ഗവേഷണത്തിലൂടെ പുതിയ തന്മാത്രകൾ കണ്ടെത്തി മുന്നോട്ട്, അനുപം രസായൻ കമ്പനിയുടെ ഓഹരികൾ വാങ്ങാമോ?

ഫാർമ കമ്പനികൾക്ക് വേണ്ടി ഇന്ത്യയിൽ ആദ്യമായി ചില രാസ ഘടകങ്ങൾ നിർമിക്കുന്നു, 26 എം എൻ സി ഉപഭോക്താക്കൾ

Update: 2022-07-27 04:42 GMT
  • രാസവസ്തുക്കളുടെ സങ്കലനവും (custom synthesis), സ്പെഷാലിറ്റി കെമിക്കൽസ് നിർമാണവും നടത്തുന്ന 1984 ൽ ഗുജറാത്തിൽ സ്ഥാപിതമായ കമ്പനിയാണ് അനുപം രസായൻ ഇന്ത്യ ലിമിറ്റഡ് (Anupam Rasayan India Ltd). നിലവിൽ 26 ബഹുരാഷ്ട്ര കമ്പനികൾ അനുപം രസായൻ റ്റെ ഉപഭോക്‌തൃ പട്ടികയിൽ ഉണ്ട്. 6 നിർമാണ കേന്ദ്രങ്ങൾ കമ്പനിക്ക് ഉണ്ട്
  • 2022 -23 ൽ ആദ്യ പാദത്തിൽ മൊത്തം വരുമാനം 25 % വർധിച്ച് 297.1 കോടി രൂപയായി. മൊത്തം മാർജിൻ 63 %, നികുതിക്കും പലിശക്കും മുൻപുള്ള വരുമാനം (EBITDA), 84.5 കോടി, EBITDA മാർജിൻ 28 %. മാർജിനിൽ ഉണ്ടായ വളർച്ച 30 % എന്നാൽ ഈ വർഷം വളർച്ച 27 % ശതമാനത്തിലേക്ക് കുറയാൻ സാധ്യതുണ്ട്.
  • നിലവിൽ 4 തന്മാത്രകളാണ് 10 ദശലക്ഷം ഡോളറിൽ അധികം വരുമാനം കമ്പനിക്ക് നേടി കൊടുക്കുന്നത്. ഇതിൻറ്റെ എണ്ണം 7-ായി വർധിപ്പിക്കും. കൂടാതെ 90 തന്മാത്രകൾ ഗവേഷണത്തിൻ റ്റെ വിവിധ ഘട്ടങ്ങളിലാണ്-7 പുതിയ തന്മാത്രകൾ ഈ വർഷം വാണിജ്യവൽക്കരിക്കും.
  • 2620 കോടി രൂപയുടെ പുതിയ കോൺട്രാക്ടുകൾ ഒപ്പു വെച്ചു, ഇത് നടപ്പാക്കാനായി 250 കോടി രൂപയുടെ മൂലധന ചെലവ് ഉണ്ടാകും.
  • ടാൻ ഫാക് (Tanfac) എന്ന കമ്പനിയിൽ ഓപ്പൺ ഓഫറിലൂടെ 51 % ഓഹരികൾ കരസ്ഥമാക്കാൻ ലക്ഷ്യമിട്ടിരുന്നു. എന്നാൽ അവർക്ക് 25.8 % ഓഹരികളാണ് ലഭിച്ചത്. പൊട്ടാസിയം ഫ്‌ളൂറൈഡ്, ഹൈഡ്രജൻ ഫ്ലൂ റൈഡ് എന്നിവ ഏറ്റെടുത്ത കമ്പനിയിൽ നിന്ന് ഉപയോഗപ്പെടുത്തി മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമിക്കും.
  • 2021 -22 മുതൽ 2023 -24 കാലയളവിൽ വരുമാനത്തിൽ 22.6 % സംയുക്ത വാർഷിക വളർച്ച നിരക്ക് കൈവരിക്കാൻ സാധിക്കും.
  • 2022-23 ൽ രണ്ടാം പാദത്തിൽ 17.9 മെഗാവാട്ട് സോളാർ ഊർജ പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രവർത്തന ചെലവ് കുറക്കാൻ സാധിക്കും.
  • ഫാർമ കമ്പനികൾക്ക് വേണ്ടി ഇന്ത്യയിൽ ആദ്യമായി ചില രാസ പദാർത്ഥങ്ങളുടെ (key starting materials) ഉൽപ്പാദനം നടത്തുന്നത് വഴി നിലവിൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാൻ സാധിക്കും.
  • മൊത്തം കടം 796 കോടി രൂപയിൽ നിന്ന് 806 കോടി രൂപ യായി വർധിക്കും (2023-24 ൽ ). അറ്റ കടം (net debt) 500 കോടി രൂപയായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
  • കമ്പനിയുടെ 56 % വരുമാനം കയറ്റുമതിയിൽ നിന്നാണ് -അതിൽ 38 % യൂറോപ്പ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന്. ആഗോള വിപണിയിൽ ചാഞ്ചാട്ടങ്ങൾ ഉണ്ടാകുന്നത് കയറ്റുമതി വരുമാനത്തെ ബാധിക്കാം.
  • ഉൽപ്പാദന ശേഷിയുടെ 85 % വരെ ഉപയോഗപ്പെടുത്തുന്നുണ്ട്. പുതിയ തന്മാത്രകൾ കണ്ടെത്തിയും, ഉൽപ്പാദന ശേഷി കൂട്ടിയും, ചെലവ് കുറച്ചും അനുപം രസായൻ കമ്പനിക്ക് മുന്നേറാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകർക്കുള്ള നിർദേശം വാങ്ങുക (Buy)

ലക്ഷ്യ വില 1180 രൂപ

നിലവിൽ 757 രൂപ

(Stock Recommendation by JM Financial).



Tags:    

Similar News