പുതിയ മോഡലുകൾ, കയറ്റുമതിയിൽ കുതിപ്പ്, ഐഷർ മോട്ടോർസ് ഓഹരികൾ വാങ്ങാം

റോയൽ എൻഫീൽഡ് വിൽപ്പനയിൽ 20 % വളർച്ച പ്രതീക്ഷിക്കുന്നു, മാർജിൻ 5 % വർധിക്കും

Update:2022-09-06 07:30 IST

Photo : Eicher / Website

  • ഐഷർ ഗ്രൂപ്പിൽ 1982 ൽ സ്ഥാപിതമായ ആദ്യ കമ്പനിയാണ് ഐഷർ മോട്ടോർസ് (Eicher Motors). 1901 മുതൽ ലോകത്ത് തുടർച്ചയായി ഉൽപ്പാദിപ്പിക്കുന്ന ഒരേ ഒരു മോട്ടോർ സൈക്കിൾ ബ്രാൻഡ് നിർമിക്കുന്നത് ഐഷർ മോട്ടോർസാണ്‌. ഇത് കൂടാതെ ട്രക്ക് നിർമാണത്തിന് വോൾവോ ഗ്രൂപ്പുമായി സഹകരിച്ച് സംയുക്ത സംരംഭവും നടത്തുന്നുണ്ട്.
  • റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ വിൽപ്പന 2018-19 മുതൽ 2021 -22 കാലയളവിൽ 27 % കുറഞ്ഞിട്ടുണ്ട്. 19 പുതിയ മോഡലുകളും വകഭേദങ്ങളും പുറത്തിറക്കിയെങ്കിലും ഡിമാൻഡ് വർദ്ധനവ് പ്രതീക്ഷിച്ചതു പോലെ ഉയരുന്നില്ല. എന്നാൽ ഹൺട്ടർ 350 എന്ന മോഡൽ എൻഫീൽഡ് ക്ലാസ്സിക്കിനെ ക്കാൾ 50,000 രൂപ കുറച്ച് വിപണിയിൽ ഇറക്കിയത് ആദ്യമായി മോട്ടോർ സൈക്കിൾ മോഹിക്കുന്നവർക്കും, വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആകർഷകമാണ്. ഡിസംബർ 2023 ൽ ഒരു മോട്ടോർ സൈക്കിൾ റീ ലോഞ്ച് നടത്തും.
  • ഉയർന്ന വില നിലവാരത്തിൽ നിന്ന് ഉരുക്കിന്റ്റെ വില 20 ശതമാനവും, അലുമിനിയം വില 35 ശതമാനം വരെ ഇടിഞ്ഞിട്ടുണ്ട്. ഹൺട്ടർ 350 മോഡലിന് മാസത്തിൽ 25,000 വരെ ഉയർന്നിട്ടുണ്ട്. നിലവിൽ 60 % ഉൽപ്പാദന ശേഷി വിനിയോഗിക്കുന്നുണ്ട്. ചെലവ് ചുരുക്കൽ നടപടികൾ മാർജിൻ മെച്ചപ്പെടുത്തും.
  • ആഗസ്റ്റിൽ വിൽപ്പന 40 % വർധിച്ചിട്ടുണ്ട്. ഹോണ്ട, ടി വി എസ്, ബജാജ്, ഹാർലി -ഡേവിഡ്‌സൺ എന്നി കമ്പനികൾ സമാനമായ പുതിയ മോഡലുകൾ ഇറക്കുന്നുണ്ടെങ്കിലും, റോയൽ എൻഫീൽഡിൻറ്റെ വിപണി വിഹിതത്തിൽ കുറവ് ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു.
  • ഒരു ഹൺട്ടർ 350 വിൽക്കുമ്പോൾ 6000 മുതൽ 7000 രൂപ വരെ മാർജിൻ ലഭിക്കും, ക്ലാസ്സിക്ക് 350 യുടെ മാർജിൻ 8000-9000 വരെ. 2022 -23 ൽ ഒന്നാം പാദത്തിൽ അറ്റ വിറ്റ് വരവ് 3397.46 കോടി രൂപയും, നികുതിക്കും പലിശക്കും മുൻപുള്ള ലാഭം 831.09 കോടി രൂപ. (രണ്ടും ത്രൈമാസ അടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന നിലയിൽ).
  • 2022 -23 ൽ ഒന്നാം പാദത്തിൽ അറ്റ വിറ്റ് വരവ് 3397.46 കോടി രൂപയും, നികുതിക്കും പലിശക്കും മുൻപുള്ള ലാഭം 831.09 കോടി രൂപ. (രണ്ടും ത്രൈമാസ അടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന നിലയിൽ). കയറ്റുമതിയിൽ 2021 -22 മുതൽ 2024 -25 കാലയളവിൽ 19 % വാർഷിക വളർച്ച നിരക്ക് കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
  • 2021-22 മുതൽ 2024 -25 കാലയളവിൽ വിൽപ്പനയിൽ 17 % വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.മാർജിൻ 5.10 % വർധിക്കും.
  • പുതിയ മോഡലുകൾ, വർധിച്ച ആഭ്യന്തര, കയറ്റുമതി ഡിമാൻറ്റ്, മെച്ചപ്പെട്ട മാർജിൻ എന്നി കാരണങ്ങൾ കൊണ്ട് ഐഷർ മോട്ടോർസ് പ്രവർത്തനം മെച്ചപ്പെടുമെന്ന് കരുതുന്നു.
നിക്ഷേപകർക്കുള്ള നിർദേശം -ശേഖരിക്കുക (accumulate)
ലക്ഷ്യ വില -3678
നിലവിൽ 3400 ട്രെൻഡ് ബുള്ളിഷ്.
(Stock Recommendation by Nirmal Bang Research).


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News