35 ശതമാനം വരെ നേട്ട സാധ്യത, ഈ സ്റ്റീല്‍ ഓഹരി ഇപ്പോള്‍ വാങ്ങണോ?
ചൈനീസ് ഉത്തേജക പാക്കേജുകള്‍ സ്റ്റീല്‍ ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കുന്നത് ഓഹരിക്കും ഗുണമായേക്കാം
ദീര്‍ഘകാലത്തില്‍ 35 ശതമാനം വരെ നേട്ട സാധ്യതയാണ് സ്റ്റീല്‍ പൈപ്പ് നിര്‍മാണ കമ്പനിയായ ജെ.ടി.എല്‍ ഇന്‍ഡസ്ട്രീസ് (JTL Industries Ltd) ഓഹരിക്ക് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വേകാന്‍ സര്‍ക്കാര്‍ ഉത്താജക പാക്കേജുകള്‍ പ്രഖ്യാപിച്ചത് സ്റ്റീല്‍ മേഖലയിലെ ഓഹരികളെ കുതിപ്പിലാക്കിയിരുന്നു. ഇത് ജെ.ടി.എല്‍ ഇന്‍ഡസ്ട്രീസ് ഓഹരിയിലും ബ്രേക്ക്ഔട്ടിന്റെ സൂചനകള്‍ കാണിക്കുന്നുണ്ട്. ഈ ഓഹരിയെ കുറിച്ച് വിവിധ എക്‌സ്‌പേര്‍ട്ടുകള്‍ വിവിധ നിരീക്ഷണങ്ങളാണ് പങ്കുവയ്ക്കുന്നത്.
വരും വര്‍ഷങ്ങളില്‍ ജെ.ടി.എല്‍ ഇന്‍ഡസ്ട്രീസിന് മികച്ച വളര്‍ച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. കമ്പനിയുടെ ഉത്പാദന ശേഷി പ്രതിവര്‍ഷം 5.9 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 10 ലക്ഷം ടണ്ണായി ഈ സാമ്പത്തിക വര്‍ഷം ഉയര്‍ത്തും. 2028 സാമ്പത്തിക വര്‍ഷത്തോടെ 20 ലക്ഷം മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. മൂല്യ വര്‍ധിത ഉത്പന്നങ്ങളില്‍ ശ്രദ്ധയൂന്നിയാണ് കമ്പനി മുന്നേറുന്നത്.
ഓഹരി ശിപാർശ ഇങ്ങനെ
സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ആനന്ദ് റാഠിയുടെ സീനിയര്‍ മാനേജര്‍ ഗണേഷ് ഡോഗ്രെ പറയുന്നത് ജി.ടി.എല്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഓവര്‍ബോട്ട് ആണെന്നാണ്. ഹ്രസ്വ-മധ്യ കാലയളവില്‍ 240-260 രൂപ ലക്ഷ്യമിട്ട് ഓഹരി ഹോള്‍ഡ് ചെയ്യാനാണ് ഉപദേശം. 180 രൂപയാണ് സ്റ്റോപ് ലോസ് നിര്‍ദേശിച്ചിരിക്കുന്നത്.
മറ്റൊരു ബ്രോക്കറേജായ എസ്.എം.ഐ.എഫ്.എസ് ഓഹരിക്ക് 294 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. ഓഹരി വാങ്ങാനും ശിപാര്‍ശ ചെയ്യുന്നുണ്ട്. നിലവിലെ ഓഹരി വിലയായ 214 രൂപയില്‍ നിന്ന് 37.6 ശതമാനം ഉയര്‍ച്ചയാണ് പ്രവചിക്കുന്നത്.
ഓഹരിയുടെ പ്രകടനം
ഓഹരി ഒരു മാസക്കാലയളവില്‍ എട്ട് ശതമാനത്തിലധികം നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇതു വരെ 10 ശതമാനത്തിലധികം നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 11ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് 1:1 എന്ന അനുപാതത്തില്‍ ഓഹരി വിഭജനത്തിന് അനുമതി നല്‍കിയിരുന്നു.
1991ല്‍ ചത്തീസ്ഗഡില്‍ ആരംഭിച്ച കമ്പനിയാണ് ജെ.ടി.എല്‍ ഇന്‍ഡസ്ട്രീസ്. സ്റ്റീല്‍ ട്യൂബുകളും പൈപ്പുകളുമാണ് പ്രധാന ഉത്പന്നം. ഗാല്‍വനൈസ്ഡ് സ്റ്റീല്‍ പൈപ്പുകള്‍, സോളാണ്‍ മഡ്യൂള്‍ മൗണ്ടിംഗ് സ്ട്രക്ചറുകള്‍, വലിയ വലിപ്പത്തിലുള്ള സ്റ്റീല്‍ ഡ്യൂബുകള്‍ തുടങ്ങി വ്യാവസായിക ഉപയോഗത്തിനുള്ളി വിവിധ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക
നിലവില്‍ വില- 214 രൂപ
ലക്ഷ്യ വില- 294 രൂപ
(Stock Recommendation by SMIFS Limited)
(Equity investing is subject to market risk. Always do your own research or consult a financial expert before investing)