3500 കോടി രൂപയുടെ വികസന പദ്ധതികൾ, വിപണി വിപുലപ്പെടുത്തുന്നു, അംബുജ സിമെൻറ്റ്സ് ഓഹരികൾ വാങ്ങാം
അംബുജ സിമെൻറ്റ്സും എ സി സി യും ലയിപ്പിക്കാൻ സാധ്യത, എ സി എല്ലിന് 31.4 ദശലക്ഷം ടൺ ഉൽപ്പാദന ശേഷി
- ഇന്ത്യയിലെ പ്രമുഖ സിമെൻറ്റ് നിർമാതാക്കളാണ് അംബുജ സിമെൻറ്റ്സ് (Ambuja Cements Ltd). ഈ കമ്പനിയിൽ 63.2 % ഓഹരികൾ അടുത്തിടെ സ്വിറ്റസർലണ്ടിലെ ഹോൾസിം (Holcim Group) അദാനിക്ക് കൈമാറി. ഇത് കൂടാതെ എ സി സി (ACC Ltd ) എന്ന സിമെൻറ്റ് കമ്പനിയുടെ 54.53 % അദാനി ഹോൾസിം ഗ്രൂപ്പിൽ നിന്ന് സ്വന്തമാക്കിയിരുന്നു. അംബുജ സിമെൻറ്റസ്- എ സി സി ലയനം സാധ്യമായാൽ മൊത്തം ഉൽപ്പാദന ശേഷി 70 ദശലക്ഷം ടണ്ണാകും.ഇരു കമ്പനികളിലും കൂടി മൊത്തം ഉൽപ്പാദന ശേഷി 100 ദശലക്ഷം ടണ്ണായി അടുത്ത മൂന്ന് വർഷത്തിൽ ഉയർത്തും
- രണ്ടു കമ്പനികൾക്കും കൂടി 23 സിമെൻറ്റ് ഉൽപ്പാദന കേന്ദ്രങ്ങൾ,14 ഗ്രൈൻഡിങ് യൂണിറ്റുകൾ,80 റെഡി-മിക്സ് കോൺക്രീറ്റ് പ്ലാൻറ്റുകൾ, 50,000 ചാനൽ പങ്കാളികൾ ഉണ്ട്. ഇരു കമ്പനികൾക്കും അദാനി ഗ്രൂപ്പിൻ റ്റെ തുറമുഖ, ലോജിസ്റ്റിക്സ്, ഊർജ ബിസിനസിൽ നിന്ന് ഗുണങ്ങൾ ലഭിക്കും. .
- 3500 കോടി രൂപ ചെലവിൽ ബിഹാറിൽ സിമെൻറ്റ് ഗ്രൈൻഡിങ് വികസിപ്പിക്കാനും, ചട്ടീസ് ഗറിൽ ക്ലിങ്കർ ശേഷി വർധിപ്പിക്കാനും നടപടികൾ ആരംഭിച്ചു.
- സിമെൻറ്റ് കമ്പനികൾക്ക് കേന്ദ്ര സർക്കാരിൻറ്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും, അതിവേഗ നഗരവത്കരണവും ഗുണകരമാകും.
- അംബുജ സിമെൻറ്റ്സ് കമ്പനിയുടെ 2022-23 ജൂൺ പാദത്തിൽ വിറ്റ് വരവ്15.11 % വർധിച്ച് 8033 കോടി രൂപയായി. നികുതിക്ക് മുൻപുള്ള ലാഭം 43.81 % കുറഞ്ഞ് 865 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ്, ഇന്ധന വിലക്കയറ്റം, മറ്റ് ഉൽപ്പാദന ചെലവുകൾ വർധിച്ചതുകൊണ്ട് മാർജിനിൽ ഇടിവ് ഉണ്ടായി.
- അംബുജ കവച്ച് എന്ന പേരിൽ പുറത്തിറക്കിയ ഗ്രീൻ സിമെൻറ്റ് ബ്രാൻഡിൽ 22 % വളർച്ച ഉണ്ടായി. വേസ്റ്റ് ഹീറ്റ് റിക്കവറി പദ്ധതികൾ നടപ്പാക്കുന്നത് വഴി 53 മെഗാ വാട്ട് ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയും.
- ശക്തമായ ബ്രാൻഡ്, അടിസ്ഥാന സൗകര്യ പദ്ധതികൾ, നഗരവത്കരണം തുടങ്ങിയ കാരണങ്ങളാൽ അംബുജ സിമെൻറ്റ്സ് കമ്പനിയുടെ സാമ്പത്തിക ഫലം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാം.
നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 500 രൂപ
നിലവിൽ 450
Stock Recommendation by Touch by Acumen
Stock Recommendation by Touch by Acumen