പുതിയ മരുന്നുകൾ, ഡിജിറ്റൽ സംരംഭങ്ങൾ, മികച്ച വളർച്ച, അബോട്ട് ഇന്ത്യ ഓഹരികൾ വാങ്ങാം
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 52 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി,പ്രതിസന്ധി ഘട്ടത്തിലും മികച്ച വളർച്ച
- 1910 ൽ ഇന്ത്യയിൽ സ്ഥാപിതമായ ഏറ്റവും പഴക്കമുള്ള ബഹുരാഷ്ട്ര ഫാർമ കമ്പനിയാണ് അബോട്ട് ഇന്ത്യ (Abbott India). മരുന്നുകൾ, രോഗ നിർണയ ഉൽപ്പന്നങ്ങൾ, പോഷകാഹാര ഉൽപ്പന്നങ്ങൾ തുടങ്ങി ആരോഗ്യ മേഖലക്ക് ആവശ്യമായ നിരവധി ഉൽപ്പന്നങ്ങൾ നിർമിച്ചു വിതരണം ചെയ്യുന്നു. 400 ഫാർമ ബ്രാൻഡുകൾ,14000 ജീവനക്കാരുടെ ബലത്തിൽ അതി വേഗം വളരുന്ന ഫാർമ കമ്പനിയാണ് അബോട്ട്.
- 2022-23 ആദ്യ പാദത്തിൽ വരുമാനം 7.57 % വർധിച്ച് 1330.73 കോടി രൂപയായി. നികുതിക്ക് മുൻപുള്ള ലാഭം 4.4 % വർധിച്ച് 275.19 കോടി രൂപയായി.
- 10 പുതിയ ഉൽപ്പന്നങ്ങൾ 2021 -22 ൽ പുറത്തിറക്കി, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 52 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി. ഗ്രാമീണ മേഖലയിൽ വിപണി വികസിപ്പിച്ചു.
- കമ്പനിയുടെ പ്രധാന ഉൽപ്പന്നങ്ങളായ യൂഡിലീവ്, ദുഫാസ്റ്റൺ, തൈറോനോം, ദുഫാലാക് വിപണിയിൽ ആധിപത്യം നിലനിർത്തി. 2024 -25-ാടെ 100 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കും.
- ഇന്ത്യൻ ഫാർമ വിപണി 2021-22 ൽ 15.5 % വളർച്ച കൈവരിച്ചു, തുടർന്ന് വളർച്ച കുറഞ്ഞിട്ടുണ്ടെങ്കിലും ശരാശരി 9.5 % വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- ജീവനക്കാരുടെ, സെയിൽസ് ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഡിജിറ്റൽ സാങ്കേതികൾ നടപ്പാക്കി. ഡോക്റ്റർ മാരുമായും, രോഗികളുമായി സമ്പർക്കം മെച്ചപ്പെടുത്താനും ഡിജിറ്റൽ സാങ്കേതികതകൾ ഉപയോഗപ്പെടുത്തുന്നു.
- 2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 11 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റാദായം 14 % ഉയരും.
- കടവിമുക്തമായ ശക്തമായ ബാലൻസ് ഷീറ്റ്, വികസന സാധ്യതകൾ, പ്രധാന ഉൽപ്പന്നങ്ങളിൽ വിപണി ആധിപത്യം, ഇന്ത്യൻ ഫാർമ വിപണിയിലെ മികച്ച വളർച്ച തുടങ്ങിയ കാരണങ്ങളാൽ അബോട്ട് ഇന്ത്യ യുടെ സാമ്പത്തിക വളർച്ച മെച്ചപ്പെടുമെന്ന് കരുതാം.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -22,780 രൂപ
നിലവിൽ -18350, mildly bearish
(Stock Recommendation by Sharekhan by BNP Paribas).