റിയല്‍ എസ്റ്റേറ്റ് രംഗത്തും ശക്തമാകുന്നു, ഈ ഓഹരി നിക്ഷേപത്തിന് അനുയോജ്യമോ?

മുംബൈയില്‍ ഏറ്റവും ഉയരം കൂടിയ റസിഡന്‍ഷ്യല്‍ ടവര്‍ നിര്‍മിക്കുന്നു, അസറ്റ് ലൈറ്റ് തന്ത്രമാണ് നടപ്പാക്കുന്നത്

Update:2024-04-16 12:43 IST

1964ല്‍ പ്രവര്‍ത്തനം ആരംഭിച്ച വലിയ എന്‍ജിനീയറിംഗ് കരാറുകള്‍ നടപ്പാക്കിയിട്ടുള്ള കമ്പനിയാണ് മാന്‍ ഇന്‍ഫ്രാ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് (Man Infraconstruction Ltd). 2012ല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തേക്കും കടന്നു. ഇപ്പോള്‍ രണ്ടു പ്രധാന ബിസിനസ് വിഭാഗങ്ങളാണ് ഉള്ളത്-റിയല്‍ എസ്റ്റേറ്റ്, ഇ.പി.സി (Erection, Procurement, Commissioning).

1. ശക്തമായ ബാലന്‍സ്ഷീറ്റ് നിലനിര്‍ത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 205 കോടി രൂപയുടെ കടം ഉള്ളതില്‍ 135 കോടി രൂപ ഹ്രസ്വകാല വായ്പകളാണ്. 2022-23, 2023-24 കാലയളവില്‍ വായ്പ തിരിച്ചടവിന് കൂടുതല്‍ പണം ചെലവഴിച്ചെങ്കിലും ഡിസംബര്‍ അവസാനം 545 കോടി രൂപയുടെ ക്യാഷ് ബാലന്‍സ് ഉണ്ടായിരുന്നു. കൂടാതെ കമ്പനിയുടെ ഭാവി വികസനത്തിന് 543 കോടി രൂപയുടെ മുന്‍ഗണന ഓഹരികള്‍ പുറത്തിറക്കി സമാഹരിക്കും.
2. റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസന രംഗത്ത് അസറ്റ് ലൈറ്റ് (asset light) മോഡല്‍ സ്വീകരിച്ച് വിവിധ വരുമാന സ്രോതസുകള്‍ കണ്ടത്താന്‍ സാധിച്ചിട്ടുണ്ട്. സംയുക്ത സംരംഭങ്ങള്‍, വികസന മാനേജ്‌മെന്റ്, സംയുക്ത വികസന മാതൃകയിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. വികസന മാനേജ്‌മെന്റ് ഫീസ് (12-14%), തുറമുഖങ്ങളുടെ ഇ.പി.സി മാര്‍ജിന്‍ (20%), പലിശ മാര്‍ജിന്‍ (10-14%), മറ്റ് മാര്‍ജിന്‍ (10%) എന്നിങ്ങനെയാണ് പദ്ധതികളില്‍ വിവിധ വരുമാന സാധ്യതകള്‍.
3. 2023 ജൂണില്‍ 700 കോടി രൂപയാണ് റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്കായി ചെലവഴിച്ചത്, അതില്‍ 70 ശതമാനം വില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ 20 ലക്ഷം ചതുരശ്ര അടി പദ്ധതികള്‍ നടപ്പാക്കി വരുന്നു.
4. മുംബൈയില്‍ 2023 ഒക്ടോബറില്‍ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റസിഡന്‍ഷ്യല്‍ ടവറുകളില്‍ ഒന്നാകാന്‍ സാധ്യതയുള്ള ആരാധ്യ അവാന്‍ നിര്‍മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൊത്തം കാര്‍പെറ്റ് വിസ്തൃതി 65 ലക്ഷം, മൊത്തം കെട്ടിടത്തിന്റെ വിസ്തൃതി 18 ലക്ഷം ചതുരശ്ര അടി. 4,000 കോടി രൂപ വരുമാന സാധ്യതയുള്ള പദ്ധതി 2029ല്‍ പൂര്‍ത്തിയാകും. വികസന മാനേജ്‌മെന്റ് മാതൃകയില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ഡെവലപ്പ്‌മെന്റ് മാനേജ്‌മെന്റ് മാര്‍ജിന്‍ 12.5-13 ശതമാനം ലഭിക്കും. കെട്ടിടത്തിന്റെ ഉയരം 307 മീറ്റര്‍. കൂടാതെ ആരാധ്യ പാര്‍ക്ക് എന്ന ആഡംബര ഭവന പദ്ധതിയും മുംബൈയില്‍ നടപ്പാക്കുന്നു.
5. തുറമുഖങ്ങള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടപ്പാക്കി വരുന്നു-980 കോടി രൂപയുടെ പദ്ധതികള്‍ നിലവിലുണ്ട്. 2023 ജൂണില്‍ ഭാരത് മുംബൈ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി കരസ്ഥമാക്കാന്‍ സാധിച്ചു.
നിക്ഷേപകർക്കുള്ള നിർദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 270 രൂപ
നിലവിൽ വില- 212 രൂപ
Stock Recommendation by Axis Securities. 
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക).
Tags:    

Similar News