കയറ്റുമതിയില്‍ ഊന്നിയുള്ള വികസനം, മഹീന്ദ്ര സി ഐ ഇ ഓട്ടോമോട്ടീവ് ഓഹരികള്‍ വാങ്ങാം

മഹീന്ദ്ര & മഹീന്ദ്രയും സ്‌പെയിനിലെ സി ഐ ഇ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭം, ചില ഓട്ടോമോട്ടീവ് ഘടകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ നിര്‍മാതാക്കള്‍. നിക്ഷേപകര്‍ അറിയേണ്ട കാര്യങ്ങള്‍

Update:2022-06-13 09:56 IST
ഇന്നത്തെ ഓഹരി: മഹീന്ദ്ര സി ഐ ഇ ഓട്ടോമോട്ടീവ്(Mahindra CIE Automotive Ltd )
  • മഹീന്ദ്ര & മഹീന്ദ്രയും സ്‌പെയിനിയിലെ സി ഐ ഇ ഗ്രൂപ്പും ചേര്ന്നുള്ള സംയുക്ത സംരംഭമായ മഹീന്ദ്ര സി ഐ ഇ ഓട്ടോമോട്ടീവ് ലിമിറ്റഡ് (Mahindra CIE Automotive Ltd ) ലോകത്തിലെ മുന്‍ നിര ഓട്ടോമോട്ടീവ് ഘടകങ്ങളുടെ നിര്‍മാതാക്കളാണ്.
  • കാറുകള്‍ക്കും, വലിയ ട്രക്കുകള്‍ തുടങ്ങി വിവിധ തരം വാഹനങ്ങള്‍ക്ക് ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്നു.
  • ക്രാങ്ക് ഷാഫ്റ്റ്, കാന്തങ്ങള്‍, ആക്‌സില്‍, ഇരുമ്പ് കാസ്റ്റിംഗുകള്‍, ഇരു ചക്ര വാഹനങ്ങളുടെ എന്‍ജിന്‍ വാല്‍വ്, സ്റ്റിയറിംഗ് റേസുകള്‍ തുടങ്ങിയ നിരവധി ഘടകങ്ങളുടെ പ്രമുഖ നിര്‍മാതാക്കളാണ്.
  • കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം യൂറോപ്പില്‍ നിന്നാണ് ലഭിക്കുന്നത്.ഈ സംരംഭത്തില്‍ 60 % ഓഹരികള്‍ സി ഐ ഇ ഗ്രൂപ്പിനും, 11.43 % മഹീന്ദ & ,മഹീന്ദ്രയ്ക്കാണ്.
  • ചൈനയിലെ ഉല്‍പാദനം കുറച്ച് ഇന്ത്യയെ കയറ്റുമതി ഹബ്ബാകാന്‍ തീരുമാനിച്ചിരിക്കുന്നു.
  • അടുത്ത 2 - 3 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 12 % നിന്ന് 25 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. വില്‍പനയില്‍ 25.4 % തുടര്‍ച്ചയായ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.
  • വരുമാനത്തില്‍ 2021-23 കാലയളവില്‍ 14 % സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും.
  • യൂറോപ്യന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ പുനഃ സംഘടിപ്പിച്ചും, ഉല്‍പാദന ക്ഷമത വര്‍ധിപ്പിച്ചും, വൈദ്യത വാഹങ്ങങ്ങളുടെ ഘടകങ്ങളിലും ശ്രദ്ധ കേന്ദ്രികരിച്ചും അടുത്ത വര്‍ഷത്തോടെ മാര്‍ജിന്‍ 13 ശതമാനമായി ഉയര്‍ത്താന്‍ സാധിക്കും.
  • മികച്ച ക്യാഷ് ഫ്‌ലോ (cash flow), കുറഞ്ഞ കടം-ഓഹരി അനുപാതം (0.3%), ശക്തമായ ഡിമാന്റ്റ് എന്നിവയുടെ പിന്‍ബലത്തില്‍ മഹീന്ദ്ര സി ഐ ഇ ഓട്ടോമോട്ടീവ് ഈ വര്‍ഷം 5 % വരുമാന വര്‍ധനവ് നേടുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം: വാങ്ങുക (Buy)
ലക്ഷ്യ വില: 236 രൂപ
നിലവില്‍: 199 രൂപ
(Stock Recommendation by Geojit Financial Services)


Tags:    

Similar News