാണ്, കൂടാതെ ക്രെഡിറ്റ് ചെലവുകള്‍ കുറയ്ക്കാനും സാധിക്കുന്നുണ്ട്

Update:2024-03-11 17:10 IST

Image by Canva

ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മാണത്തിന് വായ്പകള്‍ നല്‍കുന്ന പ്രമുഖ കമ്പനിയാണ് ഹോം ഫസ്റ്റ് ഫിനാന്‍സ് (Home First Finance Company). 13 സംസ്ഥാനങ്ങളിലായി 123 ശാഖകള്‍ കമ്പനിക്കുണ്ട്. അഫോഡബിള്‍ ഹൗസിംഗ് വിഭാഗത്തില്‍ വീടുകള്‍ നിര്‍മിക്കാനും വാങ്ങാനുമാണ് താഴ്ന്ന-മധ്യ വരുമാന കുടുംബങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്നത്. 2023-24 ഡിസംബര്‍ പാദത്തിലെ മെച്ചപ്പെട്ട ഫലത്തെ തുടര്‍ന്ന് ഈ ഓഹരിയില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.

1. വായ്പ വിതരണം 29.1 ശതമാനം വര്‍ധിച്ച് 1,000 കോടി രൂപയായി. ഓഹരിയില്‍ നിന്നുള്ള നേട്ടംം 15.8 ശതമാനമായി. കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 33.5 ശതമാനം വര്‍ധന രേഖപ്പെടുത്തി. അറ്റാദായത്തില്‍ 34.2 ശതമാനം വര്‍ധനയുണ്ടായി.
2. 2023-24 മുതല്‍ 2026-27 വരെയുള്ള കാലയളവില്‍ ആസ്തിയില്‍ 27-30 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 20,000 കോടി രൂപ വരെ ഉയരാം.
3. ചെലവ് കുറഞ്ഞ വീടുകളുടെ വിപണി ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഈ രണ്ടു വിപണികളിലും സാന്നിധ്യം ശക്തിപ്പെടുത്തും.
4. കമ്പനിയുടെ വായ്പ ചെലവുകള്‍ 0.10 ശതമാനം ര്‍ധിച്ച് 8.2 ശതമാനമായി. ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുക വഴി കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നു.
5. വായ്പ ചെലവുകള്‍ വര്‍ധിച്ചത് കൊണ്ട് അറ്റ പലിശ മാര്‍ജിന്‍ 5.7 ശതമാനമായി. തുടര്‍ന്നും വായ്പ ചെലവുകള്‍ 0.10 ശതമാനം വര്‍ധിക്കാന്‍ സാധ്യത ഉണ്ട്.
6. 2023 ഡിസംബറില്‍ മൊത്തം കട ബാധ്യത 6,846 കോടി രൂപയാണ്. 2,468 രൂപയുടെ ക്യാഷ് ബാലന്‍സ് ഉണ്ട്.
7. സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ 700ല്‍ താഴെയുള്ള ഉപഭോക്താക്കള്‍ 10 ശതമാനത്തില്‍ താഴെയായത് കൊണ്ട് വായ്പകള്‍ നല്‍കിയതിലെ റിസ്‌ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ബിസിനസ് വളര്‍ച്ച പ്രതീക്ഷിക്കുന്നത്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 1,140 രൂപ
നിലവില്‍ വി- 870 രൂപ
Stock Recommendation by Yes Securities.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)


Tags:    

Similar News