70 ശതമാനം വരെ ഉയരാന്‍ സാധ്യത ഉള്ള ഫിന്‍ടെക് ഓഹരി

ഓണ്‍ലൈന്‍ ഇടപാടുകള്‍ വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ രൂപയില്‍ നടപ്പാക്കിയ ആദ്യ കമ്പനി;

Update:2023-02-27 13:32 IST

നിരവധി നേട്ടങ്ങള്‍ കൈവരിച്ച ബഹുരാഷ്ട്ര ഫിന്‍ടെക് (ധനകാര്യ സാങ്കേതിക വിദ്യ) കമ്പനിയാണ് ഇന്‍ഫിബീം അവന്യൂസ് (Infibeam Avenues Ltd). 2022 ഡിസംബര്‍ ഒന്നിന് സി സി അവന്യൂ (CC Avenue) എന്ന സംവിധാനത്തിലൂടെ ഇന്ത്യന്‍ ഡിജിറ്റല്‍ രൂപയുടെ ഇടപാട് ഓണ്‍ലൈനായി നടപ്പാക്കിയ ആദ്യ ഫിന്‍ ടെക്ക് കമ്പനിയായി.

ഈ ഓഹരിയില്‍ ഫെബ്രുവരി മാസം ഇടിവും തുടര്‍ന്ന് മുന്നേറ്റവും ഉണ്ടായിട്ടുണ്ട്. ഈ ഓഹരി തുടര്‍ന്നും ഉയരാനുള്ള സാധ്യതകള്‍ ഉണ്ട്. ഓഹരി വിശദാംശങ്ങൾ 

1. ഡിസംബര്‍ പാദത്തില്‍ 11 ദശലക്ഷം വ്യാപാരികളെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി പുതുതായി ലഭിച്ചു. കമ്പനിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാരികളുടെ എണ്ണം 8.4 ദശലക്ഷമായി.

2. ഡിജിറ്റല്‍ പേമെന്റ് വ്യവസായം 30-40 ശതമാനം വരെ വാര്‍ഷിക വളര്‍ച്ച 2021-26 കാലയളവില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

3. അന്താരാഷ്ട്ര വിപണികളിലേക്കുള്ള വിപുലീകരണം പ്രതീക്ഷിച്ചത് പോലെ പുരോഗമിക്കുന്നു. യു എ ഇ വിപണിയില്‍ അറ്റ വരുമാനം ഡിസംബര്‍ പാദത്തില്‍ ഇരട്ടിയായി. സൗദി അറേബ്യന്‍ വിപണിയിലും പ്രവേശിച്ചു.

4. ഇന്‍ഫി ബീം പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ആരംഭിക്കും -പ്രവര്‍ത്തന മൂലധന ഫിനാന്‍സിങ്, ഇന്‍വോയിസ് ഡിസ്‌കൗണ്ടിംഗ് തുടങ്ങിയവയാണ് പുതുതായി ആരംഭിക്കുന്നത്.

5. വരും വര്‍ഷത്തേക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട് - അത് ഇവയാണ് 1. കട വിമുക്ത കമ്പനിയാകും 2. പുതിയ ബിസിനസുകളില്‍ നിന്ന് മെച്ചപ്പെട്ട മാര്‍ജിന്‍ ലഭിക്കും.

6. സി സി അവന്യൂ സംവിധാനത്തില്‍ 15,000 വ്യാപാരി ടെര്‍മിനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2023-24 ല്‍ 10 ലക്ഷമായി ഉയരും.

7. 2021-22 മുതല്‍ 2023-24 കാലയളവില്‍ വരുമാനത്തില്‍ 31.5 % സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കും. അറ്റാദായം 34 % വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)

ലക്ഷ്യ വില - 28 രൂപ

നിലവില്‍-16.40 രൂപ

Stock Recommendation by KR Choksey Institutional

(Equity investing is subject to market risk. Always do your own research before investing)

Tags:    

Similar News