പരിസ്ഥിതി സൗഹൃദ ഡീസല്‍ ജനറേറ്ററുകള്‍ പുറത്തിറക്കി, ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത
കയറ്റുമതി വളര്‍ച്ചാ സാധ്യത, ബി2ബി, ബി2സി വിപണികളെ ലക്ഷ്യമിടുന്നു
പ്രമുഖ ഡീസല്‍ ജനറേറ്റര്‍ നിര്‍മാതാക്കളായ കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ് ലിമിറ്റഡ് (Kirloskar Oil Engines Ltd) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 4+ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി 37 പുതിയ ജനറേറ്ററുകള്‍ പുറത്തിറക്കി. കൂടാതെ ഡീസല്‍ ജനറേറ്ററുകള്‍ക്ക് ഇരട്ട ഇന്ധന കിറ്റുകളും പുറത്തിറക്കി. ഡീസല്‍ വില വര്‍ധനയും മലിനീകരണവും നേരിടാന്‍ പുതിയ ഇന്ധന കിറ്റിന് സാധിക്കുമെന്ന് കരുതുന്നു. ഈ സാഹചര്യത്തില്‍ കടുത്ത മത്സരമുള്ള ജനറേറ്റര്‍ വിപണിയില്‍ മുന്നേറ്റം നടത്താന്‍ കിര്‍ലോസ്‌കറിന് സാധിച്ചേക്കും. ഈ സാഹചര്യത്തിൽ ഓഹരിയില്‍ മുന്നേറ്റ സാധ്യത കാണുന്നു.
1. നിലവില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2.0 മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ജനറേറ്ററുകളാണ് കൂടുതലും വിറ്റു പോകുന്നത്. 2023-24 മാര്‍ച്ച് പാദം മുതല്‍ 4+ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ജനറേറ്ററുകളും കൂടുതല്‍ വിൽക്കപ്പെടും. കിര്‍ലോസ്‌കര്‍ ഈ വിഭാഗത്തില്‍ 37 മോഡലുകള്‍ പുറത്തിറക്കിയത് കൊണ്ട് കൂടുതല്‍ വില്‍പ്പന നേടാന്‍ സാധിക്കും. പുതിയ ജനറേറ്ററുകളുടെ വില പഴയ മോഡലുകളെ അപേക്ഷിച്ച് കൂടാന്‍ സാധ്യത ഉണ്ട്. പുതിയ മോഡലുകളില്‍ 400 പുതിയ ഘടകങ്ങള്‍ ആവശ്യമുള്ളത് കൊണ്ടാണ് വില വര്‍ധിക്കുന്നത്. എങ്കിലും വിപണിയെ ബാധികമ്പനികള് വിശ്വസിക്കുന്നത്. ല്ലെന്നാണ്
2. ഇരട്ട ഇന്ധന കിറ്റുകള്‍ പുറത്തിറക്കിയത് കൊണ്ട് ഡീസല്‍, പ്രകൃതി വാതകം എന്നിവ മാറി മാറി ഉപയോഗിച്ച് നിലവിലെ ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
3. കൂടിയ കുതിരശക്തിയുള്ള ജനറേറ്ററുകള്‍ കൂടുതല്‍ വില്‍ക്കുന്നതു കൊണ്ടും കയറ്റുമതിയിലെ വര്‍ധനയും മാര്‍ജിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
4. യു.എസ് വിപണിയില്‍ സി.പി.സി.ബി 4.0 മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ജനറേറ്ററുകള്‍ക്ക് സര്‍ട്ടിഫിക്കേഷന് അപേക്ഷിച്ചിട്ടുണ്ട്. അവിടത്തെ ഒരു ജനറേറ്റര്‍ കമ്പനിയില്‍ 51 ശതമാനം ഓഹരി ഏറ്റെടുക്കാന്‍ ലക്ഷ്യമിടുന്നു. ഇതോടെ അമേരിക്കന്‍ വിപണിയില്‍ ശക്തമാകാന്‍ സാധിക്കും.
5. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 16 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിക്കും. അറ്റാദായത്തില്‍ 25 ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 840 രൂപ
നിലവില്‍ വില - 657 രൂപ
Stock Recommendation by Motilal Oswal Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)