പുതിയ മോഡലുകള്‍ പുറത്തിറക്കി വിപണി തിരിച്ചുപിടിക്കാന്‍ ശ്രമം, ഓഹരി 20% വരെ ഉയരാം
ഗ്രാന്‍ഡ് വിറ്റാര എസ്.യു.വി യുടെ വിജയത്തിന് ശേഷം മൂന്നു പുതിയ മോഡലുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു
ഇന്ത്യയില്‍ ഏറ്റവും അധികം കാറുകള്‍ വിറ്റഴിക്കുന്ന മാരുതി സുസുക്കി കോവിഡ് കാലത്ത് നഷ്ടപ്പെട്ട വിപണി വിഹിതം തിരിച്ചിപ്പിക്കാനുള്ള ശ്രമത്തിലാണ്. കോവിഡിന് ശേഷം പാസഞ്ചര്‍ കാറുകളുടെ ഡിമാന്‍ഡ് വര്‍ധിക്കുന്നത് അനുസരിച്ച് പുതിയ മോഡലുകള്‍ പുറത്തിറക്കുകയാണ് മാരുതി സുസുക്കി. ഓഹരിയില്‍ മാര്‍ച്ച് പകുതിക്ക് ശേഷം മുന്നേറ്റം ഉണ്ട്. ഇനിയും ഇരുപതു ശതമാനം ഉയരാനുള്ള സാധ്യത ഉണ്ട്, അതിനുള്ള കാരണങ്ങള്‍:
1. കോവിഡിന് മുന്‍പ് കാര്‍ വിപണിയുടെ പകുതിയിലേറെ വിഹിതം ഉണ്ടായിരുന്ന മാരുതി സുസുക്കിക്ക് 2022-23 ല്‍ 41 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 2024-25 ഓടെ വിഹിതം 44.4 ശതമാനമായി ഉയര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
2. സെപ്റ്റംബര്‍ 2022ല്‍ ഗ്രാന്‍ഡ് വിറ്റാര പുറത്തിറക്കിയത് വിജയമായി. തുടര്‍ന്ന് പരിഷ്‌കരിച്ച ബ്രെസ്സയുടെ വിജയവും കമ്പനിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ജിംനി, ഫ്രോന്ക്‌സ് എന്നിവയും പുറത്തിറക്കുന്നതോടെ എസ്.യു.വി വിഭാഗത്തിലും ശക്തമാവുകയാണ്. എസ്.യു.വി വിപണിയുടെ 22% വിപണി വിഹിതം മാരുതി കരസ്ഥമാക്കിയിട്ടുണ്ട്, 2024-25 ല്‍ 31 ശതമാനമായി വര്‍ധിക്കും. ഹാച്ച് ബാക്ക് വിപണിയുടെ 70% വിഹിതം മാറ്റമില്ലാതെ തുടരുന്നു.
3. പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതിലൂടെ മാരുതി സുസുക്കിയുടെ വില്‍പ്പന 2023-24 ല്‍ 10.5%, 2024-25 ല്‍ 7% വര്‍ധിക്കുമെന്ന് കരുതുന്നു.
4. മാരുതി സുസുകി ആദ്യ വൈദ്യുത വാഹനം 2024-25 ല്‍ പുറത്തിറക്കും, തുടര്‍ന്ന് 2030 ഓടെ 6 ഇ വി മോഡലുകള്‍ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നു. വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി 10,000 കോടി രൂപ ചെലവില്‍ ഗുജറാത്തില്‍ പുതിയ ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കും.
ഹൈബ്രിഡ്, ബയോഗ്യാസ്, സി എന്‍ ജി തുടങ്ങിയ ഇന്ധനങ്ങള്‍ ഉപയോഗിച്ചുളള വാഹനങ്ങള്‍ പുറത്തിറക്കുക വഴി വിറ്റുവരവ് മെച്ചപ്പെടുത്താന്‍ കഴിയും.
5. 2022-23 ആദ്യ മൂന്ന് പാദങ്ങളില്‍ വില്‍പ്പനയിലും, വിറ്റുവരവിലും, ആദായത്തിലും മികച്ച വളര്‍ച്ച നേടി. കോവിഡ് കാലത്ത് ഉണ്ടായ ഇലക്ട്രോണിക് ഘടകങ്ങളുടെ ദൗര്‍ലബ്യം പൂര്‍ണമായും മാറിയിട്ടില്ല, അതിനാല്‍ ഉല്‍പ്പാദനത്തെ ബാധിക്കുന്നുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 10,400 രൂപ
നിലവില്‍ - 8,624 രൂപ.
Stock Recommendation by Motilal Oswal Investment Services
Equity investing is subject to market risk. Always do your own research before investing.