ഉത്പാദനവും വില്‍പനയും റെക്കോഡില്‍; ഈ പൊതുമേഖലാ ഓഹരിയില്‍ ഇനി നിക്ഷേപിക്കുന്നത് നല്ലതോ?

പ്രവര്‍ത്തന വരുമാനം 45% വര്‍ധിച്ചു, ഉത്പാദനശേഷിയും കൂട്ടുന്നു

Update:2024-04-02 10:45 IST

ഇരുമ്പയിര് (iron ore) ഖനനം ചെയ്യുന്ന പ്രമുഖ പൊതുമേഖല സ്ഥാപനമാണ് എന്‍.എം.ഡി.സി (NMDC Ltd). 2023-24ല്‍ 450 ലക്ഷം ടണ്‍ ഇരുമ്പയിര് ഉത്പാദിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് 400 ലക്ഷം ടണ്ണില്‍ കൂടുതല്‍ ഉത്പാദനം കൈവരിക്കുന്നത്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 മാര്‍ച്ച് 14ന് നല്‍കിയിരുന്നു (Stock Recommendation by Sharekhan by BNP Paribas). അന്നത്തെ ലക്ഷ്യ വിലയായ 145 രൂപ ഭേദിച്ച് 2024 ഫെബ്രുവരി 15ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 245 രൂപയില്‍ എത്തിയ ശേഷം ലാഭമെടുപ്പിനെ തുടര്‍ന്ന് വില ഇടിഞ്ഞു.

1. 2024-25ല്‍ 500 ലക്ഷം ടണ്ണില്‍ അധികവും 2025-26ല്‍ 550 ലക്ഷം ടണ്ണില്‍ അധികവുമായി ഉത്പാദനം ഉയര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്പാദന ശേഷി 2029-30ല്‍ 10 കോടി ടണ്ണായി ഉയര്‍ത്താനാണ് ലക്ഷ്യം.
2. ഉരുക്ക് നിര്‍മാണ കമ്പനികളാണ് ഇരുമ്പയിര് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. 2023-24ല്‍ ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉത്പാദനം 82 ശതമാനം ഉത്പാദന ശേഷി വിനിയോഗിച്ച് 17.5 കോടി ടണ്ണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇരുമ്പയിര് ഡിമാന്‍ഡ് വര്‍ധിക്കാന്‍ ഇത് കാരണമാകും. മൊത്തം ഇരുമ്പയിര് ആവശ്യകത 28.2 കോടി ടണ്ണായി വര്‍ധിക്കും. അതില്‍ 16 ശതമാനം വിപണി വിഹിതം എന്‍.എം.ഡി.സിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉരുക്ക് ഉത്പാദന ശേഷി തുടര്‍ന്നും വര്‍ധിക്കുന്നതിനാല്‍ ഇരുമ്പയിര് നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ വളര്‍ച്ച നേടാന്‍ സാധിക്കും.
3. അന്താരാഷ്ട്ര വില കുറഞ്ഞത് കൊണ്ട് എന്‍.എം.ഡി.സി ഇരുമ്പയിര് വില കുറച്ചെങ്കിലും കൂടുതല്‍ വില്‍പ്പന നടത്തി വരുമാന നഷ്ടം കുറയ്ക്കാന്‍  സാധിക്കുമെന്ന് കരുതുന്നു.
4. 2023-24 ഡിസംബര്‍ പാദത്തില്‍ ഉത്പാദനത്തില്‍ 15 ശതമാനം വര്‍ധനയും വില്‍പ്പനയില്‍ 19 ശതമാനം വര്‍ധനയും നേടാന്‍ സാധിച്ചു. ഇത് രണ്ടും സര്‍വകാല റെക്കോഡാണ്. 2023-24ല്‍ 1,800 കോടി രൂപ വികസനത്തിനായി മൂലധന ചെലവായി വിനിയോഗിച്ചു. 2024-25ല്‍ 2,100 കോടി രൂപ മൂലധന ചെലവ് ലക്ഷ്യമിടുന്നു. മികച്ച ഉത്പാദന- വില്‍പ്പന വളര്‍ച്ചയ്‌ക്കൊപ്പം ഇരുമ്പയിര് ഡിമാന്‍ഡ് കുതിച്ച് ഉയരുന്നതും ഈ കമ്പനിയുടെ ഭാവി വളര്‍ച്ചക്ക് അനുകൂലമാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 260 രൂപ
നിലവില്‍ വില- 212 രൂപ
Stock Recommendation by Motilal Oswal Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)


Tags:    

Similar News