പ്രദർശന മേളകളിലൂടെ മികച്ച ആദായം നേടിയ കമ്പനി, ഓഹരി 25% ഉയരാം

ഭക്ഷ്യ, എന്‍ജിനീയറിംഗ്‌ ബിസിനസുകളിലും നേട്ടം

Update:2023-05-30 14:20 IST

Image : Canva

എക്‌സിബിഷന്‍സ്, റിയല്‍ എസ്‌റ്റേറ്റ്, ഹോസ്പിലിറ്റി, എന്‍ജിനീയറിംഗ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ബിസിനസുകൾ നടത്തുന്ന മുംബൈയിലെ പ്രമുഖ കമ്പനിയാണ് നെസ്‌കോ (Nesco Ltd). ഐ.ടി പാർക്കുകളിൽ നിന്നുള്ള വരുമാനത്തിൽ കുറവുണ്ടായെങ്കിലും  പ്രദർശന, ഭക്ഷ്യ വിഭാഗത്തിൽ വരുമാന വർധന ഉണ്ടായി. 2023 -24 കൂടുതൽ ബിസിനിസ് വളർച്ച നേടാൻ സാധിക്കുമെന്ന് കമ്പനി കരുതുന്നു. അത് ഓഹരി വില 25 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഓഹരിയുടെ മറ്റ് വളര്‍ച്ചാ സാധ്യതകൾ നോക്കാം: 

1. 2022 -23 ൽ വിറ്റുവരവ് 72.7 ശതമാനം വര്‍ധിച്ച്‌ 157.2 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുൻപുള്ള ലാഭം (EBITDA) 59 ശതമാനം വര്‍ധിച്ച്‌ 99.4 കോടി രൂപയായി. EBITDA മാർജിൻ 5.42 ശതമാനം കുറഞ്ഞ്‌ 63.2 ശതമാനമായി. അറ്റാദായം 58.6 ശതമാനം ഉയര്‍ന്ന്‌ 85 കോടി രൂപയായി.

2. ഐ.ടി പാർക്കുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞു. താമസ നിരക്ക് (occupancy rate) 90 ശതമാനമായി കുറഞ്ഞു. ഐ.ടി പാർക്കിന്റെ ഒരു നില  ഒഴിഞ്ഞു കിടക്കുന്നത് വാടക വരുമാനത്തിൽ ഇടിവ് ഉണ്ടാക്കി. മൊത്തം 1.75 ദശലക്ഷം ചതുരശ്ര അടി വിസ്‌തൃതിയിലാണ് പാർക്കുകൾ നിർമിച്ചിരിക്കുന്നത്. ഐ.ടി ടവർ 2 വികസിപ്പിക്കാനായി 2023 -24ൽ 350 കോടി രൂപ മൂലധന നിക്ഷേപം നടത്തും.

3. ബോംബെ എക്‌സിബിഷൻ സെൻറ്ററിൽ നിന്നുള്ള വരുമാനം 895.2 ശതമാനം വർധിച്ച് 47.9 കോടി രൂപയായി. ഇതിൽ നിന്നുള്ള ലാഭ മാർജിൻ 73.1 ശതമാനമാണ്. രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ വലിയ പ്രദർശനങ്ങൾ നടത്താൻ സാധിച്ചു. പ്രദർശന സൗകര്യം വികസിപ്പിക്കാനായി 125 കോടി രൂപ ചെലവഴിക്കും.

4. ഐ.ടി പാർക്കുകളിലും പ്രദർശന കേന്ദ്രത്തിലും ഭക്ഷണശാലകൾ ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങൾ നൽകുന്നതിലൂടെ മികച്ച ആദായം നേടാൻ സാധിക്കും. ഭക്ഷ്യ വിഭാഗത്തിൽ നിന്ന് വരുമാനം 503.3 ശതമാനം വർധിച്ച് 20.7 കോടി രൂപയായി.കൂടുതൽ റെസ്റ്റാറൻറ്റുകൾ, ഫുഡ് കോർട്ടുകൾ എന്നിവ സ്ഥാപിക്കാൻ ധാരണയിട്ടുണ്ട്. ഭക്ഷ്യ ബിസിനസിൽ നിന്നുള്ള വരുമാനം 2024 -25 ൽ 60 കോടി രൂപയായി ഉയരാൻ സാധ്യതയുണ്ട്.

5. എന്‍ജിനീയറിംഗ്‌ കമ്പനിയായ  Indabrator ൽ നിന്നുള്ള വരുമാനത്തിൽ  31.6 ശതമാനം വർധന ഉണ്ടായി. 16.2 കോടി രൂപയാണ് വരുമാനം.

വൈവിധ്യമായ ബിസിനസുകളിൽ കൂടുതൽ മൂലധന നിക്ഷേപം നടത്തി വരും വർഷങ്ങളിൽ കൂടുതൽ ആദായം നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -770 രൂപ

നിലവിൽ - 604 രൂപ

Stock Recommendation by East India Securities 

(Equity investing is subject to market risk. Always do your own research before investing)

Tags:    

Similar News