റീറ്റെയ്ൽ വായ്‌പകളിൽ ശക്‌തി തെളിയിച്ച എൻ.ബി.എഫ്.സി, ഓഹരിയിൽ മുന്നേറ്റ സാധ്യത

2024-25ൽ ഒരു ലക്ഷം കോടി രൂപയുടെ ആസ്തികൾ കൈകാര്യം ചെയ്യും, കൂടുതൽ തുക വായ്‌പകൾ വഴി സമാഹരിക്കുന്നു

Update:2024-01-08 22:47 IST

Image by Canva

ഇന്ത്യയിലെ മുന്‍നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് (IIFL Finance Ltd) റീറ്റെയ്ല്‍ വായ്പകളില്‍ ശ്രദ്ധ കേന്ദ്രികരിക്കുക എന്ന തന്ത്രം മാറ്റമില്ലാതെ പിന്തുടരുകയാണ്. 2023-24 ആദ്യ പകുതിയില്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 73,000 കോടി രൂപയായി വര്‍ധിച്ചു. 2024-25ല്‍ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ ഒരു ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ്. 4,400 ബ്രാഞ്ചുകളും 85 ലക്ഷം ഉപഭോക്താക്കളും ഉണ്ട്. സ്വര്‍ണ, ഭവന വായ്പകള്‍, മൈക്രോഫിനാന്‍സ് വായ്പകള്‍, ഡിജിറ്റല്‍ വായ്പകള്‍ എന്നിവ കൂടാതെ വസ്തു ഈട് വെച്ചുള്ള വായ്പകളും സുരക്ഷിതമല്ലാത്ത ബിസിനസ് വായ്പകളും (ഈടില്ലാത്ത വായ്പകള്‍) വിതരണം ചെയ്യുന്നുണ്ട്.

1. 40 ശതമാനം വായ്പകള്‍ ബാങ്കുകളുമായി സഹകരിച്ച് സഹ-വായ്പകളായിയിട്ടാണ് (co-lending) നല്‍കിയിരിക്കുന്നത്. ഈ സംവിധാനത്തിൽ ഒരു വായ്പയുടെ 20 ശതമാനം മാത്രമാണ് എന്‍.ബി.എഫ്.സിയുടെ ബാലന്‍സ് ഷീറ്റില്‍ പ്രതിഫലിക്കുക. ഇതിലൂടെ കൂടുതല്‍ വായ്പകള്‍ ഗ്രാമീണ മേഖലയില്‍ മുന്‍ഗണന വിഭാഗത്തിന് നല്‍കാന്‍ എന്‍.ബി.എഫ്.സികള്‍ക്ക് സാധിക്കും. മൂലധന കാര്യക്ഷമത നേടുക കൂടാതെ റിസ്‌ക് കുറയ്ക്കാനും സഹ-വായ്പകള്‍ നല്‍കുന്നതിലൂടെ സാധ്യമാകും. ഓഹരിയില്‍ നിന്നുള്ള ആദായം മെച്ചപ്പെടുത്താനും ഉപകരിക്കും.
2. ചില തന്ത്രപരമായ തീരുമാനങ്ങള്‍ എടുത്തത് കമ്പനിയുടെ വളര്‍ച്ച ശക്തിപ്പെടുത്തുമെന്ന് കരുതാം- 1. വാണിജ്യ വാഹന വായ്പ ബിസിനസ് നിറുത്തലാക്കിയത് 2. ഹോള്‍ സെയില്‍ നിര്‍മാണ ഫിനാന്‍സ് ബിസിനസ്, ഓഹരി വിപണി വായ്പകള്‍ കുറച്ചത് 3. വസ്തുവിന്മേല്‍ വായ്പ, ബിസിനസ് വായ്പകളുടെ തുക കുറച്ചു.
3. മികച്ച റിസ്‌ക് മാനേജ്‌മെന്റ്, ആദായ നിരക്കില്‍ ബാഹ്യ വാണിജ്യ വായ്പകള്‍ എടുത്തും സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും സുസ്ഥിര വികസന പ്രതിബദ്ധത നിറവേറ്റുകയാണ്. 2022-23ല്‍ അറ്റാദായത്തില്‍ 28 ശതമാനം, ആസ്തിയില്‍ നിന്നുള്ള ആദായം 4.1 ശതമാനം, ഓഹരിയില്‍ നിന്നുള്ള ആദായം 22 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ബാഹ്യ വാണിജ്യ വായ്പകള്‍ കൂടുതല്‍ നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2023 നവംബറില്‍ ജപ്പാനില്‍ നിന്ന് 5 കോടി ഡോളര്‍ വായ്പ ലഭിച്ചു. 2020 ഫെബ്രുവരിയില്‍ ഡോളര്‍ ബോണ്ട് വഴി 40 കോടി ഡോളര്‍ സമാഹരിച്ചത് ഏപ്രില്‍ 2023ല്‍ പൂര്‍ണമായും തിരിച്ചടക്കാന്‍ സാധിച്ചു.
4. സഹവായ്പ നിയമങ്ങളില്‍ വരാവുന്ന മാറ്റങ്ങള്‍, സ്വര്‍ണ വിലയിലെ കുത്തനെ ഇടിവ്, മൈക്രോ ഫിനാന്‍സ് നിയമങ്ങളില്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങള്‍ എന്നിവ കമ്പനിയുടെ വളര്‍ച്ചയെ ബാധിക്കാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 800 രൂപ
നിലവില്‍ വില - 628 രൂപ.
Stock Recommendation by Motilal Oswal Financial Services

(Equity investing is subject to market risk. Always do your own research or consult a financial expert before investing)


Tags:    

Similar News