വിപണിയില്‍ ആധിപത്യം, ഈ ഇന്‍ഷുറന്‍സ് കമ്പനി ഓഹരിയില്‍ മുന്നേറ്റ സാധ്യത
പുതിയ പദ്ധതികള്‍, വിശാലമായ വിതരണ ശൃംഖല തുടങ്ങിയവ ഭാവി വളര്‍ച്ചയെ സഹായിക്കും
പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (Life Insurance Corporation of India ) കൈകാര്യം ചെയ്യുന്ന ആസ്തിയുടെ മൂല്യം 47 ലക്ഷം കോടി രൂപയായി. 270 ലിസ്റ്റഡ് കമ്പനികളില്‍ എല്‍.ഐ.സിക്ക് നിക്ഷേപം ഉണ്ട്. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ മൊത്തം പ്രീമിയം വരുമാനം 18.7% കുറഞ്ഞ് 107,947 കോടി രൂപയായി. ഒറ്റ പ്രീമിയത്തില്‍ (single premium) ലഭിച്ച തുക കുറഞ്ഞതാണ് പ്രധാന കാരണം. നവംബര്‍ മൂന്നാം വാരം ഈ ഓഹരിയില്‍ 10% മുന്നേറ്റം ഉണ്ടായി. തുടര്‍ന്നും മുന്നേറ്റം പ്രതീക്ഷിക്കാം:
1. കമ്പനി നേടിയ ആദ്യ വര്‍ഷ പ്രീമിയം () 9.3% വര്‍ധിച്ച് 10,032 കോടി രൂപയായി. പ്രീമിയം പുതുക്കല്‍ 6.1% വര്‍ധിച്ച് 59,961 കോടി രൂപയുമായി. first-year premium
2. സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന അര്‍ദ്ധ സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത ബിസിനസില്‍ 40.35% (മുന്‍ വര്‍ഷം 42.31%) വിപണി വിഹിതം നേടാന്‍ സാധിച്ചു. ഗ്രൂപ്പ് ബിസിനസില്‍ 70.26 ശതമാനവും. മുന്‍വര്‍ഷം ഇത് 80.34 ശതമാനമായിരുന്നു.
3). 2023-24 ആദ്യ പകുതിയില്‍ മൂന്ന് പുതിയ നോണ്‍ പാര്‍ പദ്ധതികള്‍ പുറത്തിറക്കി. നോണ്‍-പാര്‍ എന്നാല്‍ കമ്പനിയുടെ ലാഭം പോളിസി ഉടമകളുമായി പങ്കുവെക്കാത്ത പദ്ധതികള്‍. ധന്‍ വൃദ്ധി, ജീവന്‍ കിരണ്‍ (വ്യക്തികള്‍ക്ക്), ഗ്രൂപ്പ് പോസ്റ്റ് റിട്ടയര്‍മെന്റ് മെഡിക്കല്‍ ബനിഫിറ്റ് പ്ലാന്‍ എന്നീ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു.
4).13.46 ലക്ഷം ഏജന്റുമാര്‍ എല്‍.ഐ.സിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ മൊത്തം ഇന്‍ഷുറന്‍സ് ഏജന്റുമാരില്‍ 49 ശതമാനവും എല്‍.ഐ.സിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. 96% പോളിസികളും ഏജന്റ് ശൃംഖല വഴിയാണ് വില്‍ക്കുന്നത്.
5). 2023-24 ആദ്യ പകുതിയില്‍ പുതിയ ബിസിനസ് മൂല്യം 10.1% വര്‍ധിച്ച് 3,304 കോടി രൂപയായി. ഏജന്റുമാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആനന്ദ മൊബൈല്‍ ആപ്പ് വഴി 5.3 ലക്ഷം പോളിസികള്‍ നേടാന്‍ സാധിച്ചു.
6). കുടുംബ സമ്പാദ്യം ക്രമേണ വര്‍ധിക്കുന്നതിനാല്‍ ഒരു പങ്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങാനും കുടുംബങ്ങള്‍ ഉപയോഗിക്കും.
7). എല്‍.ഐ.സിയുടെ അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 2.43 ശതമാനമായി കുറഞ്ഞു. സോള്‍വെന്‍സി അനുപാതം 1.90 ശതമാനമായി മെച്ചപ്പെട്ടു.
8). എല്‍.ഐ.സിയുടെ മൂല്യം 21.7% വര്‍ധിച്ച് 6.61 ലക്ഷം കോടി രൂപയായി, മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 10.5% വര്‍ധിച്ച് 47 ലക്ഷം കോടി രൂപയായി
വിപണിയിലെ ആധിപത്യം, ശക്തമായ വിപണന ശൃംഖലകള്‍, പുതിയ പദ്ധതികള്‍ ആരംഭിച്ചത് എന്നിവ കമ്പനിയുടെ ഭാവി വളര്‍ച്ചയ്‌ക്ക് സഹായകരമാകും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 850 രൂപ
നിലവില്‍ വില - 678.40 രൂപ
Stock Recommendation by Emkay Research.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)