ഫെഡറല്‍ ബാങ്ക് ഓഹരികള്‍ 20 % വരെ ഉയരാം
2022 -23 ഡിസംബര്‍ പാദത്തില്‍ അറ്റാദായം 54 % വര്‍ധിച്ചു. വായ്പയില്‍ 19 % വര്‍ധനവ്
ആലുവ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് 2022 -23 സെപ്റ്റംബര്‍ പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അറ്റാദായം 54 % വര്‍ധിച്ച് 804 കോടി രൂപയായി. പ്രവര്‍ത്തന ലാഭത്തിലും, അറ്റ പലിശ വരുമാനത്തിലും റെക്കോര്‍ഡ് -യഥാക്രമം 1274 കോടി രൂപ, 1957 രൂപ.
സ്വര്‍ണ വായ്പകളില്‍ 25 % വര്‍ധനവ് പ്രതീക്ഷിക്കുന്നു. വാഹന വായ്പ പലിശ 0.8 % വര്‍ധിപ്പിക്കാന്‍ സാധിച്ചു. വായ്പ ചെലവുകള്‍ മിതപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ പ്രവര്‍ത്തന മാര്‍ജിന്‍ മെച്ചപ്പെടും. മൊത്തം ഡെപ്പോസിറ്റുകളുടെ 88 % കറണ്ട് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട്, റീറ്റെയ്ല്‍ സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയിലാണ്. അതിനാല്‍ വായ്പ ചെലവ് നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്. കൂടുതല്‍ ശമ്പള അക്കൗണ്ടുകള്‍ കരസ്ഥമാക്കാനും, നിഷ്‌ക്രിയ ആസ്തികള്‍ കുറക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വായ്പകളില്‍ നഷ്ട് സാധ്യത കുറയ്ക്കാന്‍ കോര്‍പ്പറേറ്റ്, റീറ്റെയ്ല്‍ വായ്പകള്‍ സമ്മിശ്രമായിട്ടാണ് നല്‍കുന്നത്. അതില്‍ റീറ്റെയ്ല്‍ വായ്പ അനുപാതം 32 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം വര്‍ധിക്കുന്നുണ്ട്, ബിസിനസ് വളര്‍ച്ചയുടെ പിന്‍ബലത്തില്‍ വരും വര്‍ഷങ്ങളില്‍ സാമ്പത്തിക നില മെച്ചപ്പെടും. റീറ്റെയ്ല്‍, കാര്‍ഷിക, എസ് എം ഇ വിഭാഗത്തില്‍ ബിസിനസ് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.
നവംബറില്‍ 6 പുതിയ ബ്രാഞ്ചുകള്‍ ആരംഭിച്ചു- അതില്‍ നാലെണ്ണം മെട്രോ നഗരങ്ങളിലും, രണ്ടെന്നും ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാതെ ഗ്രാമീണ മേഖലയിലും. നടപ്പ് സാമ്പത്തിക വര്‍ഷം 44 പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞു. അടുത്ത 3 വര്‍ഷത്തില്‍ 250 ബ്രാഞ്ചുകള്‍ ആരംഭിക്കും. ഏഷ്യയിലെ മികച്ച ജോലി സ്ഥലങ്ങളുടെ പട്ടികയില്‍ 63 മത്തെ സ്ഥാനം നേടാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് ഈ പട്ടികയില്‍ ഇടം നേടിയ ഒരേ ഒരു ബാങ്കാണ്. മികച്ച വരുമാനം, ആദായം, വായ്പ ചെലവില്‍ നിയന്ത്രണം, അതിവേഗത്തില്‍ ബ്രാഞ്ച് വികസനം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഫെഡറല്‍ ബാങ്ക് മെച്ചെപ്പെട്ട മാര്‍ജിന്‍, ആദായം എന്നിവ നേടുമെന്ന് കരുതാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy) ലക്ഷ്യ വില 170 രൂപ.നിലവില്‍ 135 രൂപ. Stock recommendation by Motilal Oswal Financial