നൈകയുടെ ഓഹരിയില്‍ തിരിച്ചു കയറ്റം ഉണ്ടാകുമോ?
നൈകയുമായി പങ്കാളിത്തം ഉള്ള റീറ്റെയ്ല്‍ കടകളുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 73,412 ആയി വര്‍ധിച്ചിട്ടുണ്ട്
സൗന്ദര്യം, വ്യക്തിഗത പരിചരണം എന്നീ മേഖലയിലെ ബിസിനസ് (beauty and personal care)വിഭാഗത്തില്‍ വലിയ വളര്‍ച്ചാ സാധ്യതയുള്ള കമ്പനിയാണ് നൈകയുടെ മാതൃകമ്പനിയായ എഫ് എസ് എന്‍ ഇ- കോമേഴ്സ് വെഞ്ചേഴ്‌സ് (FSN E Commerce Ventures Ltd ). നൈക എന്ന ബ്രാന്‍ഡിന് അതിവേഗം ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചു. എന്നാല്‍ വലിയ പ്രതീക്ഷയോടെ, ഐ പി ഒ വിലയേക്കാള്‍ 79 % കൂടിയ വിലയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട നൈക ഓഹരി നിക്ഷേപകരെ നിരാശപെടുത്തുകയാണ് ഉണ്ടായത്.
ഉയര്‍ന്ന ഓഹരി മൂല്യ നിര്‍ണയത്തിന് അനുസരിച്ചുള്ള വളര്‍ച്ചാ സാധ്യത കാണിക്കാത്തത് കൊണ്ടാവാം ഓഹരി വില ഇടിഞ്ഞത്. ഏറ്റവും ഉയര്‍ന്ന നിന്ന് ഓഹരി വിലയില്‍ അടുത്ത 20 വര്‍ഷത്തെ വരുമാന സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് 23 ശതമാനം വേണ്ടി വരുമെന്നാണ് അനലിസ്റ്റുകള്‍ കണക്കാക്കിയത്. ഇപ്പോള്‍ 70 % ഓഹരി വിലയില്‍ തിരുത്തല്‍ ഉണ്ടായിട്ടുണ്ട്. ഈ അവസരത്തില്‍ ഓഹരിയില്‍ നിക്ഷേപിക്കാന്‍ നില്‍ക്കുന്നവര്‍ അറിയേണ്ട പ്രധാന കാര്യങ്ങള്‍:
സൗന്ദര്യ വ്യക്തിഗത പരിചരണ ബിസിനസ് വിഭാഗത്തില്‍ നൈകക്ക് ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ മൊത്ത വ്യാപാര മൂല്യം (Gross Merchandise Value) 2345.7 കോടി രൂപയായി. വരുമാനം 39 % വര്‍ധിച്ച് 1230.8 കോടി രൂപയായി. അറ്റാദായം 344 % വര്‍ധിച്ച് 5.2 കോടി രൂപയായി.
നൈകയുമായി പങ്കാളിത്തം ഉള്ള റീറ്റെയ്ല്‍ കടകളുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 4153 ല്‍ നിന്ന് 73 , 412 ആയി വര്‍ധിച്ചിട്ടുണ്ട്. ഓംനി ചാനല്‍ മാതൃകയിലാണ് (ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ബിസിനസിന് ഒരേ പ്രാധാന്യം നല്‍കുന്നു).
അടുത്ത 20 വര്‍ഷ കാലയളവില്‍ വരുമാനത്തില്‍ 15 -20 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൗന്ദര്യ-വ്യക്തിഗത പരിചരണ വിഭാഗത്തില്‍ 100 മുതല്‍ 240 രൂപ വരെ യാണ് പ്രതി ഓഹരി മൂല്യമാണ്.
വളര്‍ച്ചയെ പിന്തുടര്‍ന്നാല്‍ മാര്‍ജിനെ ബാധിക്കാം. ഫാഷന്‍ ബിസിനസില്‍ കടുത്ത മത്സരം നേരിടുന്നുണ്ട്. പ്രീ ഐ പി ഒ നിക്ഷേപകര്‍ക്ക് ലോക്ക് ഇന്‍ കാലയളവ് പൂര്‍ത്തിയാവുന്നതിന് മുന്‍പ് അവകാശ ഓഹരികള്‍ 5 : 1 അനുപാതത്തില്‍ നല്‍കിയത് വിമര്‍ശനത്തിന് ഇടയാക്കി. അടുത്തിടെ 18 % ഇടിവാണ് നൈക ഓഹരിയില്‍ ഉണ്ടായത്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - ചേര്‍ക്കുക (Add)
ലക്ഷ്യ വില - 145 രൂപ
നിലവില്‍ - 124.75 രൂപ
( Stock Recommendation by ICICI Securities )