കൂടുതല്‍ മെട്രോ പദ്ധതികള്‍ കരസ്ഥമാക്കി മുന്നോട്ട്, ഈ ഓഹരി നേട്ടം നല്‍കാം

ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 16,744 കോടി രൂപയുടെ പദ്ധതികള്‍ കമ്പനിക്കുണ്ട്‌

Update: 2024-03-12 12:49 GMT

Image by Canva

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വലിയ പദ്ധതികളുടെ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണ് ജെകുമാര്‍ ഇന്‍ഫ്രാ പ്രോജെക്ട്‌സ് (JKumar Infra Projects Ltd). ഡിസംബര്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം 16,744 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാനുള്ള കരാറുകള്‍ കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്. അതിനാൽ അടുത്ത രണ്ടു വര്‍ഷത്തേക്ക് മികച്ച വരുമാന നേട്ടം പ്രതീക്ഷിക്കാം.

1. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ പ്രവര്‍ത്തന വരുമാനം 13 ശതമാനം വര്‍ധിച്ച് 3,454 കോടി രൂപയായി. പ്രവര്‍ത്തന മാര്‍ജിന്‍ 14 ശതമാനം നേടാന്‍ കഴിഞ്ഞു.
2. നിലവിലുള്ള ഓര്‍ഡറുകളില്‍ 30 ശതമാനം മെട്രോ പദ്ധതികളും ഉയര്‍ന്ന മേല്‍പ്പാലങ്ങള്‍, ഇടനാഴികള്‍ enniva34 ശതമാനം, തുരങ്കങ്ങള്‍ 25 ശതമാനം, മറ്റ് പദ്ധതികള്‍ 12 ശതമാനം എന്നിങ്ങനെയാണ്.
3. വലിയ അടിസ്ഥാന സൗകര്യ പദ്ധതികളായ മുംബൈ മെട്രോ, ഡല്‍ഹി മെട്രോ, ജവഹര്‍ലാല്‍ നെഹ്റു തുറമുഖം, ദ്വാരക എക്‌സ്പ്രസ്സ് വേ തുടങ്ങിയവ കാര്യക്ഷമതയോടെ നടപ്പാക്കിയ പാരമ്പര്യം കൈമുതലായിട്ടുണ്ട്.
4. റോഡുകള്‍, പാലങ്ങള്‍, എക്‌സ്പ്രസ്സ് വേകള്‍, മെട്രോ പദ്ധതികള്‍എന്നിവയ്ക്ക് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. ഇത് ജെകുമാര്‍ ഇന്‍ഫ്രാ പോലുള്ള കമ്പനികള്‍ക്ക് നേട്ടമാണ്. വലിയ നിര്‍മാണ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ശക്തമായ ഇന്ത്യയിലെ അഞ്ചു പ്രമുഖ കമ്പനികളില്‍ ഒന്നായി മാറാന്‍ ജെകുമാര്‍ ഇന്‍ഫ്രക്ക് സാധിച്ചിട്ടുണ്ട്.
5. ശക്തമായ ഓര്‍ഡര്‍ ബുക്ക്, മികച്ച പദ്ധതി നിര്‍വഹണം, കാര്യക്ഷമത എന്നിവയുടെ പിന്‍ബലത്തില്‍ 2023-24 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 15 ശതമാനം, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭത്തില്‍ (EBITDA) 18 ശതമാനം, അറ്റാദായത്തില്‍ 19 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളർച്ചാ നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. അടുത്ത 6 മുതല്‍ 8 വരെയുള്ള പാദങ്ങളില്‍ EBITDA മാര്‍ജിന്‍ 14-15 ശതമാനം നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
6. പ്രവര്‍ത്തന നടപടി ക്രമങ്ങള്‍ മെച്ചപ്പെടുത്താനായി കെ.പി.എം.ജി എന്ന പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഉപദേശം ലഭിച്ചിട്ടുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 800 രൂപ
നിലവില്‍ വില- 605 രൂപ
Stock Recommendation by Axis Securities.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News