സ്വർണ വായ്‌പയിൽ മികച്ച നേട്ടങ്ങൾ, ഈ ഓഹരിയില്‍ തിളക്കം വർധിക്കുമോ?

സ്വർണ വായ്‌പ ആസ്തികൾ 15% വർധിക്കും, 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ നൽകിയ സ്വർണ വായ്‌പ റെക്കോഡിൽ

Update:2024-02-16 09:30 IST

ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് 2023-24 സാമ്പത്തിക വർഷത്തിന്റെ ഡിസംബർ പാദത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു. ബ്രാഞ്ച് ശൃംഖലാ വികസനം തുടരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെആദ്യ മൂന്ന് പാദങ്ങളിൽ ശാഖകളുടെ എണ്ണം 6,325 ആയി. 2023 മാർച്ച് ഒന്നിന് ഈ ഓഹരി വാങ്ങാനുള്ള നിർദേശം ധനം ഓൺലൈനിൽ നൽകിയിരുന്നു (Stock Recommendation by Cholamandalam Securities ). അന്നത്തെ ലക്ഷ്യ വിലയായ 1,350 രൂപ മറികടന്ന് 2024 ജനുവരി 5ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 1537.40 രൂപയിൽ ഓഹരിവില എത്തി. തുടർന്ന് ലാഭമെടുപ്പ് മൂലം വില കുറഞ്ഞു.

1. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ (മാർച്ച്‌ മുതൽ ഡിസംബർ വരെ) റെക്കോഡ്‌ നേട്ടങ്ങൾ കൈവരിച്ചു. ഇക്കാലയളവിൽ പലിശ വരുമാനം 8,149 കോടി രൂപ. പുതിയ ഉപഭോക്താക്കൾക്ക് നൽകിയ സ്വർണ വായ്‌പ 11,920 കോടി രൂപ. ഏറ്റവും അധികം സ്വർണ വായ്‌പ നൽകിയ കാലയളവാണിത്. മൊത്തം നൽകിയത് 1,20,856 കോടി രൂപ.

2. സ്വർണ വായ്‌പ, ഭവന വായ്‌പ, മൈക്രോ ഫിനാൻസ്, വ്യക്‌തിഗത വായ്‌പ എന്നിവയിൽ ആരോഗ്യകരമായ വളർച്ച തുടരുന്നതിനാൽ 2022-23 മുതൽ 2025-26 വരെയുള്ള കാലയളവിൽ ആസ്തികളിൽ 16 ശതമാനം സംയുക്‌ത വാർഷിക വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആസ്തിയിൽ നിന്നുള്ള ആദായം 5 ശതമാനം, ഓഹരിയിൽ നിന്നുള്ള ആദായം 18 ശതമാനം എന്നിങ്ങനെ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

3. ആസ്തിയുടെ ഗുണനിലവാരം മെച്ചപ്പെട്ടു -മൊത്തം നിഷ്ക്രിയ ആസ്തികൾ 4 ശതമാനത്തിൽ  നിന്ന് 3.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. 381 കോടി രൂപയുടെ സ്വർണ ആസ്തികൾ വിറ്റഴിച്ചു.

4. 2023-24ൽ ആസ്തിയുടെ വളർച്ച 15 ശതമാനം വർധിപ്പിക്കാൻ സാധിക്കുമെന്ന് മാനേജ്‌മെന്റിന് ആത്മവിശ്വാസമുണ്ട്.

5. 2023-24 ഡിസംബർ പാദത്തിൽ സ്വർണ പണയ വായ്‌പകൾ ഒഴികെയുള്ള വായ്‌പകളിലും ശക്തമായ വളർച്ച രേഖപ്പെടുത്തി -64 ശതമാനം. മൈക്രോ ഫിനാൻസിൽ 65 ശതമാനം, വാഹന വായ്‌പകളിൽ 179 ശതമാനം എന്നിങ്ങനെ വർധനയുണ്ടായി.

6. സ്വർണ വായ്‌പകൾക്ക് തുടർന്നും ശക്തമായ വളർച്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഓഹരിയിൽ മുന്നേറ്റ സാധ്യത ഉണ്ട്. 2022-23ൽ 220 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. മൊത്തം നൽകിയ തുക 883 കോടി രൂപ.

നിക്ഷേപകർക്കുള്ള നിർദേശം- വാങ്ങുക (Buy)

ലക്ഷ്യ വില- 1,675 രൂപ

നിലവിൽ- 1,345 രൂപ 

Stock Recommendation by Systematix Institutional Equities.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Tags:    

Similar News