പ്രീമിയം ഫാൻ രംഗത്തെ പ്രമുഖ ബ്രാൻഡ്, ഈ ഇലക്ട്രിക് കമ്പനി ഓഹരിയിലെ മുന്നേറ്റം തുടരുമോ?

നഷ്ടപെട്ട മാർജിൻ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ ശക്തം, പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നു

Update:2023-01-11 15:39 IST

പ്രീമിയം ഫാനുകൾ വിൽക്കുന്ന പ്രമുഖ കൺസ്യൂമർ ഇലക്ട്രിക്ക് കമ്പനിയാണ് ഓറിയെൻറ്റ്. ഓറിയെൻറ്റ് ഇലക്ട്രിക്ക് ഓഹരി വില 275 രൂപയിൽ നിന്ന് കുത്തന്നെ 253 ലേക്ക് ഇടിഞ്ഞ് ശേഷം വീണ്ടും കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചു കയറി.

ഫാനുകളുടെ ഊർജ കാര്യക്ഷമത വർധിപ്പിക്കാനായി സ്റ്റാർ റേറ്റിംഗ് നിർബന്ധമാക്കിയത് ഉൽപ്പാദന ചെലവ് വർധിപ്പിക്കും. അസംസ്‌കൃത വസ്തുക്കളുടെ വിലവര്ധനവ്, വിതരണ ശൃംഖല പുനഃക്രമീകരണം എന്നിവ യാണ് താൽക്കാലികമായി നേരിടുന്ന വെല്ലുവിളികൾ.

2019 -20 മുതൽ 2022 -23 കാലയളവിൽ മാർജിൻ 5 % ഇടിഞ്ഞിട്ടുണ്ട്. മികച്ച പ്രീമിയം ഫാനുകളുടെ ശ്രേണി ഉള്ളത് കൊണ്ട് വിപണി വിഹിതം മെച്ചപ്പെടുത്താൻ കഴിയുമെന്ന് കരുതുന്നു പുതിയ ഫാനുകൾ പുറത്തിറക്കിയും, വിതരണം വിപുലപ്പെടുത്തിയും വിപണിയിൽ മുന്നേറ്റം നടത്താൻ കഴിയും .

ഉത്തർ പ്രദേശ്, ആന്ധ്ര പ്രദേശ്, കർണാടകം, തെലങ്കാന എന്നിവിടങ്ങളിൽ നേരത്തെ എത്താത്ത സ്ഥലങ്ങളിൽ നേരിട്ടുള്ള വിതരണം സ്ഥാപിച്ചും, ബീഹാർ, ഒഡീഷ എന്നി സംസ്ഥാനങ്ങളിൽ വിതരണം വ്യാപിപ്പിച്ചും വിൽപ്പനയിൽ 50 % വർധനവ് ഉണ്ടായിട്ടുണ്ട്.

ഭവനങ്ങളിൽ ഉപയോഗിക്കാവുന്ന ഇലക്ട്രിക്ക് വയറുകൾ, കേബിളുകൾ എന്നിവ പുതുതായി പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ ബിസിനസ് വർധിപ്പിക്കാനും, ഫാനുകളിൽ മാത്രം ആശ്രയിക്കാതെ കമ്പനിയെ വളർത്താനും കഴിയും.

2021 -22 മുതൽ 2024 -25 കാലയളവിൽ വരുമാനം 13 %, അറ്റാദായത്തിൽ 14.1 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy)

ലക്ഷ്യ വില -295 രൂപ

നിലവിൽ- 268 രൂപ


(Stock Recommendation by ICICI Securities )

Tags:    

Similar News