ഈ ആശുപത്രി ശൃംഖലയുടെ ലാഭക്ഷമത കൂടുന്നു

ഓഹരി 20 ശതമാനം ഉയരാം

Update:2023-04-13 09:36 IST

image:@https://www.maxhealthcare.in/

വടക്കേ ഇന്ത്യയിലെ ആരോഗ്യ സേവന രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ച കമ്പനിയാണ് മാക്‌സ് ഹെല്‍ത്ത് കെയര്‍ (Max Healthcare Institute Ltd). 17 ആശുപത്രികളുടെ ശൃംഖല, മൊത്തം 3,270 കിടക്കകള്‍. കൂടാതെ രോഗ നിര്‍ണയ (diagnostics) വിഭാഗത്തിലും സജീവമായിട്ടുണ്ട്. ഓഹരി വില 418 വരെ താഴ്ന്നിട്ട് ഇപ്പോള്‍ കയറ്റത്തിലാണ്. ഈ ഓഹരിയുടെ സാധ്യതകള്‍ അറിയാം :

1. 2017-18 ല്‍ മുതല്‍ 2021-22 വരെ വരുമാനത്തില്‍ 13% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിച്ച -5,200 കോടി രൂപ നേടി. നികുതിക്കും പലിശക്കും മുന്‍പുള്ള ആദായം (EBITDA) 57% വര്‍ധിച്ച് 1,600 കോടി രൂപയായി. 2022-23 മുതല്‍ 2024-25 വരെ വരുമാനത്തില്‍ 16% വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു-ലക്ഷ്യം 7,700 കോടി രൂപ വരുമാനം. EBITDA 17% വളര്‍ച്ച കൈവരിക്കും -2,150 കോടി രൂപ.

2. നിലവിലില്‍ ആശുപത്രികള്‍ ഉള്ള സ്ഥലങ്ങളില്‍ ഭൂമി ബാങ്ക് (land bank) ഉണ്ട്. ഇത് വികസനത്തിന് പ്രയോജനപ്പെടും. കിടക്കകളുടെ എണ്ണം അടുത്ത അഞ്ചു വര്ഷത്തില് ഇരട്ടിപ്പിക്കാനുള്ള ആസൂത്രണം തയ്യാറായിട്ടുണ്ട്. 2028 ഓടെ മൊത്തം കിടക്കകളുടെ എണ്ണം 7,442 ആകും.

3. 2022-23 ആദ്യ മൂന്ന് പാദങ്ങളില്‍ ശരാശരി ഒരു ആശുപത്രി കിടക്കയില്‍ നിന്നുള്ള വരുമാനം 16% വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. നിലവില്‍ 76% താമസ നിരക്ക് (occupancy rate) ആശുപത്രികളില്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.

4. ഏറ്റെടുത്ത രണ്ട് ആശുപത്രികളുടെ (നാനാവതി ഹോസ്പിറ്റല്‍, ബി എല്‍ കെ ആശുപത്രി) പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

5. കമ്പനിയുടെ പതോളജി ബിസിനസ് 84 കോടി രൂപ വരുമാനം 2022-23 ഡിസംബര്‍ വരെ നേടിയിട്ടുണ്ട്. ബി ടു ബി, ബി ടു സി വിഭാഗത്തിലായി വിവിധ 30 നഗരങ്ങളില്‍ പാതോളജി ബിസിനസ് പങ്കാളിത്ത വ്യവസ്ഥിതിയിലും സേവനങ്ങള്‍ നല്‍കുന്നുണ്ട്.

പ്രതികൂല ഘടകങ്ങള്‍

നിലവില്‍ വിദേശത്ത് നിന്ന് എത്തുന്ന രോഗികളില്‍ നിന്നാണ് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. ആഗോള മാന്ദ്യം മൂലം അതില്‍ കുറവ് ഉണ്ടായാല്‍ ബിസിനസ് വളര്‍ച്ചയെ ബാധിക്കാം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ധാരണയില്‍ നിന്നാണ് മൊത്തം വരുമാനത്തിന്റെ 31% വരെ ലഭിക്കുന്നത്. ഇതില്‍ പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ വരുമാനം കുറയും. ആശുപത്രി വികസനം വൈകിയാല്‍ പ്രവചിച്ച വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ ബുദ്ധിമുട്ടാകും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില 530 രൂപ,

നിലവില്‍ 441 രൂപ.

Stock Recommendation by Motilal Oswal Investment Services.

Equity investing is subject to market risk. Always do your own research before investing.

Tags:    

Similar News