ഉപയോഗിച്ച വാഹനങ്ങള്‍ക്കുള്ള വായ്പയില്‍ മികച്ച വളര്‍ച്ച, ഈ ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത
അറ്റ പലിശ വരുമാനത്തില്‍ വര്‍ധന, പ്രവര്‍ത്തന ചെലവ് വര്‍ധിച്ചു
മഹീന്ദ്ര ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാണ് മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Mahindra & Mahindra Financial Services). 2023-24 ജൂണ്‍ പാദത്തില്‍ അറ്റ പലിശ വരുമാനത്തില്‍ 5.3% വര്‍ധന ഉണ്ടായി. കൂടാതെ വിവിധ ബിസിനസുകളില്‍ വളര്‍ച്ച ഉള്ള സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം.
1. 2023 സെപ്റ്റംബറില്‍ വായ്പ വിതരണത്തില്‍ 11% വളര്‍ച്ച ഉണ്ടായി (4500 കോടി രൂപ). 2023-24 ആദ്യ പകുതിയില്‍ 20% വളര്‍ച്ച കൈവരിച്ചു.
2. 2023-24 കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ ഇരട്ട അക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഫ്രാഞ്ചൈസി ബിസിനസ് വികസിപ്പിക്കുന്നത് കൊണ്ട് പ്രവര്‍ത്തന ചെലവും വര്‍ധിച്ചിട്ടുണ്ട് (പ്രവര്‍ത്തന ചെലവ് -ആസ്തി അനുപാതം 3%).
3. വായ്പ തുക തിരിച്ചു പിടിക്കുന്നതില്‍ ഉള്ള കാര്യക്ഷമത, കടം എഴുതി തള്ളുന്നത് കുറയുന്നതും വായ്പ ചെലവുകള്‍ നിയന്ത്രിക്കാന്‍ സഹായകരമാകും. സെപ്റ്റംബര്‍ വായ്പ കളക്ഷന്‍ കാര്യക്ഷമത 97 ശതമാനമായിരുന്നു.
4. മൊത്തം വായ്പകളുടെ 17% വരെ ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങാനാണ് നല്‍കുന്നത്. ഇത് 20 ശതമാനമായി വര്‍ധിക്കുമെന്ന് കരുതുന്നു. കാര്‍ ദേക്കോ പോലുള്ള ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുന്ന കമ്പനിയുമായി സഹകരിച്ച് ബിസിനസ് വര്‍ധിപ്പിക്കും.
5. വാഹന വായ്പ വിപണിയില്‍ കടുത്ത മത്സരം ഉണ്ടായിട്ടും മഹീന്ദ്ര ട്രാക്റ്റര്‍, ഓട്ടോ വാഹനങ്ങളുടെ വായ്പയില്‍ മുന്നില്‍ എത്താന്‍ സാധിച്ചു.
6. വസ്തു ഈട് വെച്ച് വായ്പ നല്‍കുന്ന ബിസിനസ് (loan against property-LAP) മെച്ചപ്പെടുത്താനായി ഗ്രാമീണ മേഖലയില്‍ 200 ബ്രാഞ്ചുകള്‍ ആരംഭിക്കും.
7. 2021-22ല്‍ കൈകാര്യം ചെയ്ത് ആസ്തി 64,960 കോടി രൂപയായിരുന്നത് 2024-25ല്‍ ഇരട്ടിക്കും എന്ന് കമ്പനി പ്രതീക്ഷിക്കുന്നു
8. സെപ്റ്റംബറില്‍ മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് ബാക്കിയുള്ള 20% വാങ്ങിയതോടെ മഹീന്ദ്ര ഫിനാന്‍സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായി മാറി. ഓഹരി ഉടമകള്‍ക്ക് ഇത് കൂടുതല്‍ നേട്ടം നല്‍കാന്‍ സഹായിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (accumulate)
ലക്ഷ്യ വില- 340 രൂപ
നിലവില്‍- 286 രൂപ
വിപണി മൂല്യം : ₹35,688 കോടി
Stock Recommendation by Nirmal Bang Research.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)